Tuesday, 10 September 2024

pyaar kā pahlā ḳhat

pyaar kā pahlā ḳhat likhne meñ vaqt to lagtā hai 

na.e parindoñ ko uḌne meñ vaqt to lagtā hai 


jism kī baat nahīñ thī un ke dil tak jaanā thā 

lambī duurī tai karne meñ vaqt to lagtā hai 


gāñTh agar lag jaa.e to phir rishte hoñ yā Dorī 

laakh kareñ koshish khulne meñ vaqt to lagtā hai 


ham ne ilāj-e-zaḳhm-e-dil to DhūñD liyā lekin 

gahre zaḳhmoñ ko bharne meñ vaqt to lagtā hai"


Hastimal Hasti/ Jagjith Singh


ആദ്യ പ്രണയലേഖനമെഴുതാൻ 

ഏറെ സമയമെടുക്കുമല്ലോ

കിളിക്കുഞ്ഞുങ്ങൾക്ക് ആദ്യമായി പറക്കാൻ ഏറെ സമയമെടുക്കുമല്ലോ


ഉടലിലേക്കല്ല, അവളുടെ ഹൃദയം വരെ എത്തേണ്ടതുണ്ടായിരുന്നു

വലിയ ദൂരം താണ്ടാൻ ഏറെ സമയമെടുക്കുമല്ലോ


കുരുക്ക് വീണാൽ, അത് ബന്ധമായാലും ഒരു ചരടായാലും,

എത്ര ശ്രമിച്ചാലും അതഴിക്കാൻ ഏറെ സമയമെടുക്കുമല്ലോ


ഹൃദയത്തിലെ മുറിവിന് മരുന്നു ഞാൻ തേടിപ്പിടിച്ചു, പക്ഷേ

ആഴമേറിയ മുറിവ് നികന്നു വരാൻ ഏറെ സമയമെടുക്കുമല്ലോ


പരിഭാഷ: ഷാജി ആലുങ്ങൽ




Friday, 6 September 2024

na jhatko zulf se paani

റഫി സാബിൻ്റെ ആലാപനം കൊണ്ട് മധുരിതമായ ഒരു ഗാനം! രജീന്ദർ കൃഷൻ സിനിമക്കായി എഴുതിയ ഗസൽ! രവിയുടെ മോഹനമായ സംഗീതം!


na jhaTko zulf se paanī ye motī TuuT jā.eñge

tumhārā kuchh na bigḌegā magar dil TuuT jā.eñge


ye bhīgī raat ye bhīgā badan ye husn kā aalam

ye sab andāz mil kar do jahāñ ko luuT jā.eñge


ye nāzuk lab haiñ yā aapas meñ do lipTī huī kaliyāñ

zarā in ko alag kar do tarannum phuuT jā.eñge


hamārī jaan le legā ye nīchī aañkh kā jaadū

chalo achchhā huā mar kar jahāñ se chhūT jā.eñge


'Shehnai'

Rafi

Rajinder Krishen/ Ravi


നീ മുടിയിലെ ജലകണങ്ങൾ കുടയാതിരിക്കൂ, ആ മുത്തുകൾ പൊട്ടിച്ചിതറുമല്ലോ

നിനക്കൊന്നും നഷ്ടപ്പെടാനില്ല, പക്ഷേ എൻ്റെ ഹൃദയം നുറുങ്ങുമല്ലോ


ഈ നനഞ്ഞ രാവ്, നനഞ്ഞ ഉടൽ, ഈ സൗന്ദര്യപൂരം

ഇതെല്ലാം ചേർന്ന് ഇരുലോകങ്ങളും കീഴടക്കുമല്ലോ


ഇവ ലോലമാം ചുണ്ടുകളോ, ആലിംഗനബദ്ധരായ പൂമൊട്ടുകളോ

അവയൊന്നകറ്റി നോക്കൂ, സംഗീതം ചിതറുമല്ലോ


ഈ അർദ്ധനിമീലിത നയനങ്ങളുടെ ഇന്ദ്രജാലം എൻ്റെ ജീവനെടുക്കും

അതും നല്ലതാണ്, മരിച്ചാൽ ഈ ലോകത്ത് നിന്ന് രക്ഷപ്പെടാമല്ലോ


പരിഭാഷ: ഷാജി ആലുങ്ങൽ






un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...