le uḌā phir koī ḳhayāl hameñ
sāqiyā sāqiyā sambhāl hameñ
ro rahe haiñ ki ek aadat hai
varna itnā nahīñ malāl hameñ
ḳhalvatī haiñ tire jamāl ke ham
aa.ine kī tarah sambhāl hameñ
marg-e-amboh jashn-e-shādī hai
mil ga.e dost hasb-e-hāl hameñ
iḳhtilāf-e-jahāñ kā rañj na thā
de ga.e maat ham-ḳhayāl hameñ
kyā tavaqqo kareñ zamāne se
ho bhī gar jur.at-e-savāl hameñ
ham yahāñ bhī nahīñ haiñ ḳhush lekin
apnī mahfil se mat nikāl hameñ
ham tire dost haiñ 'farāz' magar
ab na aur uljhanoñ meñ Daal hameñ
Ahmed Faraz/ Jagjith Singh, Shakila Ahmed
ഏതോ സ്വപ്നം വീണ്ടുമെന്നെ കടത്തിക്കൊണ്ടുപോയി
സാക്വിയ, എന്നെ ഒന്നു താങ്ങണേ
കരയുകയാണ്, പക്ഷേ അത് ശീലം കൊണ്ടാണ്
അല്ലാതെ അതിനുമാത്രം ദു:ഖമൊന്നുമില്ലെനിക്ക്
നിൻ്റെ സൗന്ദര്യത്തിൻ്റെ ഉറ്റവനാണ് ഞാൻ
കണ്ണാടി പോലെ കാക്കണമെന്നെ
ആളുകളുടെ മരണം ഒരു ആഘോഷവേളയാണ്
സന്ദർഭത്തിനൊത്ത ഒരു സുഹൃത്തിനെ കിട്ടിയല്ലോ എനിക്ക്
ലോകം എനിക്കെതിരാവുന്നതിൽ സങ്കടമില്ല
പരാജയം സുഹൃത്തുക്കൾ തന്നെ നൽകിയിട്ടുണ്ടെനിക്ക്
ലോകരിൽ നിന്നെന്ത് പ്രതീക്ഷിക്കാൻ,
ചോദിക്കാനെനിക്ക് ധൈര്യം വന്നാൽ തന്നെ!
ഞാൻ ഇവിടെയും സന്തുഷ്ടനല്ല, പക്ഷേ
നിൻ്റെ സദസ്സിൽ നിന്നെന്നെ ഇറക്കിവിടരുതേ
ഞാൻ നിൻ്റെ സുഹൃത്താണ് 'ഫരാസ്', എന്നാലും
ഇനിയും കൂടുതൽ കുഴപ്പത്തിൽ ചാടിക്കരുതെന്നെ!
പരിഭാഷ: ഷാജി ആലുങ്ങൽ
https://youtu.be/361SddInes8
https://youtu.be/WNnGMB_mT8I
Great.... Thank you..
ReplyDelete❤️
DeleteVery useful...Thanks
ReplyDelete❤️🙏
Delete