Saturday, 28 November 2020

Dukh ki lehar ne

 dukh kī lahar ne chheḌā hogā 

yaad ne kañkar pheñkā hogā 


aaj to merā dil kahtā hai 

tū is vaqt akelā hogā 


mere chūme hue hāthoñ se 

auroñ ko ḳhat likhtā hogā 


bhiig chalīñ ab raat kī palkeñ 

tū ab thak kar soyā hogā 


rail kī gahrī siiTī sun kar 

raat kā jañgal gūñjā hogā 


shahr ke ḳhālī station par 

koī musāfir utrā hogā 


āñgan meñ phir chiḌiyāñ bolīñ 

tū ab so kar uTThā hogā 


yādoñ kī jaltī shabnam se 

phuul sā mukhḌā dhoyā hogā 


motī jaisī shakl banā kar 

ā.īne ko taktā hogā 


shaam huī ab tū bhī shāyad 

apne ghar ko lauTā hogā 


niilī dhuñdlī ḳhāmoshī meñ 

tāroñ kī dhun suntā hogā 


merā sāthī shaam kā taarā 

tujh se aañkh milātā hogā 


shaam ke chalte haath ne tujh ko 

merā salām to bhejā hogā 


pyāsī kurlātī kūñjoñ ne 

merā dukh to sunāyā hogā 


maiñ to aaj bahut royā huuñ 

tū bhī shāyad royā hogā 


'nāsir' terā miit purānā 

tujh ko yaad to aatā hogā


Nasir Kazmi/ Ghulam Ali


ദു:ഖത്തിൻ്റെ അലകൾ ഉലച്ചു കാണും

ഓർമ്മകൾ കല്ലെടുത്തെറിഞ്ഞതാവും


ഇന്നെൻ്റെ ഹൃദയം പറയുന്നു:

നീ ഇപ്പോൾ ഒറ്റക്കായിരിക്കും


ഞാൻ ചുംബിച്ച കരങ്ങളാൽ

മറ്റുള്ളവർക്ക് കത്തെഴുതുകയായിരിക്കും


രാത്രിയുടെ കൺപീലികൾ നനഞ്ഞിരിക്കുന്നുവല്ലോ

നീ ഇപ്പോൾ ഉറങ്ങിക്കാണും


തീവണ്ടിയുടെ നീണ്ട വിസിൽ കേട്ട്

രാവനം മാറ്റൊലിക്കൊണ്ടു കാണും


നഗരത്തിലെ ഒഴിഞ്ഞ സ്റ്റേഷനിൽ 

ഏതോ യാത്രക്കാരൻ ഇറങ്ങിക്കാണും


മുറ്റത്ത് വീണ്ടും കിളികൾ ചിലച്ചു

നീ ഉറങ്ങി എണീറ്റു കാണും


ഓർമ്മയുടെ കത്തുന്ന മഞ്ഞുതുള്ളികളാൽ

പൂപോലുള്ള മുഖം കഴുകിക്കാണും


മുഖം മുത്തു പോലെയാക്കിക്കൊണ്ട് കണ്ണാടിയെ മിഴിച്ച് നോക്കിക്കാണും


സന്ധ്യയായല്ലോ, ഇപ്പോൾ നീയും

വീട്ടിലേക്ക് മടങ്ങിക്കാണും


നീലിച്ച, മങ്ങിയ നിശ്ശബ്ദതയിൽ

നക്ഷത്രങ്ങളുടെ സംഗീതം കേൾക്കുന്നുണ്ടാകും


എൻ്റെ സുഹൃത്തായ സാന്ധ്യതാരകം

നിൻ്റെ കണ്ണിലേക്ക് ഉറ്റുനോക്കുന്നുണ്ടാകും


സായാഹ്നത്തിൻ്റെ വീശുന്ന കൈ, നിനക്ക്

എൻ്റെ അഭിവാദ്യം അയച്ചിട്ടുണ്ടാകും


ദാഹാർത്തരായ കൊക്കുകൾ

എൻ്റെ ദു:ഖം കേൾപ്പിച്ചു കാണും


ഞാനിന്ന് ഒരുപാട് കരഞ്ഞു

നീയും ചിലപ്പോൾ കരഞ്ഞു കാണും


'നാസിർ' നിന്റെ പഴയ സുഹൃത്തുക്കളെ

നിനക്ക് ഓർമ്മ വരുന്നുണ്ടാവും


പരിഭാഷ: ഡോ. ഷാജി ആലുങ്ങൽ






Friday, 20 November 2020

Ye berukhi na

രാജ് കുമാർ റിസ്വിയുടെ മനോഹരമായ ആലാപനം! ജഗ്ജിത്ജിയുടെ അധികം കേൾക്കാത്ത തരത്തിലുള്ള ആഖ്യാനം! അദ്ദേഹത്തിൻ്റെ ആദ്യകാല ഗസലാണെന്ന് തോന്നുന്നു...

Ye berukhi na dikhao ke raat jaati hai

Naqaab rukh se uthaao ke raat jaati hai


Tum aaye ho main yeh kehta hun, tum nahin aaye

Mujhe yaqeen dilaao ke raat jaati hai


Shab-e-wisaal bhi ae dost khamoshi kyon hai

Koi to baat sunao ke raat jaati hai


Jo maikade mein nahi mai to kya hua saaqi

Suboo hi dho ke pilaao ke raat jaati hai


Charagh e dil ke ujaale ko tum sahar na kaho

Bahaane yun na banaao ke raat jaati hai


Wo ek shab ke liye mere ghar mein aaye hain

Sitaare tod ke laao ke raat jaati hai


Tamaam umr padi hai shikayaton ke liye

Tum aaj dil na dukhaao ke raat jaati hai


Sudarshan Faakir/ Jagjith Singh, Rajkumar Rizvi


എന്നെയിങ്ങനെ അവഗണിക്കാതിരിക്കൂ, രാവിതാ തീരുകയാണ്

മുഖാവരണം ഒന്ന് മാറ്റൂ, രാവിതാ തീരുകയാണ്


നീ വന്നുവോ, ഞാനിതാ പറയുന്നു നീ വന്നിട്ടില്ലെന്ന്

വന്നുവെന്നെന്നെ ബോധ്യപ്പെടുത്തൂ, രാവിതാ തീരുകയാണ്


സംഗമ രാവിലും മൗനമെന്തിനാണ്, എൻ്റെ സുഹൃത്തേ

എന്തെങ്കിലും പറയൂ, രാവിതാ തീരുകയാണ്


മധുശാലയിൽ പാനീയം തീർന്നെങ്കിലെന്ത്, സാക്വീ

മധുപാത്രം കഴുകിയെങ്കിലും കുടിപ്പിക്കൂ, രാവിതാ തീരുകയാണ്


ഹൃദയദീപത്തിൻ്റെ വെളിച്ചത്തെ പ്രഭാതമെന്ന് വ്യാഖ്യാനിക്കാതിരിക്കൂ

ഇനിയും ഒഴികഴിവുകൾ നിരത്താതിരിക്കൂ, രാവിതാ തീരുകയാണ്


ഒറ്റ രാത്രിക്കായി അവളെൻ്റെ വീട്ടിൽ വന്നിരിക്കയാണ്

നക്ഷത്രങ്ങൾ അടർത്തിക്കൊണ്ടു വരൂ, രാവിതാ തീരുകയാണ്


പരിഭവിക്കാനാണെങ്കിൽ ആയുസ്സ് നീണ്ടുകിടക്കയല്ലേ

ഇന്നെൻ്റെ ഹൃദയത്തെ ദുഃഖിപ്പിക്കാതിരിക്കൂ, രാവിതാ തീരുകയാണ്


പരിഭാഷ: ഷാജി ആലുങ്ങൽ

https://youtu.be/SQPLxtHtTnk

https://youtu.be/PODcPSR23L4




un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...