Sunday, 31 May 2020

Apni aankhon ke samundar

apnī āñkhoñ ke samundar meñ utar jaane de
terā mujrim huuñ mujhe Duub ke mar jaane de

ai na.e dost maiñ samjhūñgā tujhe bhī apnā
pahle maazī kā koī zaḳhm to bhar jaane de

zaḳhm kitne tirī chāhat se mile haiñ mujh ko
sochtā huuñ ki kahūñ tujh se magar jaane de

aag duniyā kī lagā.ī huī bujh jā.egī
koī aañsū mire dāman pe bikhar jaane de

saath chalnā hai to phir chhoḌ de saarī duniyā
chal na paa.e to mujhe lauT ke ghar jaane de

zindagī maiñ ne ise kaise piroyā thā na soch
haar TuuTā hai to motī bhī bikhar jaane de

in añdheroñ se hī sūraj kabhī niklegā 'nazīr'
raat ke saa.e zarā aur nikhar jaane de

Naseer Baqri/ Jagjith Singh

നിൻ്റെ കണ്ണുകളാം സമുദ്രത്തിൽ ഇറങ്ങാനനുവദിക്കൂ
നിന്നോട് കുറ്റം ചെയ്തവനാണ്, എന്നെ മുങ്ങി മരിക്കാനനുവദിക്കൂ

എൻ്റെ പുതിയ സുഹൃത്തേ, താങ്കളേയും ഞാൻ സ്വന്തമായ് കരുതും
ആദ്യം എൻ്റെ പഴയ മുറിവൊന്നുണങ്ങിക്കോട്ടെ

നിന്നെ മോഹിച്ചതിന് എത്ര മുറിവുകളാണെനിക്ക് കിട്ടിയത്
നിന്നോട് പറയാമെന്നോർത്തു, പിന്നെ വേണ്ടെന്ന് വെച്ചു

ലോകം കൊളുത്തിയ തീ അണഞ്ഞോളും,
കുറച്ച് കണ്ണീരെൻ്റെ വസ്ത്രത്തിൽ വീണു കൊള്ളട്ടെ

കൂടെ നടക്കാനാണെങ്കിൽ മുഴുലോകവും ഉപേക്ഷിക്കൂ
പോകാനായില്ലെങ്കിലോ എന്നെ വീട്ടിലേക്ക് മടങ്ങാനനുവദിക്കൂ

ജീവിതമേ ഞാൻ ഇതെങ്ങനെ കോർത്തുവെന്നോർക്കാതെ...
മാല പൊട്ടിയതാണെങ്കിൽ മുത്തുകൾ ചിതറുകയും ചെയ്തോട്ടെ

ഈ ഇരുട്ടിൽ നിന്ന് തന്നെ ഒരിക്കൽ സൂര്യനുദിക്കുമല്ലോ 'നസീർ'
രാത്രിയുടെ നിഴലുകൾ ഒന്നുകൂടി തിളങ്ങിക്കോട്ടെ

വിവ: ഷാജി ആലുങ്ങൽ




un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...