പണ്ടു തൊട്ട് ഈ ഗസൽ ഗുലാം അലി സാബ് പാടിയതാണ് കേട്ടിട്ടുള്ളത്. ഈയടുത്താണ് പർവേസ് മെഹ്ദി പാടിയത് കേട്ടത്. ഗംഭീരമായ ആലാപനം!
bichhaḌ ke tujh se na dekhā gayā kisī kā milāp
uḌā diye haiñ parinde shajar pe baiThe hue
Faasle aise bhi honge ye kabhi socha na tha
Saamne baitha tha mere aur wo mera na tha
Woh ki khushbu ki tarah phaila tha mere chaar suu
Main usse mahsoos kar saktaa tha choo saktaa na tha
Raat bhar pichli hi aahat kaan mein aati rahi
Jhaank kar dekha gali mein koi bhi aaya na tha
Aks to maujud the par aks tanhaai ke the
Aaina to tha magar us mein tera chehraa na tha
Aaj us ne dard bhi apne alahdaa kar diye
Aaj mein royaa to mere saath wo royaa na tha
Main teri surat liye saare zamane men phira
Saari duniya men magar koi tere jaisa na tha
aaj milne ki khushi men sirf main jaaga nahin
teri aankhon se bhi lagta hai ki tu soya na tha
Ye sabhi veeraaniyaan us ke judaa hone se thin
Aankh dundhalaai hui thi shahar dundhlaaya na tha
saikadon tufan lafzon men dabe the zer-e-lab
ek pathar tha khamoshi ka ke jo hattha na tha
Yaad karke aur bhi takleef hoti thi 'Adeem'
Bhool jaane ke siva ab koi bhi chaara na tha
maslahat ne ajnabi hum ko banaya tha 'Adeem'
warna kab ek doosre ko hum ne pahchana na tha
Adeem Hashmi/ Ghulam Ali, Parvez Mehdi
നമ്മൾ പിരിഞ്ഞതിൽ പിന്നെ ആരും ഒരുമിക്കുന്നത് സഹിക്കാനാവുന്നില്ല!
ആ മരത്തിൽ ഒരുമിച്ചിരിക്കുന്ന പക്ഷികളെ പറത്തിക്കളഞ്ഞു ഞാൻ!
ഇങ്ങനെയും അകലുമെന്നോർത്തതില്ലൊരിക്കലും,
അരികിലുണ്ടായിരുന്നിട്ടും എൻറേതായിരുന്നില്ലവൾ!
അവളോ സുഗന്ധമെന്നോണം വ്യാപിച്ചു, എനിക്കു ചുറ്റും.
അവളുടെ സാന്നിധ്യം ഞാനറിഞ്ഞു, പക്ഷേ ഒന്നു തൊടാനായില്ല!
രാവു മുഴുവൻ പണ്ടേപ്പോലെ കാലടിയൊച്ചകൾ കേട്ടുകൊണ്ടിരുന്നു,
തെരുവിലേക്കെത്തി നോക്കിയപ്പോൾ ആരും വന്നിട്ടില്ല താനും!
പ്രതിബിംബം സന്നിഹിതമായിരുന്നു, പക്ഷേ അത് ഏകാന്തതയുടേതായിരുന്നു.
കണ്ണാടിയുണ്ടായിരുന്നു, പക്ഷേ അതിൽ നിൻ്റെ മുഖമില്ലായിരുന്നു!
ഇന്നവൾ സ്വന്തം വേദനയിൽ നിന്നുപോലും അകന്നിരിക്കുന്നു,
ഇന്നു ഞാൻ കരഞ്ഞപ്പോൾ കൂടെ അവൾ കരഞ്ഞതില്ല!
ഞാൻ നിൻ്റെ മുഖവുമായി ലോകമാകെയലഞ്ഞു,
പക്ഷേ ലോകത്തൊരിടത്തും നിന്നെപ്പോലാരുമുണ്ടായിരുന്നില്ല!
ഇന്നു നാം കാണുമെന്ന ആനന്ദത്താൽ ഉണർന്നിരുന്നത് ഞാൻ മാത്രമല്ല.
നിൻ്റെ കണ്ണുകൾ കണ്ടാലറിയാം, നീ ഉറങ്ങിയിട്ടില്ലെന്ന്!
ഈ ശൂന്യതയെല്ലാം അവൾ അകന്നുപോയതിനാലാണ്,
കാഴ്ച മങ്ങിയതാണ്, നഗരം മങ്ങിപ്പോയതല്ല!
മന്ത്രിക്കുന്ന വാക്കുകളിൽ അനേകം കൊടുങ്കാറ്റുകൾ അടക്കിവെച്ചിരുന്നു,
പക്ഷേ, മൗനത്തിൻ്റെ ഒരു മല തടസ്സം നിൽക്കുന്നുണ്ടായിരുന്നു!
ഓർക്കുന്നത് കൂടുതൽ പ്രയാസമാകുകയായിരുന്നു 'അദീം',
മറക്കുകയല്ലാതെ പിന്നൊരു വഴിയുമില്ലായിരുന്നു!
ഔചിത്യമാണ് നമ്മെ അപരിചിതരാക്കിയത് 'അദീം'
അല്ലെങ്കിൽ നാമെന്നാണ് പരസ്പരം തിരിച്ചറിയാതായത്?
പരിഭാഷ: ഷാജി ആലുങ്ങൽ
No comments:
Post a Comment