Saturday, 25 May 2024

mohabbat kī ek nazm

agar kabhī merī yaad aa.e 

to chāñd rātoñ kī narm dil-gīr raushnī meñ 

kisī sitāre ko dekh lenā 

agar vo naḳhl-e-falak se uḌ kar 

tumhāre qadmoñ meñ aa gire 

to ye jaan lenā vo isti.āra thā mere dil kā 


agar na aa.e 


magar ye mumkin hī kis tarah hai 

ki tum kisī par nigāh Daalo 

to us kī dīvār-e-jāñ na TuuTe 

vo apnī hastī na bhuul jaa.e 


agar kabhī merī yaad aa.e 

gurez kartī havā kī lahroñ pe haath rakhnā 

maiñ ḳhushbuoñ meñ tumheñ milūñgā 

mujhe gulāboñ kī pattiyoñ meñ talāsh karnā 

maiñ os-qatroñ ke ā.īnoñ meñ tumheñ milūñgā 

agar sitāroñ meñ os-qatroñ meñ ḳhushbuoñ meñ na paao mujh ko 

to apne qadmoñ meñ dekh lenā maiñ gard hotī masāfatoñ meñ tumheñ milūñgā 


kahīñ pe raushan charāġh dekho 

to jaan lenā ki har patañge ke saath maiñ bhī bikhar chukā huuñ 

tum apnī hāthoñ se un patañgoñ kī ḳhaak dariyā meñ Daal denā 

maiñ ḳhaak ban kar samundaroñ meñ safar karūñgā 

kisī na dekhe hue jazīre pe 

ruk ke tum ko sadā.eñ dūñgā 

samundaroñ ke safar pe niklo 

to us jazīre pe bhī utarnā 


Amjad Islam Amjad


എന്നെങ്കിലും എന്നെ ഓർമ വരികയാണെങ്കിൽ,

നിലാവുള്ള രാത്രികളിലെ മൃദുലവും വിഷാദാത്മകവുമായ പ്രകാശത്തിൽ

ഒരു നക്ഷത്രത്തെ നോക്കൂ!

അതെങ്ങാനും ആകാശവൃക്ഷത്തിൽ നിന്ന് പറന്ന്,

നിൻ്റെ കാലടികളിൽ വന്ന് വീണാൽ

എൻ്റെ ഹൃദയത്തിൻ്റെ രൂപകമായിരുന്നു അതെന്നറിയുക!


ഇനി വന്നില്ലെങ്കിലോ....


പക്ഷേ,

നീ ഒരാളെ നോക്കിയിട്ട്,

അയാളുടെ ജീവൻ്റെ മതിൽ തകരാതിരിക്കുക,

അയാൾ സ്വയം മറക്കാതിരിക്കുക,

അതെങ്ങനെ സാധ്യമാകും!


എന്നെങ്കിലും എന്നെ ഓർമ വരികയാണെങ്കിൽ,

അലയുന്ന കാറ്റിൻ്റെ അലകളിൽ നിൻ്റെ കൈ വെക്കുക

സുഗന്ധങ്ങളിൽ നിന്ന്

നിനക്കെന്നെയറിയാം

പനിനീരിൻ്റെ ഇലകളിൽ എന്നെത്തിരയുക

മഞ്ഞുതുള്ളികളുടെ കണ്ണാടിയിൽ നിനക്കെന്നെ കാണാം

അഥവാ നക്ഷത്രങ്ങളിലോ, മഞ്ഞുതുള്ളികളിലോ, സുഗന്ധങ്ങളിലോ എന്നെക്കണ്ടില്ലെങ്കിൽ,

എങ്കിൽ സ്വന്തം കാലടികളിലേക്ക് നോക്കുക

ഞാൻ പൊടിയായി മാറി യാത്രകളിൽ നിന്നെ കണ്ടുമുട്ടും


കത്തുന്ന വിളക്ക് എവിടെയെങ്കിലും കണ്ടാൽ

അറിയുക, ഈയാംപാറ്റകളെപ്പോലെ ഞാനും കരിഞ്ഞു പോയെന്ന്

നീ സ്വന്തം കൈയാൽ അവയുടെ ചിതാഭസ്മം നദിയിലൊഴുക്കുക

ഞാൻ പൊടിയായി സമുദ്രങ്ങളിൽ സഞ്ചരിക്കാം

ആരും കാണാത്ത ഏതോ ദ്വീപിലെത്തി

നിന്നെ വിളിച്ചുകൊണ്ടിരിക്കാം

സമുദ്രത്തിൽ സഞ്ചരിക്കുകയാണെങ്കിൽ

ആ ദ്വീപിലും ഒന്നിറങ്ങണേ!


പരിഭാഷ: ഷാജി ആലുങ്ങൽ




un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...