Thursday, 31 October 2024

sunte hain ke

sunte hain ke mil jati hai har cheez dua se

ek roz tumhen mang ke dekhenge Khuda se


duniya bhi mili hai gham-e-duniya bhi mila hai

vo kyun nahin milta jise manga tha khuda se


aye dil tu unhen dekh kar kuchh aise tadapna

aa jaye hansi unko jo baithe hain khafa se


jab kuchh na mila hath duaon ko uthakar

phir hath uthane hi pade hamko dua se


aaine mein wo apni ada dekh rahe hain

mar jaye ki ji jaye koi unki bala se


tum samne baithe ho to hai kaif ki barish

Wo din bhi the jab aag barasti thi ghata se


-Rana Akbarabadi


പ്രാർത്ഥിച്ചാൽ എന്തും കിട്ടുമെന്ന് കേൾക്കുന്നല്ലോ.

ഒരിക്കൽ നിന്നെ ചോദിച്ച് നോക്കണം ദൈവത്തോട്!


ഈ ലോകം നേടി, അതിലെ ദു:ഖവും.

ദൈവത്തോടു ചോദിച്ചതു മാത്രം കിട്ടാത്തതെന്തേ?


ഹൃദയമേ അവളെ കാണുമ്പോൾ നീ ഒന്നുകൂടി തുടിക്കുക!

പിണങ്ങിയിരിക്കുകയല്ലേ, അവൾക്ക് ചിരി വരട്ടെ!


പ്രാർത്ഥനക്കായി കൈയുയർത്തിയിട്ട് ഒന്നും കിട്ടാതിരുന്നപ്പോൾ,

എനിക്ക് പ്രാർത്ഥനയിൽ നിന്നും കൈയുയർത്തേണ്ടി വന്നു !


കണ്ണാടിയിൽ സ്വന്തം ഭംഗി നോക്കിക്കൊണ്ടിരിക്കുകയാണവൾ

ജീവിക്കാനും മരിക്കാനും വിടില്ല, അവളുടെ ഈ ക്രൂരത!


നീ മുമ്പിലിരിക്കുകയാണെങ്കിൽ ആഹ്ലാദത്തിൻ്റെ മഴ പൊഴിയുന്നു.

മേഘങ്ങളിൽ നിന്ന് തീ പെയ്തിരുന്ന കാലവുമുണ്ടായിരുന്നു!


പരിഭാഷ: ഷാജി ആലുങ്ങൽ




Saturday, 19 October 2024

Der lagi aane mein

ജഗ്ജിത് ജി ആലപിച്ച മനോഹരമായ ഒരു ഗസൽ. അന്ദ്ലീബ് ഷാദാനിയുടെ വരികൾ. ഇതേ വരികളിൽ തുടങ്ങുന്ന ഒരു സിനിമാ ഗാനവുമുണ്ട്. (ലിങ്ക് കമൻ്റിൽ)


Der lagi aane mein tumko shukr hai fir bhi aaye to

aas ne dil ka saath na chodhaa waise hum ghabraaye to


shafak dhanuk mehtaab ghataayeN taare naghmeN biJli phool

us daaman meiN kya kya kuch hai wo daaman haath meiN aaye to


jhooth hai sab taarikh hamesha apne ko dohraati hai

achcha mera khwaab-e-jawaani thoda sa dohraaye to


suni sunaayi baath nahin hai apne upar beeti hai

phool nikalte haiN sholoN se chaahat aag lagaaye to


yun hi besamjhe boojhe tum ne gesu lahraye to

koi is toofan-e-bala men deewana ho jaye to


chahat ke badle men hum to bech de apni marzi tak

koi mile to dil ka grahak koi humen apnaye to


naadani aur majboor men kuch to yaaron farq karo

ek bebas insan kare kya toot ke dil aa jaaye to


apni barbadi ka tanha ek hami ko ranjh nahi

apne kiye par aakhir aakhir woh bhi kuch pachthaye to


ruswai ke dar se koi raaz-e-mohabbat chhupta hai

aahen roki, aansoo roke, ranj magar ud jaaye to


Andleeb Shadani/ Jagjith Singh


നീ വരാനേറെ വൈകി, എന്നാലും വന്നതിന് നന്ദി

ഹൃദയം ആശ കൈവിട്ടിരുന്നില്ല, ഞാൻ പരിഭ്രമിച്ചുവെങ്കിലും


സായാഹ്ന കിരണങ്ങൾ, മഴവില്ല്, ചന്ദ്രൻ, മേഘങ്ങൾ, നക്ഷത്രങ്ങൾ, പാട്ടുകൾ, മിന്നൽ, പൂക്കൾ....!

ആ ചേലത്തുമ്പിൽ എന്താണില്ലാത്തത്, അതെൻ്റെ കൈയിലെത്തിയെങ്കിൽ!


ചരിത്രം എപ്പോഴും ആവർത്തിക്കുമെന്ന് പറയുന്നത് നുണയാണ്

എൻ്റെ യൗവനസ്വപ്നങ്ങൾ അങ്ങനെ ആവർത്തിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു


കേട്ടുകേൾവിയൊന്നുമല്ല, എനിക്ക് സംഭവിച്ചതാണ്:

തീജ്വാലയിൽ നിന്ന് പൂക്കൾ വിടരും, പ്രണയമാണാ തീ കൊളുത്തിയതെങ്കിൽ!


ഒന്നുമറിയാതെ നീ ആ മുടിയൊന്നുലയ്ക്കുമ്പോൾ

ആ കൊടുങ്കാറ്റിൽ ആരെങ്കിലും ഉൻമാദിയായെങ്കിലോ!


പ്രണയത്തിന് പകരം സ്വന്തം അഭിലാഷം വരെ പണയപ്പെടുത്തും നാം

ഈ ഹൃദയം വാങ്ങാനാരെങ്കിലുമുണ്ടോ, എന്നെ സ്വന്തമാക്കാനും!


നിഷ്കളങ്കതയും നിസ്സഹായതയും തമ്മിലുള്ള വ്യത്യാസം കാണൂ സുഹൃത്തേ!

ഹൃദയം തകർന്ന് പോയാൽ നിസ്സഹായനായ മനുഷ്യൻ എന്ത് ചെയ്യാൻ!


എൻ്റെ തകർച്ചയിൽ എനിക്ക് മാത്രമേ ദു:ഖമില്ലാതുള്ളൂ!

സ്വന്തം ചെയ്തിയിൽ അവൾ അൽപമെങ്കിലും പശ്ചാത്തപിച്ചെങ്കിൽ


അപകീർത്തി ഭയന്ന് പ്രണയരഹസ്യം മറയ്ക്കുന്നിതാരോ

നിശ്വാസങ്ങൾ തടഞ്ഞു, കണ്ണീർ നിലച്ചു, പക്ഷേ, ദു:ഖം പറന്നുയർന്നെങ്കിലോ!


പരിഭാഷ: ഷാജി ആലുങ്ങൽ




Sunday, 13 October 2024

Mitkar bhi muhabbat men

Mitkar bhi muhabbat men koi gham nahin karte

Deewane kisi haal men maatham nahin karte


Bhar dega har ek zakhm ko yeh waqt ka marham

Kuch sabr ke yun aapko purnam nahin karte


Duniya men agar jurm hai ulfat bhi wafa bhi

Phir kaunsa woh jurm hai jo hum nahin karte


Jis raag se aadab-e-junoon seekhe hain 'Faakir'

Hum dard ki daulat ko kabhi kam nahin karte


Sudarsan Faakir / Shobha Gurtu


പ്രണയത്തിൽ തകർന്ന് പോയാലും ആരും സങ്കടപ്പെടാറില്ല

ഉൻമാദികൾ ഏതവസ്ഥയിലും വിലപിക്കാറില്ല


ഏത് മുറിവും നികത്തും കാലമാമീ ലേപനം

കുറച്ച് ക്ഷമയുണ്ടെങ്കിൽ താങ്കൾക്ക് കണ്ണീരണിയാതിരിക്കാം


ഈ ലോകത്ത് പ്രണയവും ആത്മാർത്ഥതയുമെല്ലാം പാപമാണെങ്കിൽ

പിന്നെ ഞാൻ ചെയ്യാത്ത പാപമെന്തുണ്ട്!


'ഫാകിർ' ഉൻമാദമര്യാദകൾ പഠിച്ചെടുത്ത ആ പ്രണയം!

ഞാൻ വേദനയാകുന്ന ആ സ്വത്ത് ഒരിക്കലും കുറയ്ക്കാറില്ല!


പരിഭാഷ: ഷാജി ആലുങ്ങൽ




Wednesday, 9 October 2024

Der tak baithe hue

Der tak baithe hue dono ne baarish dekhi...


Wo dikhati thi mujhe bijli ke taaron pe latakti hui boondein.

Jo taqub me thi ek dusre ke.

Aur ek dusre ko chhute hi taaro se tapak jati thi.

Mujhko ye fikr ke bijli ka current

Chu gaya nangi kisi taar se toh.

Aag ke lag jane ka bhayas hoga.


Usne kaagaz ki kai kashtiyaan paani me utaari.

Aur ye keh ke baha di ke samander me milenge...

Mujhko ye fikr, ke is baar bhi sailab ka paani...

Kud ke utrega kohsahr se jab.

Tod ke le jayega ye kachhe kinaare.

Ouk me bharke wo barsaat ka paani...

Adhbhari jheelon ko tarsaati rahi.


Wo bohut choti thi, kamsin thi,

Woh masoom bohut thi.

Aabisharon ke tarannum pe

Kadam rakhti thi...

Aur goonjti thi.


Aur main umr ke ifkaar me ghoom...

Tajurbe-humraah liye...,

Saath hi saath mein

Behta hua... chalta hua... behta gaya


Gulzar


ഏറെ നേരമായി രണ്ടുപേരും മഴ കണ്ടുകൊണ്ടിരിക്കുന്നു


അവളെനിക്ക് കറൻ്റ് കമ്പികളിൽ തൂങ്ങി നിൽക്കുന്ന മഴത്തുള്ളികൾ കാണിച്ചു തരികയായിരുന്നു.

അവ അന്യോന്യം പിന്തുടരുകയായിരുന്നു.

പരസ്പരം തൊട്ട ഉടനെ കമ്പികളിൽ നിന്ന് താഴെ വീഴുകയും ചെയ്തിരുന്നു.

ഞാനാണെങ്കിൽ ബേജാറായി:

കറൻ്റ് കമ്പികളിൽ ഇടിമിന്നലേറ്റാൽ തീ പിടിക്കുമോ എന്ന പേടി!


അവൾ കുറേ കടലാസ് തോണികൾ വെള്ളത്തിലിറക്കി,

കടലിൽ വെച്ച് കാണാമെന്ന് പറഞ്ഞ് ഒഴുക്കിവിട്ടു

എൻ്റെ മനസ്സിലാണെങ്കിൽ, ഇപ്രാവശ്യവും മലവെള്ളപ്പാച്ചിലുണ്ടാകുമ്പോൾ,

ഈ തീരങ്ങൾ മുഴുവൻ തകർത്ത് കൊണ്ടു പോകുമല്ലോ  എന്ന ചിന്തയായിരുന്നു!

അത് മഴവെള്ളം മടിയിൽ നിറച്ച്,

പാതി നിറഞ്ഞ ജലാശയങ്ങളെ മോഹിപ്പിച്ചു കൊണ്ടിരുന്നു


അവൾ വളരെ ചെറുപ്പമായിരുന്നു, ഒരു ബാലിക, വളരെ നിഷ്കളങ്കയായിരുന്നവൾ

വൃക്ഷങ്ങളുടെ ഗാനത്തിനൊത്ത് ചുവട് വെച്ചിരുന്നു,

ഒരു പാട്ട് മൂളിക്കൊണ്ട്!


ഞാനോ, പ്രായത്തിൻ്റെ ചിന്തകളിൽ നഷ്ടപ്പെട്ട്,

അനുഭവങ്ങളെ കൂടെക്കൂട്ടി,

ഒത്തുചേർന്ന്,

ഒഴുകിയും നടന്നും

അങ്ങനെ ഒഴുകിപ്പോയി....!


പരിഭാഷ: ഷാജി ആലുങ്ങൽ




Saturday, 5 October 2024

pyas wo dil ki

pyas wo dil ki bujhane kabhi aayaa bhi nahin

kaisa badal hai ki jiska koi saya bhi nahin


beruqi isse badi aur bhala kya hogi

ek muddat se hamen usne sataya bhi nahin


roz aataa hai dar-e-dil pe wo dastak dene

aaj tak hamne jise paas bulaya bhi nahin


sun liya kaise khuda jane zamane bhar ne

wo fasana jo kabhi hamne sunaya bhi nahin


tum to shaayar ho 'qatiil' aur wo ik aam saa shakhs

usane chaahaa bhii tujhe aur jataayaa bhii nahii.n


Qateel Shifayi/ Ghulam Ali


ഹൃദയത്തിൻ്റെ ദാഹമകറ്റാൻ അവൾ വന്നതേയില്ല

എന്തു മേഘമാണിത്, തണൽ പോലുമില്ലല്ലോ


ഇതിനേക്കാൾ വലിയ അവഗണന എന്തുണ്ടാവാൻ

കാലങ്ങളായി അവളെന്നെ വേദനിപ്പിക്കുന്നത് പോലുമില്ല


ദിനവും അവൾ വന്ന് ഹൃദയവാതിലിൽ മുട്ടുന്നു

ഇന്നുവരെ ഞാനവളെ അടുത്തു വിളിച്ചതു പോലുമില്ലല്ലോ


ലോകർ മുഴുവൻ ഇത് കേട്ടതെങ്ങിനെ, ദൈവത്തിനറിയാം!

ആ കഥ ഞാനാരെയും കേൾപ്പിച്ചില്ലായിരുന്നല്ലോ


നീ ഒരു കവിയല്ലേ 'ഖതീൽ' അവളൊരു സാധാരണക്കാരിയും

അവൾ നിന്നെ പ്രണയിച്ചു, പക്ഷേ തുറന്നു പറഞ്ഞതില്ല താനും


പരിഭാഷ: ഷാജി ആലുങ്ങൽ




un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...