Monday, 18 July 2022

yahī vafā kā sila hai

yahī vafā kā sila hai to koī baat nahīñ 

ye dard tum ne diyā hai to koī baat nahīñ 


yahī bahut hai ki tum dekhte ho sāhil se 

safīna Duub rahā hai to koī baat nahīñ 


ye fikr hai kahīñ tum bhī na saath chhoḌ chalo 

jahāñ ne chhoḌ diyā hai to koī baat nahīñ 


tumhī ne ā.ina-e-dil mirā banāyā thā 

tumhī ne toḌ diyā hai to koī baat nahīñ 


kise majāl kahe koī mujh ko dīvāna 

agar ye tum ne kahā hai to koī baat nahīñ


Raaz Allahabadi/ Munni Begum


വിശ്വസ്തതയുടെ പരിണിതഫലം ഇതുതന്നെയാണെങ്കിൽ അത് സാരമില്ല

ഈ വേദന നീ തന്നതാണെങ്കിൽ അത് സാരമില്ല


നീ തീരത്ത് നോക്കിനിൽക്കുന്നുണ്ടെങ്കിൽ അതുതന്നെ ധാരാളം

എൻ്റെ തോണി മുങ്ങിപ്പോകുന്നുവെങ്കിൽ അത് സാരമില്ല


നീയും എന്നെ വിട്ടുപോകുമോ എന്ന ചിന്തയേ ഉള്ളൂ

ലോകമാണ് എന്നെ ഉപേക്ഷിച്ചതെങ്കിൽ അത് സാരമില്ല


നീ തന്നെയാണെൻ്റെ ഹൃദയദർപ്പണം നിർമ്മിച്ചത്

നീ തന്നെയാണത് തകർത്തതെങ്കിൽ അത് സാരമില്ല


ഞാൻ ഉന്മാദിയാണെന്ന് പറയാൻ ആർക്കാണ് ധൈര്യമുള്ളത്?

ഇനി നീയാണത് പറഞ്ഞതെങ്കിൽ അത് സാരമില്ല


പരിഭാഷ: ഷാജി ആലുങ്ങൽ







Saturday, 16 July 2022

ഗുൽസാറിൻ്റെ ചെറുകവിതകൾ (നസ്മ്) പലതും അതിമനോഹരങ്ങളാണ്. ഭുപിന്ദർ അതിൽ ചിലത് ഗംഭീരമായി പാടിയ ഒരു ആൽബമുണ്ട്, കോളേജ് കാലത്തെ ഓർമയായി!


Aadatan tumne kar diye waade

Aadatan humne aitbar kiya


Teri rahon mein baarha ruk kar

Humne apna hi intazaar kiya


Ab na mangenge zindagi yaa rab

Ye gunah humne ek baar kiya


Gulzar/ Bhupinder


ശീലം കൊണ്ട് നീ വാഗ്ദാനങ്ങൾ തന്നു

ശീലം കൊണ്ട് ഞാൻ അതെല്ലാം വിശ്വസിക്കുകയും ചെയ്തു


നിൻ്റെ വഴികളിൽ ഇടക്കിടക്ക് നിന്ന്

ഞാൻ എന്നെത്തന്നെ കാത്തിരുന്നു


ഇനി ജീവിതം ചോദിക്കില്ല, ദൈവമേ

ആ തെറ്റ് ഞാനൊരിക്കൽ ചെയ്തുവല്ലോ!


വിവ: ഷാജി ആലുങ്ങൽ




Monday, 4 July 2022

Mere humnafas

mere ham-nafas mere ham-navā mujhe dost ban ke daġhā na de 

maiñ huuñ dard-e-ishq se jāñ-ba-lab mujhe zindagī kī duā na de 


mere dāġh-e-dil se hai raushnī isī raushnī se hai zindagī 

mujhe Dar hai ai mire chāra-gar ye charāġh tū hī bujhā na de 


mujhe chhoḌ de mire haal par tirā kyā bharosa hai chāra-gar 

ye tirī navāzish-e-muḳhtasar mirā dard aur baḌhā na de 


merā azm itnā buland hai ki parā.e sho.aloñ kā Dar nahīñ 

mujhe ḳhauf ātish-e-gul se hai ye kahīñ chaman ko jalā na de 


vo uThe haiñ le ke ḳhum-o-subū are o 'shakīl' kahāñ hai tū 

tirā jaam lene ko bazm meñ koī aur haath baḌhā na de


Shakeel Badayuni/ Begum Akhtar, Farida Khanum.....


എൻ്റെ പ്രിയേ, എൻ്റെ പ്രാണസഖീ, സുഹൃത്തായി വന്നെന്നെ വഞ്ചിക്കാതിരിക്കൂ

ഞാൻ പ്രണയവേദനയാൽ മരണത്തോടടുത്തിരിക്കുന്നു, എന്റെ ജീവന് വേണ്ടി പ്രാർത്ഥിക്കാതിരിക്കൂ


എന്റെ ഹൃദയത്തിലെ മുറിവിൽ നിന്നാണീ വെളിച്ചം, ഇതേ വെളിച്ചം കൊണ്ടാണീ ജീവിതം

എന്നെ ചികിത്സിക്കുന്നവളേ, ഈ വിളക്ക് നീ തന്നെ കെടുത്തിയെങ്കിലോ എന്നെനിക്ക് പേടിയുണ്ട്


എന്നെ എൻ്റെ പാട്ടിന് വിട്ടേക്കൂ, നിൻ്റെ ചികിത്സയെ എങ്ങനെ വിശ്വസിക്കാനാണ്

ചെറുതെങ്കിലും നിൻ്റെ ഈ കാരുണ്യം എൻ്റെ വേദന ഇനിയും വർദ്ധിപ്പിക്കാതിരിക്കട്ടെ


എൻ്റെ ആത്മവിശ്വാസം അത്രക്കുയർന്നതാണ്, പുറത്തു നിന്നുള്ള അഗ്നിയെ എനിക്ക് ഭയമില്ല

എനിക്ക് പേടി പൂക്കളിൽ നിന്നുള്ള തീജ്വാലയെയാണ്, അതീ പൂന്തോട്ടത്തെ എരിച്ചു കളഞ്ഞെങ്കിലോ എന്ന്


ചഷകവുമായി അവളെഴുന്നേറ്റല്ലോ, നീ എവിടെയാണ് 'ഷകീൽ'

നിനക്കായുള്ള ചഷകം ഏറ്റുവാങ്ങാൻ മറ്റൊരു കൈ ഉയരാതിരിക്കട്ടെ


പരിഭാഷ: ഷാജി ആലുങ്ങൽ




un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...