മെഹ്ദി സാബ് പാടിയ സിനിമാഗാനമാണ് (സംഗീതം: ഇനായത് ഹുസൈൻ). നൂർജഹാനും പാടിയിട്ടുണ്ട്. ഒരു ഹിന്ദി സിനിമയിൽ കുമാർ സാനു പാടിയതായും വന്നിട്ടുണ്ട്. ഈണം കൊണ്ട് കൂടുതൽ ഇഷ്ടപ്പെട്ടത് കുമാർ സാനുവിൻ്റെ പാട്ടാണ്! (സംഗീതം: അനു മലിക്ക്)
Humse badal gaya woh nigahain tu kya hua
Zinda hain kitne log muhabbat kiye baghair
Guzrain dino mein jo kabhi goonje thay kehkahay
Ab apne ikhtiar mein who bhi na rahe
Qismat mein rehgai hain jo aahein tu kya hua
Sadma yeh jhelna hai shikayat kiye bagheir
Woh samne bhi ho tu na kholenge hum zabaan
Likhe hai uske chehre pe apni aik daastaan
Usko taras gai hain yeh bahein tu kya hua
Woh laut jaye hum peh yeh inayat kiye bagheir
Pehle qareeeb tha koi,ab dooryan bhi hain
Insane keh naseeeb nein majboorian bhi hain
Apni badal chukka hai who rahein tu kya hua?
Hum chup rahein ge usko malaamat kiye bagheir
Qateel Shifai/ Mehdi Hassan
ആ കണ്ണുകൾ എന്നിൽ നിന്നകന്ന് പോയെങ്കിലെന്ത്,
പ്രണയിക്കുകയേ ചെയ്യാതെ എത്രപേർ ജീവിച്ചിരിക്കുന്നു!
പോയ ദിനങ്ങളിൽ മുഴങ്ങിയിരുന്ന പൊട്ടിച്ചിരികൾ
ഇപ്പോൾ എനിക്ക് അതുപോലും അവകാശപ്പെടാനില്ല
എൻ്റെ വിധിവിഹിതം നെടുവീർപ്പുകൾ മാത്രമാണെങ്കിലെന്ത്,
ഈ ധർമ്മസങ്കടവും പരാതിയില്ലാതെ സഹിക്കുക തന്നെ!
അവൾ അടുത്തുണ്ടെങ്കിൽ പോലും ഞാൻ ഒന്നും പറയുകയില്ല
അവളുടെ മുഖത്ത് സ്വന്തം കഥയെഴുതി വെച്ചിട്ടുണ്ട്
എന്റെ കരങ്ങൾ അവളെ കൊതിച്ചെങ്കിലെന്ത്,
അവൾ മടങ്ങിപ്പോയില്ലേ, അങ്ങനെ ഒരു ദയ പോലും കാണിക്കാതെ!
പണ്ട് വളരെ അടുത്തായിരുന്നൊരാൾ, ഇപ്പോൾ അകന്നുപോയി
നിസ്സഹായത മനുഷ്യൻ്റെ വിധിയിൽ തന്നെയുണ്ട്
എൻ്റെ വഴി മാറിപ്പോയെങ്കിലെന്ത്,
ഞാൻ മൗനം പാലിക്കും, അവളെ കുറ്റപ്പെടുത്താതെ!
പരിഭാഷ: ഷാജി ആലുങ്ങൽ