Wednesday, 22 February 2023

Vennilavae vennilavae

എ ആർ റഹ്മാൻ്റെ സംഗീതത്തിൽ വന്ന മനോഹരമായ പ്രണയഗാനങ്ങളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടവയിൽ ഒന്നാണ് വെണ്ണിലവേ..... വൈരമുത്തുവിൻ്റെ കവിത തുളുമ്പുന്ന വരികൾക്ക് റഹ്മാൻ്റെ മാസ്മരിക സംഗീതം, ഹരിഹരൻ്റെ ശബ്ദം......ഒരു പാട്ട് മനോഹരമാകാൻ ഇനിയെന്ത് വേണം!


Vennilave vennilave

Vinnai thaandi varuvaaya

Vilaiyaada jodi thevai


Intha bhoologaththil

Yarum paarkkum munne

Unnai athikaalai anuppi

vaippom


Idhu irulalla athu

oliyalla

Idhu rendodum seraatha

ponneram


Thalai saayaathey vizhi

moodaathey

Sila mottukkal sattendru

poovaagum



Penne penne

Bhoologam ellaame

thoongippona pinnae

Pullodu poo veezhum osai

ketkum pennae


Naam iravin madiyil

pillaigal aavom

Paalootta nilavundu


Ettaatha uyaraththil

Nilavai vaiththavan yaaru

Kaiyodu sikkaamal

Kaatrai vaiththvan yaaru


Idhai enni enni

Iyarkaiyai viyakkire


Penne penne

Poongaatra ariyaamal

Poovai thirakka vendum

Poo kooda ariyaamal

Theanai rusikka vendum

Ada ulagai rasikka

Vendum naan

Un pondra pennodu


'മിൻസാരക്കനവ്'

ഹരിഹരൻ / സാധന സർഗം

വൈരമുത്തു/ എ ആർ റഹ്മാൻ


വെണ്ണിലാവേ... വെണ്ണിലാവേ.....

വാനം  കടന്നിങ്ങ് വരാമോ,

എനിക്ക് കളിക്കൂട്ടിന് ഒരാള് വേണം


ഈ ഭൂമിയിൽ ആരും കാണുന്നതിന് മുമ്പ്, നിന്നെ അതിരാവിലെ തിരിച്ചയക്കാം


ഇത് ഇരുട്ടല്ല, വെളിച്ചവുമല്ല,

രണ്ടുമല്ലാത്ത ഒരു നേരം

തല താഴ്ത്തരുത്, മിഴിയടക്കയുമരുത്,

ചില മൊട്ടുകൾ പെട്ടെന്ന് പൂവായി മാറും


പെണ്ണേ.....

ഭൂലോകം മുഴുവനും ഉറങ്ങിക്കഴിയുമ്പോൾ,

പുല്ലിൽ നിന്ന് മഞ്ഞുകണം വീഴുന്ന ശബ്ദം കേൾക്കും

നമുക്ക് രാവിന്റെ മടിയിലെ പൈതങ്ങളാവാം,

പാലൂട്ടാൻ നിലാവുണ്ടല്ലോ


എത്താത്തത്ര ഉയരത്തിൽ ചന്ദ്രനെ വെച്ചതാരാണ്?

കൈയിൽ നിൽക്കാത്ത വിധം കാറ്റിനെ പടച്ചവനാരാണ്?

പ്രകൃതിയുടെ ചെയ്തികളോർത്ത് അദ്ഭുതപ്പെടുകയാണ് ഞാൻ


പെണ്ണേ.....

പൂങ്കാറ്ററിയാതെ പൂ വിരിയിക്കണം നമുക്ക്.

ആ പൂ പോലുമറിയാതെ തേൻ രുചിക്കണം.

ഈ ലോകം ആസ്വദിക്കണമെനിക്ക്,

നിന്നെപ്പോലൊരു പെണ്ണിനോടൊത്ത്!


പരിഭാഷ: ഷാജി ആലുങ്ങൽ



Saturday, 4 February 2023

apne ghar kī khiḌkī se

apne ghar kī khiḌkī se maiñ āsmān ko dekhūñgā

jis par terā naam likhā hai us taare ko DhūñDūñgā


tum bhī har shab diyā jalā kar palkoñ kī dahlīz pe rakhnā

maiñ bhī roz ik ḳhvāb tumhāre shahr kī jānib bhejūñgā


hijr ke dariyā meñ tum paḌhnā lahroñ kī tahrīreñ bhī

paanī kī har satr pe maiñ kuchh dil kī bāteñ likhūñgā


jis tanhā se peḌ ke nīche ham bārish meñ bhīge the

tum bhī us ko chhū ke guzarnā maiñ bhī us se lipTūñgā


ḳhvāb musāfir lamhoñ ke haiñ saath kahāñ tak jā.eñge

tum ne bilkul Thiik kahā hai maiñ bhī ab kuchh sochūñgā


bādal oḌh ke guzrūñgā maiñ tere ghar ke āñgan se

qaus-e-quzah ke sab rañgoñ meñ tujh ko bhīgā dekhūñgā


be-mausam bārish kī sūrat der talak aur duur talak

tere dayār-e-husn pe maiñ bhī kin-min kin-min barsūñgā


sharm se dohrā ho jā.egā kaan paḌā vo bundā bhī

bād-e-sabā ke lahje meñ ik baat meñ aisī pūchhūñgā


safha safha ek kitāb-e-husn sī khultī jā.egī

aur usī kī lai meñ phir maiñ tum ko azbar kar lūñgā


vaqt ke ik kañkar ne jis ko aksoñ meñ taqsīm kiyā

āb-e-ravāñ meñ kaise 'amjad' ab vo chehrā joḌūñgā


Amjad Islam Amjad


എൻ്റെ വീടിൻ്റെ ജനാലയിലൂടെ ഞാൻ ആകാശത്തേക്ക് നോക്കും

നിൻ്റെ പേരെഴുതിയ ആ നക്ഷത്രത്തെ തിരയും


ഓരോ രാവിലും നീ കൺപീലികളുടെ പടിമേൽ വിളക്ക് കൊളുത്തിവെക്കുക

എന്നും ഓരോ സ്വപ്നങ്ങൾ ഞാനും നിൻ്റെ നാട്ടിലേക്കയക്കാം


വിരഹ നദിയിലെ അലകളുടെ എഴുത്തുകളും നീ വായിക്കുക

ജലത്തിൻ്റെ ഓരോ വരിയിലും ഹൃദയത്തിൻ്റെ ഭാഷയിൽ ഞാനെഴുതും


പണ്ട് നമ്മളൊന്നിച്ച് മഴ നനഞ്ഞ ആ ഒറ്റമരത്തണൽ

നീ ആ മരത്തെയൊന്ന് തൊട്ട് പോകൂ, ഞാനും അതിനെ മാറോട് ചേർക്കട്ടെ


സ്വപ്നമെന്നത് ഒറ്റ നിമിഷത്തെ യാത്രക്കാരനാണ്, എവിടം വരെ കൂടെപ്പോകും?

സത്യമാണ് നീ പറഞ്ഞത്, ഇനി ഞാനുമൊന്ന് ചിന്തിച്ചു നോക്കട്ടെ


മേഘം പുതച്ച് പോകും ഞാൻ, നിൻ്റെ വീടിൻ്റെ മുറ്റത്ത് കൂടെ

മഴവില്ലിൻ്റെ ഏഴ് നിറങ്ങളിലും നനഞ്ഞ നിന്നെ ഞാൻ കാണും


കാലം തെറ്റിയുള്ള മഴ പെയ്തു കൊണ്ടിരിക്കുന്നു, എത്രയോ നേരമായി, എത്രയോ ദൂരം വരെ

നിൻ്റെ സൗന്ദര്യദേശത്ത് ഞാനും താളത്തിൽ പെയ്യും


ലജ്ജയാൽ ഇരട്ടിക്കും, നിൻ്റെ കാതിലെ ലോലാക്കുകൾ,

പൂന്തെന്നലിൻ്റെ ശബ്ദത്തിൽ ഞാൻ അങ്ങനെ ചിലത് ചോദിക്കുമല്ലോ


സൗന്ദര്യത്തിൻ്റെ ഒരു പുസ്തകമെന്നോണം താളുകൾ തുറന്നുവരും

എന്നിട്ടതിൻ്റെ താളത്തിൽ നിന്നെ ഞാൻ മന:പാഠമാക്കും


കാലത്തിൻ്റെ ഒരു കല്ല് അതിനെ പ്രതിബിംബങ്ങളാക്കി ചിതറിച്ചല്ലോ,

ഒഴുകുന്ന വെള്ളത്തിൽ ആ മുഖം ഇനിയെങ്ങനെ ഒന്നായിത്തീരും!


പരിഭാഷ: ഷാജി ആലുങ്ങൽ





un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...