Friday, 28 August 2020

Badi sooni sooni


Badi sooni sooni hai, zindagi yeh zindagi

Main khud se hoon yahaan ajnabi, ajnabi


Kabhi ek pal bhi kahin yeh udaasi

dil mera bhoole

Tabhi muskuraakar dabe paanw aa kar

duhkh mujhe chhoo le

Na kar mujh se gham mere dillagi yeh dillagi


Kabhi main na soya, kahin mujh se khoya

sukh mera aise

Pata naam likhkar kahin yunhi rakhkar

bhoole koi jaise

Ajab duhkh bhari hai yeh bebasi, bebasi


'Mili'

Kishore Kumar

Yogesh/ Sachin Dev Burman


അത്രമേൽ ശൂന്യമാണീ ജീവിതം

ഞാൻ എനിക്ക് തന്നെ അപരിചിതനാണിവിടെ


എപ്പോഴെങ്കിലും ഒരു നിമിഷം, എൻ്റെ ഹൃദയം ഈ വിഷാദം മറന്നു പോയാൽ

അപ്പോഴെല്ലാം പുഞ്ചിരിയോടെ, കാലൊച്ചയില്ലാതെ വന്ന്, ദു:ഖം എന്നെ തൊടും

എൻ്റെ ദു:ഖമേ, എന്നെ കളിയാക്കാതിരിക്കൂ!


ഉറങ്ങാറേയില്ല ഞാൻ, എൻ്റെ സന്തോഷം എങ്ങോ നഷ്ടപ്പെട്ടു പോയി

പേരും വിലാസവും എഴുതി എവിടെയോ വെച്ചു മറന്നുപോയതുപോലെ

ഈ നിസ്സഹായത വിചിത്രവും ദു:ഖഭരിതവുമല്ലോ!

പരിഭാഷ: ഷാജി ആലുങ്ങൽ

https://youtu.be/Sg49wfzCOuk



Thursday, 13 August 2020

Budhiya re

ഗുൽസാർ സാബിൻ്റെ വളരെ ഹൃദയസ്പർശിയായ കവിതകളിലൊന്നാണ് Budhiya re...... 


Budhiya, tere saath to main ne jeene ki har sheh baanti hai

Daana paani, kapda lattha, neenden aur jagraate saare,

Aulaadon ke janne se basne tak, aur bichadne tak!

Umr ka har hissa baanta hai


Tere saath judaai baanti, rooth, sulah, tanhai bhi

Saari kaarastaaniyan baanti, jhoot bhi aur sach bhi,

Mere dard sahe hai tu ne,

Teri saari peeden mere poron men se guzri hain,

Saath jiye hain....

Saath maren, yeh kaise mumkin ho sakta hai?

Donon men se ek ko ik din,

Dooje ko shamshan pe chod ke,

Tanha waapas loutna hoga!


Budhiya re!


Gulzar


ഓ കിഴവീ!


ജീവിതത്തിൻ്റെ സകല കാര്യങ്ങളും ഞാൻ നീയുമായി പങ്കുവെച്ചു:

ഭക്ഷണം, വെള്ളം, വസ്ത്രം, ഉറക്കവും ഉണർച്ചയും എല്ലാം

മക്കളുടെ ജനനം തൊട്ട് അവർക്ക് കുടുംബമാവുന്നത് വരെ, പിന്നീടവർ താമസം മാറ്റുന്നതു വരേയും

ആയുസ്സിൻ്റെ ഓരോ ഘട്ടവും നാം പങ്കിട്ടു


വിരഹം, പിണക്കം, അനുരഞ്ജനം, ഏകാന്തത... നിന്നോടൊത്ത് പങ്കുവെക്കാത്തതായി എന്താണുള്ളത്

എല്ലാ തന്ത്രങ്ങളും, കള്ളവും സത്യവുമെല്ലാം തന്നെ

എൻ്റെ വേദനകൾ സഹിച്ചു നീ

നിൻ്റെ പീഢകളെല്ലാം എൻ്റെ വിരൽത്തുമ്പുകളിലൂടെയാണ് കടന്നുപോയത്


ഒന്നിച്ചു ജീവിച്ചു നാം.....

പക്ഷേ ഒന്നിച്ച് മരിക്കുക, അതെങ്ങനെ സാധിക്കും?

രണ്ടിൽ ഒരാൾക്ക്, ഒരു ദിവസം

രണ്ടാമത്തെയാളെ ശ്മശാനത്തിൽ ഉപേക്ഷിച്ച്,

ഒറ്റക്ക് മടങ്ങേണ്ടി വരും!

പരിഭാഷ: ഷാജി ആലുങ്ങൽ


[കിഴവൻ/ കിഴവി എന്നത് പ്രായമായ ദമ്പതികൾ പരസ്പരം അഭിസംബോധന ചെയ്യാറുള്ള ഗ്രാമീണ രീതിയാണ്. അത് അവർക്ക് മനസ്സിലാവുന്ന ഒരു സ്നേഹപ്രകടനം കൂടിയാണ്. കാലം മാറിയപ്പോൾ മാറിയിട്ടുണ്ടാവും!]



https://youtu.be/cEvmXqYjbB8 (from 26:45)


from 26:45 .....

Saturday, 8 August 2020

Benaam sa yeh dard

Benaam sa ye dard thahar kyun nahin jaata
Jo beet gaya hai woh guzar kyun nahi jaata

Sab kuch to hai kya dhoondti rahti hai nigahe Kya baat hai main waqt pe ghar kyun nahin jaata 

Woh ek hi chera to nahin saare jahan mein
Jo dur hai woh dil se utar kyun nahin jaata

Main apni hi uljhi hui raahon ka tamasha
Jaate hai jidhar sab main udhar kyun nahin jaata

Woh naam jo barson se na chehra na badan hai Woh khwab agar hai to bikhar kyun nahin jaata

 'Dhoop' 
Jagjit Singh 
Nida Fazli/ Lalit Sen 

പേരില്ലാത്ത ഈ വേദന,നിലയ്ക്കാത്തതെന്താണ് 
കഴിഞ്ഞു പോയവ,കടന്നു പോകാത്തതെന്താണ് 

എല്ലാമുണ്ടല്ലോ, ഇനിയും കണ്ണുകൾ തേടുന്നതെന്താണ് 
ഞാൻ സമയത്ത് വീട്ടിൽ പോകാത്തതെന്താണ് 

ലോകത്താകെ ആ ഒരൊറ്റ മുഖം മാത്രമല്ലല്ലോ ഉള്ളത് 
അകന്ന് പോയവർ ഹൃദയത്തിൽ നിന്നിറങ്ങിപ്പോകാത്തതെന്താണ് 

വിചിത്രമായ എൻ്റെ വഴികളിൽ പരിഹാസപാത്രമാകുന്നു ഞാൻ 
എല്ലാവരും പോകുന്നിടത്ത് ഞാൻ പോകാത്തതെന്താണ് 

വർഷങ്ങളായി മുഖമോ ശരീരമോ ഇല്ലാത്ത ആ പേര് 
അതൊരു സ്വപ്നമാണെങ്കിൽ, ചിതറിപ്പോകാത്തതെന്താണ് 

പരിഭാഷ: ഷാജി ആലുങ്ങൽ

https://youtu.be/zbo2t3ix3-Q




Monday, 3 August 2020

Main ne ik khat

Kaun jaane ki tumhen yaad bhi hai yaaki nahin
Main ne ik khat tumhen likha tha pareshani mein

Main ne likha tha zarurat hain sahare ki mujhe
Do sahara jo mujhe tum to inaayat hogi
Ik sahare ki tumhen bhi to zarurat hogi
Karlo shaamil mujhe aankhon ki nigehbani mein

Main ne likha tha mera koi nahi duniya mein
Main ke aakash pe jaise koi baadal tanha
Jaise basti thi kisi mod pe peepal tanha
Jaise murjhaaya hua koi kanval paani men

Main ne likha tha magar yeh mujhe maloom na tha
Main tumhein rooh ki jaageer nahin likh sakta
Khat to likh sakta hum taqdeer nahin likh sakta
Bhul jaana ke khata ho gayi naadani mein

Zafar Gorakhpuri/ Ashok Khosla

ആർക്കറിയാം നിനക്കോർമ്മയുണ്ടോ ഇല്ലേയെന്ന്,
പരിഭ്രമത്താൽ ഞാൻ നിനക്ക് ഒരു കത്തെഴുതിയിരുന്നു

ഞാനെഴുതിയിരുന്നു, എനിക്ക് തുണയാവശ്യമാണെന്ന്
നീ എനിക്ക് തുണയായിരുന്നെങ്കിൽ ഉപകാരമായേനേ എന്ന്
ഒരു കൂട്ട് നിനക്കും ആവശ്യമുണ്ടാവുമെന്ന്
എന്നെ നിൻ്റെ കൺവെട്ടത്ത് തന്നെ നിർത്തണേ എന്നും

ഞാനെഴുതിയിരുന്നു, എനിക്കീ ലോകത്ത് ആരുമില്ലെന്ന്
ഞാനോ ആകാശത്ത് ഒരു ഒറ്റ മേഘം പോലെ
വഴിയുടെ തിരിവിലെങ്ങോ ഒറ്റക്ക് നിൽക്കുന്ന ആൽമരം പോലെ
വെള്ളത്തിലിരുന്നിട്ടും വാടിപ്പോയ ഒരു താമര പോലെ

ഞാനെഴുതിയിരുന്നു, പക്ഷേ എനിക്കിതറിയില്ലായിരുന്നു:
നിന്നെ ആത്മാവിൻ്റെ സ്വത്ത് എന്നെനിക്കെഴുതാനാവില്ലല്ലോ
കത്തെഴുതാം, പക്ഷേ വിധി എഴുതാനാവില്ലല്ലോ
മറന്നു കളഞ്ഞേക്കൂ,
അറിയാതെ പറ്റിപ്പോയതാണ്

പരിഭാഷ: ഷാജി ആലുങ്ങൽ



un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...