Saturday, 18 June 2022

kahāñ aa ke rukne the

ഒരേ ഗസലിനെ വിവിധ ഗായകർ സംഗീതമായി വ്യാഖ്യാനിക്കുന്ന രീതി തീർത്തും വ്യത്യസ്തമാണ്. അതിൽ എനിക്ക് അദ്ഭുതമായി തോന്നിയിട്ടുള്ളത് നുസ്റത് സാബാണ്. ഓരോ ഗസലിനും ഒരിക്കലും പ്രതീക്ഷിക്കാത്ത വിധത്തിലാണ് അദ്ദേഹം ആവിഷ്കാരം നൽകുന്നത്! ഈ ഗസൽ അത്തരമൊന്നാണ്. Main khayal hoon അതിൻ്റെ മറ്റൊരറ്റവും!

         ജീവിതത്തിൽ വന്ന നിരാശകളെയെല്ലാം മറന്നുകളയൂ എന്ന് ഇതിലും ശക്തമായി എങ്ങനെ പറയാൻ / പാടാൻ കഴിയും! ഇതേ ഗസൽ Ghulam Ali സാബ് പാടിയത് കേട്ടുനോക്കാം. അത് വേറൊരു തലമാണ്!

kahāñ aa ke rukne the rāste kahāñ moḌ thā use bhuul jā
vo jo mil gayā use yaad rakh jo nahīñ milā use bhuul jā

vo tire nasīb kī bārisheñ kisī aur chhat pe baras ga.iiñ
dil-e-be-ḳhabar mirī baat sun use bhuul jā use bhuul jā

maiñ to gum thā tere hī dhyān meñ tirī aas tere gumān meñ
sabā kah ga.ī mire kaan meñ mire saath aa use bhuul jā

kisī aañkh meñ nahīñ ashk-e-ġham tire ba.ad kuchh bhī nahīñ hai kam
tujhe zindagī ne bhulā diyā tū bhī muskurā use bhuul jā

kahīñ chāk-e-jāñ kā rafū nahīñ kisī āstīñ pe lahū nahīñ
ki shahīd-e-rāh-e-malāl kā nahīñ ḳhūñ-bahā use bhuul jā

kyuuñ aTā huā hai ġhubār meñ ġham-e-zindagī ke fishār meñ
vo jo dard thā tire baḳht meñ so vo ho gayā use bhuul jā

tujhe chāñd ban ke milā thā jo tire sāhiloñ pe khilā thā jo
vo thā ek dariyā visāl kā so utar gayā use bhuul jā

Amjad lslam Amjad/ Nusrat Fateh Ali Khan

വഴി എവിടെയാണ് അവസാനിക്കേണ്ടിയിരുന്നത്, വഴിപിരിയുന്നത് എവിടെയായിരുന്നു, അതെല്ലാം മറന്ന് കളയൂ
നിനക്ക് കിട്ടിയത് ഓർമ്മവെക്കുക, കിട്ടാത്തത് മറന്ന് കളയൂ

നിനക്ക് വിധിച്ച മഴ മറ്റേതോ വീട്ടിൽ പെയ്തുപോയി
മൂഢഹൃദയമേ എൻ്റെ വാക്ക് കേൾക്കൂ, അവളെ മറന്ന് കളയൂ

ഞാൻ നിൻ്റെ ഓർമ്മയിൽ നഷ്ടപ്പെട്ടിരിക്കുകയായിരുന്നു, നിന്നെ പ്രതീക്ഷിച്ചും, ചിലപ്പോൾ സംശയിച്ചും
തെന്നലെൻ്റെ കാതിൽ മന്ത്രിച്ചു, എൻ്റെ കൂടെ വരൂ, അവളെ മറന്നുകളയൂ

ഒരു കണ്ണിലുമില്ല കണ്ണുനീർ, നീ പോയതിൽ പിന്നെ ഒന്നിനും ഒരു കുറവുമില്ല
ജീവിതം നിന്നെ മറന്നുകഴിഞ്ഞു, നീയും അതിനെ മറന്നേക്കൂ

മുറിവൊന്നും കെട്ടിയിട്ടില്ല, വസ്ത്രത്തിൽ ചോരപ്പാടുമില്ല
സങ്കടപ്പാതയിലെ രക്തസാക്ഷിക്ക് പകരമായൊന്നുമില്ല, അത് മറന്നുകളയൂ

പൊടിയിൽ മുങ്ങി, ജീവിതദു:ഖങ്ങളുടെ സമ്മർദ്ദത്തിലമർന്ന് ഇരിക്കുന്നതെന്ത്
നിനക്ക് വിധിച്ച വേദനകളായിരുന്നു, അവ സംഭവിച്ചുവെന്നേയുള്ളൂ, അത് മറന്നു കളയൂ

നിന്നെ ചന്ദ്രനായ് വന്ന് കണ്ടവൾ, നിൻ്റെ തീരത്ത് പൂത്തവൾ
സമാഗമത്തിൻ്റെ ഒരു പുഴയായിരുന്നവൾ, ആ വേലിയേറ്റമിറങ്ങി, അവളെ മറന്നുകളയൂ

പരിഭാഷ: ഷാജി ആലുങ്ങൽ




Thursday, 9 June 2022

Zindagi ke safar men

അർത്ഥവത്തായ വരികൾ കൊണ്ട് തനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമാഗാനമാണിതെന്ന് പറഞ്ഞത് ജാവേദ് അക്തറാണ്. ഈ ഗാനം എഴുതിയ ആ പേന തനിക്ക് സമ്മാനമായി തരാമോ എന്നദ്ദേഹം ആനന്ദ് ബക്ഷിയോട് ചോദിച്ചത്രേ! തത്വചിന്താപരമായ വരികളെ കിഷോറിൻ്റെ ഘനഗംഭീരമായ സ്വരം വേറൊരു തലത്തിലെത്തിക്കുന്നു!


Zindagi ke safar men guzar jate hain jo makam

Wo phir nahin aate


Phool khilte hain, log milte hain magar

Patjhad men jo phool murjha jate hain

Wo baharon ke aane se khilate nahin

Kuchh log ek roz jo bichhad jaate hain

Wo hazaron ke aane se milte nahin

Umrabhar chahe koi pukara kare unka naam

Wo phir nahin aate


Ankh dhokha hai, kya bharosa hai, suno

Doston shak dosti ka dushman hai

Apane dil men ise ghar banaane na do

Kal tadapna pade yaad men jinki 

Rok lo, ruthhkar unko jane na do

Baad men pyaar ke, chaahe bhejo hajaaro salaam

Wo phir nahin aate


Subah aati hai, raat jaati hai, yunhi

Wakt chalta hi rahta hai, rukta nahin

Ek pal men ye aage nikal jaata hai

Adami thhik se dekh paata nahin

Aur parde pe manzar badal jaata hai

Ek baar chale jaate hain, jo din raat subah shaam

Wo phir nahin aate


'Aap ki Kasam'

Kishore Kumar

Anand Bakshi/ RD Burman


ജീവിതയാത്രയിൽ കടന്നുപോകുന്ന വഴിയമ്പലങ്ങൾ,

അവ പിന്നൊരിക്കലും വരികയില്ല


പൂക്കൾ വിരിയുന്നു, ആളുകൾ ഒത്തുചേരുകയും ചെയ്യുന്നു, പക്ഷേ

വേനലിൽ വാടിപ്പോയ പൂക്കൾ

വസന്തം വന്നാൽ വീണ്ടും വിടരുകില്ല

ചിലർ ഒരിക്കൽ തമ്മിൽ പിരിഞ്ഞാൽ

അനേകം പേർ വന്നാലും വീണ്ടും കാണുകയില്ല

ആയുസ്സ് മുഴുവൻ വിളിച്ചുകൊണ്ടിരുന്നാലും

അവർ പിന്നൊരിക്കലും വരികയില്ല


കാഴ്ച വഞ്ചനാപരമാണ്, എങ്ങനെ വിശ്വസിക്കാനാവും

കേൾക്കൂ സുഹൃത്തേ, സംശയം സൗഹൃദത്തിൻ്റെ ശത്രുവാണ്

സ്വന്തം ഹൃദയത്തിൽ കൂട് വെക്കാൻ അതിനെ അനുവദിക്കരുത്

നാളെ നാം അവരെ ഓർത്ത് വേദനിക്കേണ്ടി വരാതിരിക്കാൻ,

ഇന്നവരെ പിണങ്ങിപ്പോകാൻ അനുവദിക്കാതിരിക്കൂ

പിന്നീട് എത്രതന്നെ സ്നേഹാഭിവാദ്യങ്ങൾ അർപ്പിച്ചാലും

അവർ പിന്നൊരിക്കലും വരികയില്ല


പ്രഭാതം വരുന്നു, രാത്രി മറയുന്നു

അങ്ങനെ കാലം ചലിച്ചുകൊണ്ടേയിരിക്കുന്നു

ഒരു നിമിഷം കൊണ്ട് അത് മുന്നോട്ട് കുതിക്കുന്നു

മനുഷ്യൻ ശരിക്കൊന്ന് കാണുന്നതിന് മുമ്പ്

വെള്ളിത്തിരയിലെ ദൃശ്യം മാറുന്നു

ഒരിക്കൽ കടന്നുപോകുന്ന ദിനരാത്രങ്ങൾ, പ്രഭാതസായാഹ്നങ്ങൾ....

അവ പിന്നൊരിക്കലും വരികയില്ല


പരിഭാഷ: ഷാജി ആലുങ്ങൽ




un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...