Friday, 1 April 2022

Dil dhadakne ka

നാസിർ കാസ്മിയുടെ മനോഹരമായ ഒരു ഗസൽ. ഗുലാം അലി ആശാ ഭോസ്ലേയുമായി ചേർന്ന് അവിസ്മരണീയമായ അനുഭവമാക്കി! നൂർജഹാൻ തൊട്ട് പങ്കജ് ഉധാസ് വരെ പല പ്രമുഖ ഗായകരും പല രീതിയിൽ പാടി വെച്ചിട്ടുണ്ട് ഈ ഗസൽ!


dil dhaḌakne kā sabab yaad aayā 

vo tirī yaad thī ab yaad aayā 


aaj mushkil thā sambhalnā ai dost 

tū musībat meñ ajab yaad aayā 


din guzārā thā baḌī mushkil se 

phir tirā va.ada-e-shab yaad aayā 


terā bhūlā huā paimān-e-vafā 

mar raheñge agar ab yaad aayā 


phir ka.ī log nazar se guzre 

phir koī shahr-e-tarab yaad aayā 


hāl-e-dil ham bhī sunāte lekin 

jab vo ruḳhsat huā tab yaad aayā 


baiTh kar sāya-e-gul meñ 'nāsir' 

ham bahut roye vo jab yaad aayā


Nasir Kazmi / Ghulam Ali, Asha Bhosle 


ഹൃദയമിങ്ങനെ മിടിക്കുന്നതിൻ്റെ കാരണം ഓർമ്മ വന്നു

അത് നിൻ്റെ ഓർമയായിരുന്നു, ഇപ്പോൾ ഓർമ വന്നു


സ്വയം നിയന്ത്രിക്കാൻ ഇന്നേറെ പാടുപെട്ടു

ആ ദുരിതത്തിലും എന്തോ നിന്നെ ഓർമ വന്നു


വളരെ പ്രയാസപ്പെട്ടാണ് പകൽ കഴിച്ചുകൂട്ടിയത്

അപ്പോഴാണ് നിൻ്റെ വാഗ്ദത്ത രാവ് ഓർമ വന്നത്


മറവിയിലാണ്ട നിൻ്റെ പ്രണയ വാഗ്ദാനം

ഇപ്പോഴെങ്ങാനും ഓർമ വന്നാൽ മരിച്ചു പോയേക്കും


പിന്നെയും എത്രയോ പേർ മുന്നിലൂടെ കടന്നുപോയി

പിന്നെയേതോ സന്തോഷത്തിൻ്റെ നഗരം ഓർമ വന്നു


ഞാനും ഹൃദയവ്യഥകൾ കേൾപ്പിച്ചേനേ

പിരിഞ്ഞപ്പോഴാണത് ഓർമ വന്നത്


പൂവിൻ്റെ തണലിലിരുന്ന് 'നാസിർ'

ഏറെക്കരഞ്ഞു ഞാൻ, അവളെയോർത്ത്


പരിഭാഷ: ഷാജി ആലുങ്ങൽ




un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...