രാജ് കുമാർ റിസ്വിയുടെ മനോഹരമായ ആലാപനം! ജഗ്ജിത്ജിയുടെ അധികം കേൾക്കാത്ത തരത്തിലുള്ള ആഖ്യാനം! അദ്ദേഹത്തിൻ്റെ ആദ്യകാല ഗസലാണെന്ന് തോന്നുന്നു...
Ye berukhi na dikhao ke raat jaati hai
Naqaab rukh se uthaao ke raat jaati hai
Tum aaye ho main yeh kehta hun, tum nahin aaye
Mujhe yaqeen dilaao ke raat jaati hai
Shab-e-wisaal bhi ae dost khamoshi kyon hai
Koi to baat sunao ke raat jaati hai
Jo maikade mein nahi mai to kya hua saaqi
Suboo hi dho ke pilaao ke raat jaati hai
Charagh e dil ke ujaale ko tum sahar na kaho
Bahaane yun na banaao ke raat jaati hai
Wo ek shab ke liye mere ghar mein aaye hain
Sitaare tod ke laao ke raat jaati hai
Tamaam umr padi hai shikayaton ke liye
Tum aaj dil na dukhaao ke raat jaati hai
Sudarshan Faakir/ Jagjith Singh, Rajkumar Rizvi
എന്നെയിങ്ങനെ അവഗണിക്കാതിരിക്കൂ, രാവിതാ തീരുകയാണ്
മുഖാവരണം ഒന്ന് മാറ്റൂ, രാവിതാ തീരുകയാണ്
നീ വന്നുവോ, ഞാനിതാ പറയുന്നു നീ വന്നിട്ടില്ലെന്ന്
വന്നുവെന്നെന്നെ ബോധ്യപ്പെടുത്തൂ, രാവിതാ തീരുകയാണ്
സംഗമ രാവിലും മൗനമെന്തിനാണ്, എൻ്റെ സുഹൃത്തേ
എന്തെങ്കിലും പറയൂ, രാവിതാ തീരുകയാണ്
മധുശാലയിൽ പാനീയം തീർന്നെങ്കിലെന്ത്, സാക്വീ
മധുപാത്രം കഴുകിയെങ്കിലും കുടിപ്പിക്കൂ, രാവിതാ തീരുകയാണ്
ഹൃദയദീപത്തിൻ്റെ വെളിച്ചത്തെ പ്രഭാതമെന്ന് വ്യാഖ്യാനിക്കാതിരിക്കൂ
ഇനിയും ഒഴികഴിവുകൾ നിരത്താതിരിക്കൂ, രാവിതാ തീരുകയാണ്
ഒറ്റ രാത്രിക്കായി അവളെൻ്റെ വീട്ടിൽ വന്നിരിക്കയാണ്
നക്ഷത്രങ്ങൾ അടർത്തിക്കൊണ്ടു വരൂ, രാവിതാ തീരുകയാണ്
പരിഭവിക്കാനാണെങ്കിൽ ആയുസ്സ് നീണ്ടുകിടക്കയല്ലേ
ഇന്നെൻ്റെ ഹൃദയത്തെ ദുഃഖിപ്പിക്കാതിരിക്കൂ, രാവിതാ തീരുകയാണ്
പരിഭാഷ: ഷാജി ആലുങ്ങൽ
https://youtu.be/SQPLxtHtTnk
https://youtu.be/PODcPSR23L4
No comments:
Post a Comment