Wednesday, 21 July 2021

Baharon ne mera

 baharon ne mera chaman lootkar 

khizan ko yeh ilzam kyun de diya 

kisine chalo dushmani ki magar 

ise dosti naam kyun de diya


main samjha nahin aye mere hamnashin 

saza ye mili hai mujhe kis liye

ke saaqi ne lab se mere chheen kar 

kisi aur ko jaam kyun de diya 


mujhe kya pata tha kabhi ishq men 

raqeebon ko kaasid banate nahin

khata ho gayi mujhse kaasid mere 

tere hath paigam kyun de diya 


khudaya yahan tere insaf ke 

bahut main ne charche sune hain magar

saza ki jagah ek khatavar ko 

bhala tu ne eenaam kyun de diya


'Devar'

Mukesh

Anand Bakshi/ Roshan


വസന്തം എൻ്റെ ഉദ്യാനം കൊള്ളയടിച്ചിട്ട്,

ശരത്കാലത്തെ പഴിചാരുന്നതെന്തേ

ആരോ ശത്രുത കാണിച്ചുവെങ്കിൽ ആകട്ടെ,

പക്ഷേ അതിന് സൗഹൃദമെന്ന പേരു നൽകിയതെന്തേ


എനിക്ക് മനസ്സിലായില്ല, എൻ്റെ പ്രിയപ്പെട്ടവളേ

എനിക്കീ ശിക്ഷ കിട്ടിയതെന്തിനാണെന്ന്!

മധു നൽകുന്നവൾ, എൻ്റെ ചുണ്ടിൽ നിന്നും കവർന്ന്,

മധുപാത്രം മറ്റാർക്കോ നൽകിയതെന്തേ


എനിക്കറിയില്ലായിരുന്നുവല്ലോ, പ്രണയത്തിൽ ഒരിക്കലും

എതിരാളിയെ ദൂതനാക്കാറില്ലെന്ന്!

എനിക്ക് തെറ്റ് പറ്റിപ്പോയി, എൻ്റെ സന്ദേശവാഹകാ,

നിന്റെ കൈയിൽ സന്ദേശം നൽകിയതെന്തിനായിരുന്നു


ദൈവമേ, നിൻ്റെ നീതിയെക്കുറിച്ച്

ഏറെ കേട്ടിരിക്കുന്നു ഞാൻ

ഒരു കുറ്റവാളിക്ക്, ശിക്ഷക്ക് പകരം

പക്ഷേ, നീ സമ്മാനം നൽകിയതെന്തേ


പരിഭാഷ: ഷാജി ആലുങ്ങൽ


https://youtu.be/EO8M-Tz69WA




Thursday, 8 July 2021

Ya dil ki suno

 Ya dil ki suno duniyawalon

Ya mujhko abhi chup rahane do

Main gham ko khushi kaise kah dun 

Jo kahate hain unko kahane do


Ye phool chaman men kaisa khila

Mali ki nazar men pyar nahin

Hanste hue kya kya dekh liya

Ab bahate hain aansoo bahane do


Ek khwaab khushi ka dekha nahin

Dekha jo kabhi to bhool gaye

Manga hua tum kuch de na sake

Jo tumne diya woh sahane do


Kya dard kisi ka lega koi

Itna to kisi men dard nahin

Bahate hue aansoo aur bahe

Ab aisi tasalli rahane do


'Anupama'

Kaifi Azmi/ Hemant Kumar


ഒന്നുകിൽ ഹൃദയം പറയുന്നത് കേൾക്കൂ

അല്ലെങ്കിൽ എന്നെ മിണ്ടാതിരിക്കാൻ അനുവദിക്കൂ

സങ്കടത്തെ സന്തോഷമെന്നെങ്ങനെ പറയും ഞാൻ

അങ്ങനെ പറയുന്നവർ പറഞ്ഞോട്ടെ


ഉദ്യാനത്തിലെങ്ങനെ ഈ പൂ വിരിഞ്ഞു

തോട്ടക്കാരൻ്റെ കണ്ണിൽ സ്നേഹമില്ല തന്നെ

ചിരിച്ചു കൊണ്ടെന്തെല്ലാം കണ്ടു!

ഇനി കണ്ണീരൊഴുകുന്നെങ്കിൽ ഒഴുകട്ടെ!


സന്തോഷ സ്വപ്നമേതും കണ്ടിട്ടില്ല

കണ്ടിട്ടുണ്ടെങ്കിൽ തന്നെ മറന്നു പോയിരിക്കുന്നു!

ചോദിച്ചതൊന്നും നിനക്ക് തരാനായില്ല

നീ തന്നത് സഹിക്കാനനുവദിക്കൂ


ആരുടെയെങ്കിലും വേദന ഏൽക്കുമോ മറ്റാരെങ്കിലും?

അത്രയും വേദന ആരിലുമില്ല

ഒഴുകുന്ന കണ്ണീർ ഇനിയുമൊഴുകട്ടെ

ഇനി ഇങ്ങനെ സമാധാനിക്കാനനുവദിക്കൂ!


പരിഭാഷ: ഷാജി ആലുങ്ങൽ


https://youtu.be/poXBa76JNKk




un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...