Saturday, 2 November 2024

jo shajar suukh

ഷഹ്സാദ് അഹ്മദിൻ്റെ കലാം. മെഹ്ദി ഹസൻ സാബിൻ്റെ ഏറ്റവും പ്രമുഖ ശിഷ്യൻ എന്ന് വിശേഷിപ്പിക്കാവുന്ന പർവേസ് മെഹ്ദി പാടിയ ഗസൽ.

jo shajar suukh gayā hai vo harā kaise ho 

maiñ payambar to nahīñ merā kahā kaise ho 


dil ke har zarre pe hai naqsh mohabbat us kī 

nuur āñkhoñ kā hai āñkhoñ se judā kaise ho 


jis ko jaanā hī nahīñ us ko ḳhudā kyuuñ māneñ 

aur jise jaan chuke haiñ vo ḳhudā kaise ho 


umr saarī to añdhere meñ nahīñ kaT saktī 

ham agar dil na jalā.eñ to ziyā kaise ho 


jis se do roz bhī khul kar na mulāqāt huī 

muddatoñ ba.ad mile bhī to gilā kaise ho 


duur se dekh ke maiñ ne use pahchān liyā 

us ne itnā bhī nahīñ mujh se kahā kaise ho 


vo bhī ik daur thā jab maiñ ne tujhe chāhā thā 

dil kā darvāza hai har vaqt khulā kaise ho 


jab koī dād-e-vafā chāhne vaalā na rahā 

kaun insāf kare hashr bapā kaise ho 


aa.ine meñ bhī nazar aatī hai sūrat terī 

koī maqsūd-e-nazar tere sivā kaise ho 


kin nigāhoñ se use dekh rahā huuñ 'shahzād' 

mujh ko ma.alūm nahīñ us ko patā kaise ho


SHAHZAD AHMAD / Parvez Mehdi


ഉണങ്ങിപ്പോയ ആ മരം പച്ചയായിരിക്കുന്നതെങ്ങനെ!

പ്രവാചകനൊന്നുമല്ല ഞാൻ, പിന്നെ പ്രവചിക്കുന്നതെങ്ങനെ?


ഹൃദയത്തിൻ്റെ ഓരോ അണുവിലും കൊത്തിവെച്ചിരിക്കുന്നു, അവളുടെ പ്രണയം.

കണ്ണുകളുടെ വെളിച്ചമാണ്, കണ്ണിൽ നിന്നകലുന്നതെങ്ങനെ!


അറിയാത്ത ഒരാളെ ദൈവമായി മാനിക്കുന്നതെങ്ങനെ?

അറിഞ്ഞു കഴിഞ്ഞാൽ അത് ദൈവമാകുന്നതെങ്ങനെ?


ജീവിതമാകെ ഇരുട്ടിൽ കഴിയാനാവില്ലല്ലോ.

സ്വന്തം ഹൃദയം എരിക്കാതെ വെളിച്ചമുണ്ടാകുന്നതെങ്ങനെ?


ഒരിക്കൽ പോലും തുറന്നു സംസാരിച്ചിട്ടില്ലാത്ത ഒരാൾ,

കാലങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ പോലും പരിഭവിക്കുന്നതെങ്ങനെ?


അകലെ നിന്ന് കണ്ടപ്പോഴേ ഞാനവളെ തിരിച്ചറിഞ്ഞു.

ഇത്രപോലും ചോദിച്ചതില്ലവൾ: 'എന്തൊക്കെയുണ്ട്?'


നിന്നെ പ്രണയിച്ചിരുന്ന ഒരു കാലവുമുണ്ടായിരുന്നു.

ഹൃദയവാതിലല്ലേ, എപ്പോഴും തുറന്നിരിക്കുന്നതെങ്ങനെ?


വിശ്വാസത്തിന് പ്രതിഫലം കാംക്ഷിക്കുന്നവരേയില്ലാത്തപ്പോൾ,

നീതി ചെയ്യുന്നവരാരാണ്, അന്ത്യദിനം നടപ്പാക്കുന്നതെങ്ങനെ?


കണ്ണാടിയിലും നിൻ്റെ മുഖം തന്നെ കാണുന്നു.

നീയല്ലാതൊരു കാഴ്ച ഉണ്ടാകുന്നതെങ്ങനെ?


അവളെ നോക്കുന്നതേതു കണ്ണുകൾ കൊണ്ടാണ് 'ഷഹ്സാദ്'?

എനിക്കറിയില്ല, അവളിതറിഞ്ഞതെങ്ങനെ?


പരിഭാഷ: ഷാജി ആലുങ്ങൽ






No comments:

Post a Comment

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...