Saturday, 31 August 2024

Aa ja meri barbad

Aa ja meri barbad mohabbat ke sahare

Hai kaun jo bigadi hui taqdir sanware 


Aaye bhi na the khushk huve aankhon men aansu

Nikale bhi na the, lut gaye arman bechare


Anjaam-e-mohabbat hamen maalum hai lekin

Lete hain tere gham men ummidon ke sahare


Tha dil ko faqat teri mohabbat ka sahara

Hamne isi ummid pe din apne guzare


'Anmol Ghadi'

Noor Jehan

Tanvir Naqvi/ Naushad


വരൂ, എൻ്റെ പാഴായ പ്രണയത്തിലെ കൂട്ടുകാരാ

തകർന്ന വിധിയെ തിരുത്തുവാൻ ആരാണുള്ളത്!


ഒഴുകുന്നതിന് മുമ്പേ ഉണങ്ങിപ്പോയി, എൻ്റെ കണ്ണുനീർ

പുറപ്പെടുമ്പോഴേക്കും കൊള്ളയടിക്കപ്പെട്ടു, പാവം മോഹങ്ങൾ


പ്രണയത്തിൻ്റെ പരിണതി എനിക്കറിയാം, പക്ഷേ

നിന്നെക്കുറിച്ചുള്ള ദു:ഖത്തിൽ പ്രതീക്ഷകളെ കൂട്ടുപിടിക്കയാണ്


ഹൃദയത്തിന് നിൻ്റെ പ്രണയത്തിൻ്റെ കൂട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ

ഈയൊരൊറ്റ പ്രതീക്ഷയിൽ ദിവസങ്ങൾ തള്ളി നീക്കുന്നു ഞാൻ


പരിഭാഷ: ഷാജി ആലുങ്ങൽ




Tuesday, 27 August 2024

Samne hai jo use

sāmne hai jo use log burā kahte haiñ

jis ko dekhā hī nahīñ us ko ḳhudā kahte haiñ 


zindagī ko bhī sila kahte haiñ kahne vaale 

jiine vaale to gunāhoñ kī sazā kahte haiñ 


fāsle umr ke kuchh aur baḌhā detī hai 

jaane kyuuñ log use phir bhī davā kahte haiñ 


chand ma.asūm se pattoñ kā lahū hai 'fākir' 

jis ko mahbūb kī hāthoñ kī hinā kahte haiñ


Sudarshan Faakir / Jagjith Singh


മുന്നിൽ കാണുന്നവരെ ജനം നിന്ദിക്കുന്നു

കണ്ടിട്ടേയില്ലാത്തയാളെ ദൈവമെന്നു പറയുന്നു


ജീവിതത്തെ പോലും ഒരു വരമെന്നു പറയുന്നവരുണ്ട്

ജീവിക്കുന്നവരോ കുറ്റങ്ങൾക്കുള്ള ശിക്ഷയെന്നു പറയുന്നു


ആയുസ്സ് വീണ്ടുമിത്തിരി നീട്ടുകയാണല്ലോ

എന്നിട്ടും ജനമതിനെ  മരുന്നെന്ന് പറയുന്നതെന്തിനാവോ!


പാവമാം ചില ഇലകളുടെ രക്തമാണത് 'ഫാകിർ'

അതിനെയാണീ പറയുന്നത്, പ്രണയിനിയുടെ കൈയിലെ മൈലാഞ്ചിയെന്ന്!


പരിഭാഷ: ഷാജി ആലുങ്ങൽ




ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...