Thursday, 26 October 2023

Words Whispered to a Child Under Siege

Words Whispered to a Child

Under Siege


No, we are not going to die.

The sounds you hear

knocking the windows and chipping the paint

from the ceiling, that is a game

the world is playing.

Our task is to crouch in the dark as long as we can

and count the beats of our own hearts.

Good. Like that. Lay your hand

on my heart and I'll lay mine on yours.

Which one of us wins

is the one who loves the game the most

while it lasts.

Yes, it is going to last.


You can use your ear instead of your hand.

Here, on my heart.

Why is it beating faster? For you. That's all.

I always wanted you to be born

and so did the world.

No, those aren't a stranger's bootsteps in the house.

Yes, I'm here. We're safe.

Remember chess? Remember

hide-and-seek?

The song your mother sang? Let's sing that one.

She's still with us, yes. But you have to sing

without making a sound. She'd like that.


No, those aren't bootsteps.

Sing. Sing louder

Those aren't bootsteps

Let me show you how I cried when you were born.

Those aren't bootsteps

Those aren't sirens.

Those aren't flames.

Close your eyes. Like chess. Like hide-and-seek

When the game is done you get another life.


Joseph Fasano


യുദ്ധമുഖത്ത് ഒരു കുഞ്ഞിനോട് പറയുന്ന വാക്കുകൾ!


അല്ല, നാം മരിക്കാൻ പോകുകയല്ല.

നീ കേൾക്കുന്ന ശബ്ദങ്ങൾ, ജനലുകൾ വിറപ്പിക്കുകയും മേൽക്കൂരയുടെ പെയിൻ്റിളക്കുകയും ചെയ്യുന്നവ, അതൊരു കളിയാണ്.

ലോകം ഒരു കളി കളിക്കുകയാണ്!

പറ്റാവുന്നത്ര സമയം ഇരുട്ടത്തിരിക്കുക, എന്നിട്ട് സ്വന്തം ഹൃദയമിടിപ്പുകൾ എണ്ണുക എന്നതാണ് ഈ കളിയുടെ രീതി.

അതെ, ഇങ്ങനെ തന്നെ!

നിൻ്റെ കൈ എൻ്റെ നെഞ്ചത്ത് വെക്കൂ, ഞാൻ നിൻ്റെ നെഞ്ചത്തും കൈവെക്കാം.

കളി തീരുന്നത് വരെ അതിൽ മുഴുകുന്നയാളാണ് ജയിക്കുക.

അതെ, കളി ഇനിയും നീളുക തന്നെ ചെയ്യും.

കൈക്ക് പകരം ചെവി വെക്കാം നിനക്ക്, എൻറെ ഹൃദയത്തിന് മേൽ.

അതെന്താ ഇത്രവേഗത്തിൽ മിടിക്കുന്നതെന്നല്ലേ?

നിനക്ക് വേണ്ടിയാണത്, അത്രയേ ഉള്ളൂ.

നീ ജനിക്കണം എന്നായിരുന്നു എന്നും എനിക്ക് മോഹം, ഈ ലോകത്തിനും അങ്ങനെ തന്നെ.

അല്ല, അതൊരു അപരിചിതന്റെ ബൂട്ടിട്ട കാലടി ശബ്ദമല്ല.

അതെ ഞാൻ ഇവിടെയുണ്ട്, നമ്മൾ സുരക്ഷിതരാണ്.

നമ്മൾ ചെസ്സ് കളിച്ചതോർമ്മയില്ലേ?

ഒളിച്ചു കളിച്ചത്?

നിൻ്റെ അമ്മ പാടിയ പാട്ടോർമ്മയില്ലേ? നമുക്ക് അതൊന്നു പാടാം.

അതെ, അമ്മ ഇപ്പോഴും നമ്മുടെ കൂടെയുണ്ട്. പക്ഷേ ശബ്ദമില്ലാതെ വേണം പാടാൻ, അമ്മയ്ക്ക് അതാവും ഇഷ്ടം.

അല്ല, അത് ബൂട്ടിന്റെ ശബ്ദമല്ല.

പാടുക, ഇനിയും ഉറക്കെ പാടുക.

അല്ല. അത് ബൂട്ടിന്റെ ശബ്ദമല്ല.

നീ പെറ്റു വീണപ്പോൾ ഞാൻ കരഞ്ഞിരുന്നത് എങ്ങനെയാണെന്ന് ഞാൻ കാണിച്ചു തരട്ടെ?

അല്ല, അത് ബൂട്ടിന്റെ ശബ്ദമല്ല.

അത് സൈറണിൻ്റെ ശബ്ദമല്ല.

അത് തീജ്വാലകളല്ല.

കണ്ണടക്കൂ, ചെസ്സിലെ പോലെ, ഒളിച്ചുകളിയിലെ പോലെ.

ഈ കളി തീരുമ്പോൾ നിനക്ക് മറ്റൊരു ജൻമം ലഭിക്കും


പരിഭാഷ: ഷാജി ആലുങ്ങൽ




Sunday, 15 October 2023

ab agar aao

 ab agar aao to jaane ke liye mat aana

sirf ehsaan jataane ke liye mat aana


maine palkon pe tamannayen saja rakhi hai

dil men umeed ki sau shammen jala rakhi hai

yeh hansi shammen bujhaane ke liye mat aana


pyar ki aag mein zanjeeren pighal sakti hain

chahnewalon ki taqdeeren badal sakti hain

tum ho bebas yeh batane ke liya mat aana


ab tum aana jo tumhen mujh se mohabbat hai koi

mujhse milne ki agar tum ko bhi chahat hai koi

tum koi rasm nibhaane ke liye mat aana


Javed Akhtar / Jagjit Singh


ഇനി വരികയാണെങ്കിൽ, തിരിച്ചുപോകാനായി വരരുതേ!

അനുതപിക്കാനായി മാത്രം വരരുതേ!


ഞാൻ കൺപീലികൾ അഭിലാഷങ്ങളാൽ അലങ്കരിച്ചിരിക്കുന്നു

ഹൃദയത്തിൽ പ്രതീക്ഷയുടെ ദീപങ്ങളേറെ തെളിയിച്ചിരിക്കുന്നു

ഈ മനോഹര ദീപങ്ങൾ കെടുത്താനായി വരരുതേ!


പ്രണയത്തിൻ്റെ തീയിൽ ചങ്ങലകൾ ഉരുകിയേക്കാം!

പ്രണയികളുടെ വിധി മാറിമറിഞ്ഞേക്കാം!

നീ നിസ്സഹായയാണെന്ന് പറയാനായി വരരുതേ!


ഇനി വരികയാണെങ്കിൽ അത് എന്നോട് പ്രണയമുണ്ടെങ്കിൽ മതി!

എന്നെക്കാണാൻ നിനക്കും ആഗ്രഹമുണ്ടെങ്കിൽ മതി!

ഒരാചാരം പാലിക്കാനെന്നോണം വരരുതേ!


പരിഭാഷ: ഷാജി ആലുങ്ങൽ




Thursday, 5 October 2023

shaam se aañkh meñ

Marasim 7


shaam se aañkh meñ namī sī hai 

aaj phir aap kī kamī sī hai 


dafn kar do hameñ ki saañs aa.e 

nabz kuchh der se thamī sī hai 


kaun pathrā gayā hai āñkhoñ meñ 

barf palkoñ pe kyuuñ jamī sī hai 


vaqt rahtā nahīñ kahīñ Tik kar 

aadat is kī bhī aadmī sī hai 


aa.iye rāste alag kar leñ 

ye zarūrat bhī bāhamī sī hai


Gulzar / Jagjith Singh


സന്ധ്യയായതിൽ പിന്നെ കണ്ണ് നനഞ്ഞിരിക്കുന്നു

ഇന്ന് വീണ്ടും നിൻ്റെ അഭാവമറിയുന്നു


എന്നെ മണ്ണടക്കിയേക്കൂ, ശ്വാസം കിട്ടുന്ന വിധം!

ഹൃദയമിടിപ്പ് മന്ദഗതിയിലായിട്ട് കുറച്ചായി


കണ്ണുകൾ ശില പോലുറഞ്ഞത് ആരുടേതാണ്?

കൺപീലികളിൽ മഞ്ഞ് പുതഞ്ഞിരിക്കുന്നതെന്തേ!


കാലം ഒരിടത്തും തങ്ങിനിൽക്കുന്നില്ലല്ലോ

ഇതിനും മനുഷ്യൻ്റെ സ്വഭാവമാണ്


നമുക്കിനി വഴി പിരിയാം

ഇതും നാമിരുവരുടേയും ആവശ്യമാണ്


പരിഭാഷ: ഷാജി ആലുങ്ങൽ




Wednesday, 4 October 2023

vo ḳhat ke purze

Marasim 6


vo ḳhat ke purze uḌā rahā thā 

havāoñ kā ruḳh dikhā rahā thā 


batā.ūñ kaise vo bahtā dariyā 

jab aa rahā thā to jā rahā thā 


kuchh aur bhī ho gayā numāyāñ 

maiñ apnā likkhā miTā rahā thā 


dhuāñ dhuāñ ho ga.ī thiiñ āñkheñ 

charāġh ko jab bujhā rahā thā 


muñDer se jhuk ke chāñd kal bhī 

paḌosiyoñ ko jagā rahā thā 


usī kā īmāñ badal gayā hai 

kabhī jo merā ḳhudā rahā thā 


vo ek din ek ajnabī ko 

mirī kahānī sunā rahā thā 


vo umr kam kar rahā thā merī 

maiñ saal apne baḌhā rahā thā 


ḳhudā kī shāyad razā ho is meñ 

tumhārā jo faisla rahā thā


Gulzar / Jagjith Singh


അവൾ എൻ്റെ കത്ത് കീറി പറത്തുകയായിരുന്നു

കാറ്റിൻ്റെ ദിശ കാണിക്കുകയായിരിക്കണം!


എങ്ങനെ പറയും, ആ ഒഴുകുന്ന പുഴ

വരുമ്പോൾ തന്നെ  പോകുകയുമായിരുന്നെന്ന്!


വേറെ ചിലതുകൂടിയങ്ങനെ സ്പഷ്ടമായി

ഞാൻ എൻ്റെ തലവര മായ്ക്കുകയായിരുന്നു


കണ്ണുകളിൽ പുക പരന്നിരുന്നു,

വിളക്കണയ്ക്കുന്നേരം


നിലാവ് ഇന്നലെയും മട്ടുപ്പാവിൽ നിന്ന് എത്തിനോക്കി

അയൽക്കാരെ ഉണർത്തുന്നുണ്ടായിരുന്നു


അവളുടെ വിശ്വാസം തന്നെ ചഞ്ചലമായിരിക്കുന്നു,

ഒരിക്കൽ എൻ്റെ ദൈവമായിരുന്നല്ലോ!


ഒരിക്കൽ ഒരപരിചിതനോടവൾ

എൻ്റെ കഥ പറയുകയായിരുന്നു


അവൾ എൻ്റെ പ്രായം കുറച്ചു പറയുകയായിരുന്നു

ഞാനോ അത് കൂട്ടിക്കൊണ്ടുമിരുന്നു!


ഒരുപക്ഷേ ദൈവത്തിൻ്റെ ഇഷ്ടം കൂടിയുണ്ടാകും

നിൻ്റെ ഈ തീരുമാനത്തിൽ


പരിഭാഷ: ഷാജി ആലുങ്ങൽ




ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...