Monday, 3 August 2026

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം.

ham ko kis ke ġham ne maarā ye kahānī phir sahī

kis ne toḌā dil hamārā ye kahānī phir sahī 

dil ke luTne kā sabab pūchho na sab ke sāmne 

naam aa.egā tumhārā ye kahānī phir sahī 


nafratoñ ke tiir khā kar dostoñ ke shahr meñ 

ham ne kis kis ko pukārā ye kahānī phir sahī 


kyā batā.eñ pyaar kī baazī vafā kī raah meñ 

kaun jiitā kaun haarā ye kahānī phir sahī


Masroor Anvar/Ghulam Ali


ആരെയോർത്തുള്ള ദുഃഖമാണ് എന്നെ തകർത്തത്? അക്കഥയിരിക്കട്ടെ!

ആരാണെൻ്റെ ഹൃദയം നുറുക്കിയത്? അക്കഥയിരിക്കട്ടെ!


ഹൃദയം നഷ്ടപ്പെട്ടതിൻ്റെ കാരണം ഇങ്ങനെ പരസ്യമായി ചോദിക്കാതിരിക്കൂ,

നിൻ്റെ പേര് പറയേണ്ടിവരും, അക്കഥയിരിക്കട്ടെ!


വെറുപ്പിൻ്റെ അസ്ത്രങ്ങളേറ്റ്, സുഹൃത്തുക്കളുടെ നഗരിയിൽ,

ഞാനാരെയൊക്കെ വിളിച്ചു നോക്കി, അക്കഥയിരിക്കട്ടെ!


ആത്മാർത്ഥതയുടെ വഴിയിലെ പ്രണയമാം മത്സരത്തിൻ്റെ കാര്യം എന്തുപറയാൻ!

ആരു ജയിച്ചു, ആരാണ് തോറ്റത്, അക്കഥയിരിക്കട്ടെ!


പരിഭാഷ: ഷാജി ആലുങ്ങൽ




ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...