Umrao jaan എന്ന സിനിമയിലെ ഒരു ഗസലാണ്. ഷഹർയാറിൻ്റെ മനോഹരമായ വരികൾ ഖയ്യാമിൻ്റെ സംഗീതത്തിൽ വേറൊരു തലത്തിലെത്തുന്നു. തലത് അസീസിൻ്റെ മധുരമായ ആലാപനവും! ദസ്തക് എന്ന വാക്ക് പാടുന്നത് ശ്രദ്ധിച്ച് നോക്കൂ. ശരിക്കും വാതിലിൽ മുട്ടുന്ന പ്രതീതി ഉണ്ടാക്കുന്നുണ്ട്, ആലാപനത്താൽ!
zindagi jab bhi teri bazm mein laati hai humein
ye zamin chand se behatar nazar aati hai humein
surkh phulon se mahak uthti hain dil ki rahen
din dhale yun teri aawaz bulaati hai humein
yaad teri kabhi dastak kabhi sargoshi se
raat ke pichhale prahar roz jagaati hai humein
har mulaqat ka anjaam judai kyun hai
ab to har vaqt yahi baat satati hai humein
'Umrao Jaan'
Talat Aziz
Shahryaar/ Khayyam
ജീവിതം നിൻ്റെയടുക്കൽ എന്നെ കൊണ്ടുവന്നപ്പോഴെല്ലാം
ഈ ഭൂമി ചന്ദ്രനെക്കാൾ മനോഹരമെന്നെനിക്ക് തോന്നി
ചുവന്ന പൂക്കളാൽ സുഗന്ധപൂരിതമാകുന്നു ഹൃദയ വഴിത്താരകൾ
പകലസ്തമിക്കവേ നിൻ്റെ ശബ്ദമെന്നെ വിളിക്കുന്നു
നിൻ്റെ ഓർമ്മകൾ, ചിലപ്പോൾ വാതിലിൽ മുട്ടിയും ചിലപ്പോൾ മന്ത്രിച്ചും,
രാത്രിയുടെ അവസാന യാമത്തിൽ പതിവായെന്നെ ഉണർത്തുന്നു
ഓരോ സമാഗമവും വേർപാടിലവസാനിക്കുന്നതെന്തേ?
ഇപ്പോഴായി ഇക്കാര്യമാണെന്നെ സദാ അലട്ടുന്നത്
പരിഭാഷ: ഷാജി ആലുങ്ങൽ
https://youtu.be/0Zhd9Y69aDo