Wednesday, 22 July 2026

mareez-e-mohabbat

ഖമർ ജലാൽവിയുടെ പ്രശസ്തമായ കലാം. ഗസലിൻ്റെ മുഴുവൻ നിയമങ്ങളും പാലിക്കുന്നില്ലെന്നേയുള്ളൂ, മനോഹരമായ വരികളാണ്. മുന്നി ബേഗത്തിൻ്റെ ആലാപനമാണ് ചെറുപ്പത്തിലേ കേട്ടിട്ടുള്ളതും ഇഷ്ടപ്പെട്ടതും. ഗുലാം അലിയും പാടിയിട്ടുണ്ട്. ഒരുപാട് പ്രശസ്തർ ഇത് ഖവ്വാലിയായി പാടിയിട്ടുണ്ട് - സബ്രി ബ്രദേഴ്സ്, ഫരീദ് അയാസ്, അസീസ് മിയാൻ.......


marīz-e-mohabbat unhīñ kā fasāna sunātā rahā dam nikalte nikalte

magar zikr shām-e-alam kā jab aayā charāġh-e-sahar bujh gayā jalte jalte


unheñ ḳhat meñ likkhā thā dil muztarib hai javāb un kā aayā mohabbat na karte

tumheñ dil lagāne ko kis ne kahā thā bahal jā.egā dil bahalte bahalte


mujhe apne dil kī to parvā nahīñ hai magar Dar rahā huuñ ki bachpan kī zid hai

kahīñ pā-e-nāzuk meñ moch aa na jaa.e dil-e-saḳht-jāñ ko masalte masalte


bhalā koī vā'da-ḳhilāfī kī had hai hisāb apne dil meñ lagā kar to socho

qayāmat kā din aa gayā rafta rafta mulāqāt kā din badalte badalte


irāda thā tark-e-mohabbat kā lekin fareb-e-tabassum meñ phir aa ga.e ham

abhī khā ke Thokar sañbhalne na paa.e ki phir khaa.ī Thokar sañbhalte sañbhalte


bas ab sabr kar rahrav-e-rāh-e-ulfat ki tere muqaddar meñ manzil nahīñ hai

udhar sāmne sar pe shaam aa rahī hai idhar thak ga.e paañv bhī chalte chalte


vo mehmān mere hue bhī to kab tak huī sham' gul aur na Duube sitāre

'qamar' is qadar un ko jaldī thī ghar kī ki ghar chal diye chāñdnī Dhalte Dhalte


Qamar Jalalvi/ Munni Begum, Ghulam Ali, Sabri Brothers, Fareed Ayaz & Abu Muhammed Qawwal, Aziz Mian Qawwal.....


പ്രണയം ബാധിച്ചവൻ സ്വന്തം കഥ പറഞ്ഞുകൊണ്ടിരുന്നു, അവസാന ശ്വാസത്തിലും.

പക്ഷേ, ആ സങ്കടസന്ധ്യയെക്കുറിച്ച് കേട്ടപ്പോൾ, കത്തിക്കൊണ്ടിരുന്ന വിളക്കണഞ്ഞുപോയി!


അവൾക്ക് കത്തെഴുതിയിരുന്നു, 'ഹൃദയം അസ്വസ്ഥമാണ്', മറുപടി വന്നു: പ്രണയിക്കാതിരിക്കൂ!

നിന്നോടാരു പറഞ്ഞു പ്രണയിക്കാൻ, ഹൃദയമല്ലേ അത് സ്വയം സമാധാനിച്ചോളും!


എനിക്ക് സ്വന്തം ഹൃദയത്തെപ്പറ്റി ചിന്തയില്ല, പക്ഷേ പേടിയുണ്ട്, കുട്ടികളുടെ വാശിയല്ലേ!

ആ ലോലപാദങ്ങളിൽ പരിക്കുപറ്റിയെങ്കിലോ, പരുക്കനായ ഈ ഹൃദയം ചവിട്ടിയരക്കുമ്പോൾ!


നിൻ്റെ വാഗ്ദാനലംഘനങ്ങൾക്കൊരറുതിയില്ലേ, ഒന്നു കണക്കുകൂട്ടി നോക്കൂ!

ലോകാവസാനമിതാ മെല്ലെ മെല്ലെ അടുക്കുന്നു, നമ്മുടെ സമാഗമം നീട്ടിവെക്കപ്പെട്ടുകൊണ്ടിരിക്കുന്നു!


പ്രണയം ഉപേക്ഷിക്കാനായിരുന്നു തീരുമാനം, പക്ഷേ പുഞ്ചിരിയുടെ വഞ്ചനയിൽ വീണ്ടും വീണുപോയി ഞാൻ!

ഒന്നു വീണതിൽ നിന്നുതന്നെ എഴുന്നേൽക്കാനായില്ല, എഴുന്നേൽക്കവേ വീണ്ടും അടിയേറ്റു!


ഇനിയൊന്ന് ക്ഷമിക്കൂ, പ്രണയവഴിയിലെ യാത്രക്കാരാ, അഭയം നിനക്ക് വിധിച്ചിട്ടില്ല!

സന്ധ്യയതാ വന്ന് മൂടുന്നു, പാദങ്ങളാണെങ്കിൽ നടന്ന് ക്ഷീണിച്ചിരിക്കുന്നു!


ആകെയെത്ര നേരമാണ് അവളെൻ്റെ അരികത്തിരുന്നത്, വിളക്കണയാൻ കാത്തതില്ല, നക്ഷത്രങ്ങൾ അസ്തമിക്കാനും!

'ഖമർ' അവൾക്കത്രക്ക് ധൃതിയായിരുന്നു വീടണയാൻ, നിലാവസ്തമിക്കവേ അവൾ പോയി!


പരിഭാഷ: ഷാജി ആലുങ്ങൽ











Sunday, 12 July 2026

dard apnātā hai

ജാവേദ് അഖ്തറിൻ്റെ കവിതാ സമാഹാരമായ ലാവയിൽ ഉൾപ്പെട്ട ഒരു ഗസലാണിത്. തത്വചിന്താപരമായ ഈ ഗസലിന് ജഗ്ജിത് ജി നൽകിയ ഈണം വരികളുടെ ഭാവത്തോട് ചേർന്നു നിൽക്കുന്നു!


dard apnātā hai parā.e kaun 

kaun suntā hai aur sunā.e kaun 


kaun dohrā.e phir vahī bāteñ 

ġham abhī soyā hai jagā.e kaun 


ab sukūñ hai to bhūlne meñ hai 

lekin us shaḳhs ko bhulā.e kaun 


vo jo apne haiñ kyā vo apne haiñ 

kaun dukh jhele āzmā.e kaun 


aaj phir dil hai kuchh udaas udaas 

dekhiye aaj yaad aa.e kaun


'Lava'

Javed Akhtar / Jagjith Singh


മറ്റൊരാളുടെ വേദന സ്വന്തമാക്കുന്നവരാരുണ്ട്?

കേൾക്കുന്നവരാരുണ്ട്? കേൾപ്പിക്കുന്നവരോ?


പിന്നെയും അതേ കാര്യങ്ങൾ പറയുന്നതാരാണ്?

ദു:ഖം ഇപ്പോഴൊന്നുറങ്ങിയതേയുള്ളൂ, അതിനെ ഉണർത്തുന്നതാരാണ്?


ഇപ്പോൾ സുഖമെന്നൊന്നുണ്ടെങ്കിൽ മറവിയാണത്.

പക്ഷേ, അവളെ മറക്കാനാവുന്നതാർക്കാണ്?


നമ്മുടെ സ്വന്തമായവർ ശരിക്കും നമ്മുടെ സ്വന്തമാണോ?

നമ്മുടെ ദു:ഖം ഏറ്റെടുക്കുന്നവരാരുണ്ട്, അതിനെ ചോദ്യം ചെയ്യുന്നവരാരാണ്?


ഹൃദയം ഇന്ന് വീണ്ടും വിഷാദിയായിരിക്കുന്നു.

നോക്കൂ, ആരെയാണിന്ന് ഓർമ്മ വന്നിരിക്കുന്നതെന്ന്!


പരിഭാഷ: ഷാജി ആലുങ്ങൽ




ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...