Tuesday, 27 June 2023

Roz roz ankhon tale

Roz roz ankhon tale

Ek hi sapna chale

Raat bhar kajal jale

Ankh men jis tarah khwab ka diya jale


Jab se tumhare naam ki misri honth lagai hai

Mithha sa gham hai aur mithhi si tanhai hai


Chhoti si dil ki uljhan hai yeh suljha do tum

Jina to sikha hai mar ke marna sikha do tum


Ankhon par kuchh aise tumne zulf gira di hai

Bechare se kuchh khwabon ki neend uda di hai


'Jeeva'

Amit Kumar / Asha Bhosle

Gulzar / R D Burman


എന്നുമെന്നും കണ്ണുകളിൽ

ഒരേ സ്വപ്നം വന്നുചേരുന്നു

രാവാകെ കൺമഷി എരിയുന്നു,

കണ്ണുകളിൽ സ്വപ്നദീപം എരിയുന്നതുപോൽ


നിൻ്റെ പേരാം കൽക്കണ്ടം ചുണ്ടിൽ ചേർത്തത് മുതൽ

ദു:ഖവും മധുരതരം, ഏകാന്തതയുമതുപോൽ


മനസ്സിൽ ചെറിയൊരു ആശയക്കുഴപ്പമുണ്ട്, ഒന്ന് തീർത്തുതരൂ

ജീവിക്കാൻ പഠിച്ചിട്ടുണ്ട്, ഇനി മരിക്കുന്നതെങ്ങിനെയെന്ന് നീ ചെയ്തു കാണിച്ചു തരൂ!


കണ്ണുകൾക്ക് മേൽ നീ മുടിച്ചുരുളുകൾ വീഴ്ത്തിയിരിക്കുന്നല്ലോ

ആ പാവങ്ങളിൽ നിന്ന് സ്വപ്നഭരിതമായ നിദ്ര കവർന്നുവല്ലോ!


പരിഭാഷ: ഷാജി ആലുങ്ങൽ



Thursday, 15 June 2023

mujhe tum nazar se

mujhe tum nazar se gira to rahe ho

mujhe tum kabhi bhi bhula na sakoge

na jaane mujhe kyon yaqin ho chala hai

mere pyar ko tum mita na sakoge


meri yaad hogi, jidhar jaoge tum,

kabhi nagma ban ke, kabhi ban ke aansu

tadapta mujhe har taraf paoge tum

shama jo jalayi meri vafa ne

bujhana bhi chaho, bujha na sakoge


kabhi naam baton men aayaa jo mera

to bechain ho-ho ke dil thaam loge

nigahon pe chhayega gham ka andhera

kisi ne jo puchha, sabab aansuon ka

batana bhi chaho, bata na sakoge


mere dil ki dhadkan bani hai jo shola

sulagte hain arman, yun ban-ban ke aansu

kabhi to tumhen bhi ye ahsas hoga

magar ham na honge, teri zindagi men

bulana bhi chaho, bula na sakoge


Sohail Rana / Mehdi Hassan


നീ എന്നെ മനസ്സിൽ നിന്നേ അകറ്റുകയാണല്ലോ

പക്ഷേ, നിനക്കെന്നെ മറക്കാനാവില്ലൊരിക്കലും.

എന്തോ എനിക്ക് വിശ്വാസമുറച്ചിരിക്കുന്നു,

എൻ്റെ സ്നേഹത്തെ മായ്ച്ചു കളയാൻ നിനക്കാവില്ലെന്ന്.


എൻ്റെ ഓർമകളുണ്ടാവും, നീ എവിടെപ്പോയാലും.

ചിലപ്പോൾ ഒരു പാട്ടായി, ചിലപ്പോൾ ഒരു കണ്ണീർക്കണമായും.

എവിടെ നോക്കിയാലും വേദന തിന്നുന്ന എന്നെ നീ കാണും.

എന്റെ പ്രണയം കൊളുത്തിയ ആ വിളക്ക്,

കെടുത്തണമെന്നാഗ്രഹിച്ചാലും കെടുത്താനാവില്ല നിനക്ക്


സംസാരത്തിനിടയിൽ എൻ്റെ പേരെങ്ങാനും വന്നുപോയാൽ,

അസ്വസ്ഥയായി നീ ഹൃദയക്ഷോഭമടക്കും

കണ്ണുകളിൽ ദു:ഖത്തിൻ്റെ ഇരുട്ടു പടരും

ആരെങ്കിലും നിൻ്റെ കണ്ണീരിൻ്റെ കാരണം ചോദിച്ചാൽ,

പറയണമെന്നാഗ്രഹിച്ചാലും പറയാനാവില്ല നിനക്ക്


എൻ്റെ ഹൃദയമിടിപ്പ് തീനാളമായിത്തീർന്നിരിക്കുന്നു.

ആഗ്രഹങ്ങളങ്ങനെ കണ്ണീർക്കണങ്ങളായി എരിയുന്നു.

ഒരിക്കൽ നിനക്കും ഇതനുഭവപ്പെടുക തന്നെ ചെയ്യും

പക്ഷേ അന്ന് നിൻ്റെ ജീവിതത്തിൽ ഞാനുണ്ടാവില്ല

എന്നെ വിളിക്കണമെന്നുണ്ടെങ്കിലും വിളിക്കാനാവില്ല നിനക്ക്


പരിഭാഷ: ഷാജി ആലുങ്ങൽ



un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...