Thursday, 30 July 2020

Aaya hai mujhe

Aaya hai mujhe phir yaad wo zaalim
Guzra zamaana bachpan ka
Haaye re akele chhod ke jaana
Aur na aana bachpan ka

Wo khel, wo saathi, wo jhule
Wo daud ke kahna, aa chhule
Ham aaj talak bhi na bhule woh
Khwaab suhaana bachpan ka

Is ki sab ko pahchaan nahin
Ye do din ka mehamaan nahin
Mushkil hai bahut aasaan nahin yeh
Pyaar bhulaana bachpan ka

Milkar royen, fariyaad karen
Un beete dinon ki yaad karen
Ae kaash kahin mil jaaye koi jo
Meet puraana bachpan ka

'Devar'
Mukesh
Anand Bakshi/ Roshan

കഴിഞ്ഞുപോയ ബാല്യകാലത്തിൻ്റെ, നിർദ്ദയരായ ആ ഓർമ്മകൾ വീണ്ടും വന്നിരിക്കുന്നു
എന്നെ തനിയെ വിട്ടേച്ച് പോകൂ,
വീണ്ടും വരാതിരിക്കൂ

ആ കളികൾ, കൂട്ടുകാർ, ആ ഊഞ്ഞാലുകൾ
'വന്ന് തൊടൂ' എന്ന് പറഞ്ഞുള്ള ആ ഓട്ടം
ഞാൻ ഇന്നും മറന്നിട്ടില്ല,
കുട്ടിക്കാലത്തിൻ്റെ ആ മധുരസ്വപ്നം

ഇതെല്ലാവർക്കും പരിചയമുണ്ടാവില്ല
ഇത് രണ്ടു ദിവസത്തേക്കുള്ള അതിഥിയല്ല
വളരെ പ്രയാസമാണ്, എളുപ്പമേയല്ല,
ചെറുപ്പത്തിലെ പ്രണയം മറക്കുവാൻ

ചേർന്ന് കരയാം, പരിഭവം പറയാം
ആ പോയ ദിനങ്ങളെ ഓർത്തെടുക്കാം
എവിടെ വെച്ചെങ്കിലും കണ്ടുമുട്ടിയെങ്കിലോ,
ചെറുപ്പകാലത്തെ ആ പഴയ സുഹൃത്തുക്കളെ

പരിഭാഷ: ഷാജി ആലുങ്ങൽ



Thursday, 23 July 2020

Kabhi yun bhi to ho

Kabhi yun bhi to ho
Dariya ka saahil ho,
Poore chaand ki raat ho
Aur tum aao,
Kabhi yun bhi to ho

Pariyon ki mehfil ho,
Koi tumhari baat ho
Aur tum aao,
Kabhi yun bhi to ho

Kabhi yun bhi to ho
Ye naram mulaayam
Thandi hawaayen,
Jab ghar se tumhaare guzre
Tumhari khushbo churaayen
Mere ghar le aayen,
Kabhi yun bhi to ho

Sooni har mehfil ho,
Koi na mere saath ho
Aur tum aao,
Kabhi yun bhi to ho

Kabhi yun bhi to ho
Ye baadal aise toot ke barse,
Mere dil ki tarah milne ko,
Tumhara dil bhi tarse,
Tum niklo ghar se,
Kabhi yun bhi to ho

Tanhaai ho dil do,
Boonde ho barsaat ho,
Aur tum aao,
Kabhi yun bhi to ho

Javed Akhtar/ Jagjith Singh

ഒരിക്കൽ ഇങ്ങനെയായെങ്കിൽ,
പുഴയോരം,
പൗർണ്ണമി രാത്രി,
അന്നേരം നീ വന്നെത്തുക,
അങ്ങനെയുണ്ടായെങ്കിൽ!

മാലാഖമാരുടെ സദസ്സ്,
നിന്നെക്കുറിച്ചുള്ള സംസാരം,
അപ്പോൾ നീ കടന്നു വരിക
ചിലപ്പോൾ ഇങ്ങനെയും!

ചിലപ്പോൾ ഇങ്ങനെയും,
ഈ നേർത്ത തണുത്ത തെന്നൽ,
നിൻ്റെ വീട്ടിലൂടെ വന്ന്,
നിൻ്റെ സുഗന്ധം കവർന്ന്,
എൻ്റെ വീട്ടിലെത്തിക്കുക
അങ്ങനെയുമാവാമല്ലോ!

എല്ലാ സദസ്സും ശൂന്യമായിരിക്കുക,
എന്നോടൊത്ത് ആരുമില്ലാതിരിക്കുക,
അപ്പോൾ നീ വരിക
അങ്ങനെയുമാവാം!

മറ്റു ചിലപ്പോൾ ഇങ്ങനെയും,
മേഘങ്ങളങ്ങനെ തകർത്തു പെയ്യുക,
ഒന്നു കാണാൻ, എൻ്റെ ഹൃദയം പോലെ,
നിൻ്റെ ഹൃദയവും തുടിക്കുക,
നീ വീട്ടിൽ നിന്നിറങ്ങുക,
അങ്ങനെയായാലോ!

ഏകാന്തതയിൽ എൻ്റെ ഹൃദയം,
മഴത്തുള്ളികൾ പെയ്തു വീഴുക,
അങ്ങനെയിരിക്കേ നിൻ്റെ വരവും
അങ്ങനെയായിരുന്നെങ്കിൽ!

പരിഭാഷ: ഷാജി ആലുങ്ങൽ




Saturday, 18 July 2020

Ek akela is shahar me

Ek akela is shahar men raat mein aur dopahar men
Aabudaana dhoondta hai aashiyana dhoondta hai

Din khali khali bartan hai aur raat hai jaise andha kuan
In sooni andheri aankhon se aansoon ki jagah aata hain dhuan
Jeene ki vajah to koi nahi marne ka bahana dhoondta hai

In umr se lambi sadkon ko manzil pe pahunchte dekha nahin
Bas daudti phirti rahti hain humne to thaharte dekha nahin
Is ajnabi se shahar mein jaana pehchana dhoondta hai

'Gharaunda'
Bhupinder
Gulzar/ Jaidev

ഒരു ഏകാകി ഈ നഗരത്തിൽ, രാവും പകലും
ഉപജീവനം തേടുന്നു, ഒരു കൂട് തേടുന്നു

പകൽ ഒരു ഒഴിഞ്ഞ പാത്രം, രാത്രിയോ ഇരുണ്ട കിണർ
ശൂന്യമായ ഈ ഇരുണ്ട കണ്ണുകളിൽ നിന്ന് കണ്ണീരിന് പകരം പുകയാണ് വരുന്നത്
ജീവിക്കാൻ കാരണമൊന്നുമില്ല, മരിക്കാൻ ഒഴികഴിവുകൾ തേടുകയാണ്

ആയുസ്സിനേക്കാൾ ദൈർഘ്യമുള്ള ഈ പാതകൾ ലക്ഷ്യത്തിലെത്തിക്കണ്ടിട്ടില്ല
ഓടിയലയുന്നതല്ലാതെ ഒരിടത്ത് നിൽക്കുന്നത് ഞാൻ കണ്ടിട്ടില്ല
ഈ അപരിചിതമാം നഗരത്തിൽ പരിചയക്കാരെ തേടുകയാണ്

ഡോ. ഷാജി ആലുങ്ങൽ

https://m.facebook.com/story.php?story_fbid=10158670533964216&id=622674215



Friday, 10 July 2020

Mujhe phir wohi yaad

Muddaton gum pe gum uthaye hain
Tab kahin jaake muskurayein hain
Ek nigaah-e-khuloos ki khaatir
Zindagi bhar fareb khaaye hain

Mujhe phir wohi yaad aane lage hain
Jinhe bhulne mein zamane lage hain

Suna hai humein woh bhulane lage hain
To kya hum unhein yaad aane lage hain

Ye kehna hai unse muhabbat hai mujhko
Ye kehne mein unse zamaane lage hain

Qayaamat yaqinan karib aa gayi hai
Khumaar ab to masjid mein jaane lage hain

Khumar Barabankvi/ Hariharan

കാലങ്ങളായി ദു:ഖത്തിന് മേൽ ദു:ഖം പേറുകയാണ്
അന്നൊക്കെ പുഞ്ചിരിച്ചിട്ടേയുള്ളൂ
ആത്മാർത്ഥമായ ഒരൊറ്റ നോട്ടത്തിന് വേണ്ടി
ജീവിതം മുഴുവൻ വഞ്ചന സഹിച്ചു

എനിക്ക് വീണ്ടും അതേ ഓർമ്മ വരാൻ തുടങ്ങി
വളരെക്കാലമെടുത്താണതൊന്ന് മറന്നത്

എന്നെയവൾ മറക്കാൻ തുടങ്ങിയെന്ന് കേൾക്കുന്നു
അതെന്താ, അവൾക്കെന്നെ ഓർമ്മ വന്നു തുടങ്ങിയോ

എനിക്ക് പ്രണയമുണ്ടെന്നാണ് അവളോട് പറയാനുള്ളത്
ഇതവളോടൊന്ന് പറയാൻ കാലങ്ങളെടുത്തു

ലോകാവസാനം അടുത്തെത്തിയെന്നുറപ്പായി
'ഖുമാർ' പള്ളിയിൽ പോകാൻ തുടങ്ങിയിട്ടുണ്ട്!

പരിഭാഷ: ഷാജി ആലുങ്ങൽ




Monday, 6 July 2020

Aapko dekhkar

ഒരേ ബെഹറിലുള്ള ഈ രണ്ട് ഗസലുകൾ ജഗ്ജിത് ജി ഒന്നിച്ച് പാടാറുള്ളതാണ്!

Aap ko dekh kar dekhta reh gaya
Kya kahoon aur kehne ko kya reh gaya

Unki aankhon se kaise chhalakne laga
Mere hoton pe woh majra rah gaya

Aise bichhde sabhi raat ke mod par
Aakhri hum safar rasta rah gaya

Soch kar aao koo-e-tamanna yahi
Janeman jo yanha rah gaya, rah gaya

Aziz Qaisi

നിന്നെക്കണ്ടപ്പോൾ നോക്കി നിന്നുപോയി!
എന്തു പറയാൻ, പറയാനെന്താണിനി ബാക്കിയുള്ളത്!

അവളുടെ കണ്ണുകളിൽ നിന്നതെങ്ങനെ തുളുമ്പുന്നു!
എൻ്റെ ചുണ്ടുകളിൽ തന്നെയത് തടഞ്ഞുനിന്നുവല്ലോ

രാത്രിയുടെ തിരിവിൽ വെച്ച് എല്ലാവരും പിരിഞ്ഞു പോയി
അവസാനം കൂട്ടിന് പാത മാത്രമായി

കരുതി വന്നോളൂ, മോഹങ്ങളുടെ തെരുവാണി ത്
പ്രിയപ്പെട്ടവളേ, ഇവിടെ എത്തിയവരെല്ലാം ഇവിടെ തങ്ങുകയാണുണ്ടായത്!

*********************************************

aate aate mirā naam sā rah gayā
us ke hoñToñ pe kuchh kāñptā rah gayā

raat mujrim thī dāman bachā le ga.ī
din gavāhoñ kī saf meñ khaḌā rah gayā

vo mire sāmne hī gayā aur maiñ
rāste kī tarah dekhtā rah gayā

jhuuT vaale kahīñ se kahīñ baḌh ga.e
aur maiñ thā ki sach boltā rah gayā

āñdhiyoñ ke irāde to achchhe na the
ye diyā kaise jaltā huā rah gayā

us ko kāñdhoñ pe le jā rahe haiñ 'vasīm'
aur vo jiine kā haq māñgtā rah gayā

Wasim Barelvi

അവളുടെ ചുണ്ടുകളിലെത്തി വിറച്ചു നിന്നു,
എൻ്റെ പേര് പോലെയെന്തോ ഒന്ന്

രാത്രി കുറ്റവാളിയായിരുന്നു, രക്ഷപ്പെട്ട് പോയി
പകലോ സാക്ഷികളുടെ നിരയിൽ നിൽപ്പായി

അവളെൻ്റെ മുന്നിലൂടെ കടന്നുപോയി
ഞാനോ പാതയെന്ന പോലെ നോക്കിനിന്നുപോയി

നുണയൻമാർ ഉയർന്നുയർന്നു പോയി
ഞാനാകട്ടെ സത്യം പറഞ്ഞു കൊണ്ടേയിരുന്നു

കൊടുങ്കാറ്റിൻ്റെ ഉദ്ദേശം നല്ലതായിരുന്നില്ലല്ലോ,
ഈ ദീപം എങ്ങനെ കെടാതെ നിന്നു?

അവനെ തോളിലേറ്റിക്കൊണ്ട് പോകുകയാണ് 'വസീം'
അവനോ ജീവിക്കാനുള്ള അവകാശം ചോദിച്ചു കൊണ്ടിരിക്കുകയും

പരിഭാഷ: ഷാജി ആലുങ്ങൽ



un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...