Tuesday, 10 January 2023

Jaane wo kaise log the

Jaane wo kaise log the jinke pyar ko pyar mila

Hamne to jab kaliyan mangi, kanton ka haar mila


Khushiyon ki manzil dhundhi to gham ki gard mili

Chahat ke nagmen chahe to aahen sard mili

Dil ke bojh ko duna kar gaya jo gamkhwar mila


Bichhad gaya har saathi de kar pal do pal ka saath

Kisako fursat hai jo thaame deewanon ka haath

Hamko apna saya tak aksar bezar mila


Is ko hi jina kahate hain to yun hi ji lenge

Uff na karenge, lab si lenge, ansu pi lenge

Gham se ab ghabrana kaisa, gham sau baar mila


Pyaasa

Hemant kumar

Sahir Ludhianvi/ Sachin Dev Burman


സ്നേഹത്തിന് പകരം സ്നേഹം ലഭിച്ചവർ ആരാണുള്ളത്?

ഞാനാണെങ്കിൽ പൂമൊട്ടുകൾ ചോദിച്ചപ്പോൾ മുള്ളുമാലയാണ് കിട്ടിയത്


സന്തോഷം തേടിയലഞ്ഞപ്പോഴെല്ലാം ദു:ഖത്തിൻ്റെ ചീളുകളാണ് ലഭിച്ചത്.

പ്രണയഗാനങ്ങൾ മോഹിച്ചപ്പോൾ നിരാശയുടെ നെടുവീർപ്പുകളും.

ആശ്വസിപ്പിക്കാൻ വന്നവരെല്ലാം ഹൃദയവ്യഥ ഇരട്ടിയാക്കി.


സ്നേഹിതരൊക്കെ പിരിഞ്ഞുപോയി, അൽപനേരം കൂടെനിന്ന ശേഷം

ഉൻമാദികളെ ചേർത്ത് പിടിക്കാൻ ആർക്കുണ്ട് നേരം!

എൻ്റെ നിഴലു വരെ മിക്കപ്പോഴും എന്നോട് പിണങ്ങി


ജീവിതമെന്ന് പറയുന്നത് ഇതാണെങ്കിൽ ഇങ്ങനെ ജീവിച്ചു കൊള്ളാം

പരാതിപ്പെടാതിരിക്കാം, ചുണ്ടുകൾ ചേർത്ത് തുന്നാം, കണ്ണുനീർ കുടിച്ചിറക്കാം

ദു:ഖത്താൽ പരിഭ്രമിക്കാനിനിയെന്തുണ്ട്, ദുഃഖമെത്ര കിട്ടിയതാണ്!


പരിഭാഷ: ഷാജി ആലുങ്ങൽ




Sunday, 8 January 2023

Kaun aayega yahan

Kaun aayega yahan koi na aaya hoga 

Mera darwaza hawaon ne hilaya hoga 


Dil-e-nadan na dhadak, ai dil-e-nadan na dhadak

Koi khat le ke padosi ke ghar aaya hoga  


Gul se lipti hui titli ko girakar dekho 

Andhiyon tumne darakhton ko giraya hoga 


'Kaif' parades men mat yaad karo apna makaan 

Ab ke barish ne use tod giraya hoga


Kaif Bhopali/ Jagjith Singh


ആരു വരാനാണിവിടെ? ആരും വന്നിട്ടുണ്ടാവില്ല,

എൻ്റെ കതക് കാറ്റിലാടിയതാവും


എന്റെ നിഷ്കളങ്ക ഹൃദയമേ, ഇങ്ങനെ മിടിക്കാതിരിക്കൂ,

അയൽവീട്ടിൽ ആരെങ്കിലും കത്തുമായി വന്നതാവും


പൂവിനെ പുണർന്ന ശലഭത്തെ വീഴ്ത്താനൊന്ന് ശ്രമിച്ച് നോക്കൂ,

കൊടുങ്കാറ്റേ, നീ വടവൃക്ഷങ്ങളെ പോലും മറിച്ചിടുന്നവനല്ലേ!


'കൈഫ്', അന്യദേശത്ത് വെച്ച് സ്വന്തം വീടിനെക്കുറിച്ചോർക്കാതിരിക്കൂ,

ഇക്കൊല്ലത്തെ മഴ അതിനെ തകർത്തു കാണും!


പരിഭാഷ: ഷാജി ആലുങ്ങൽ




Friday, 6 January 2023

Zindagi ka safar

Zindagi ka safar hai ye kaisa safar

Koi samjha nahin koi jaana nahin

Hai ye kaisi dagar chalte hain sab magar

Koi samjha nahin koi jaana nahin


Zindagi ko bahut pyaar hamne kiya

Maut se bhi mohabbat nibhaaenge ham

Rote rote zamaane mein aaye magar

Hanste hanste zamaane se jaaenge ham

Jaaenge par kidhar hai kise ye khabar

Koi samjha nahin koi jaana nahin


Aise jeevan bhi hain jo jiye hi nahin

Jinko jeene se pehle hi maut aa gayi

Phool aise bhi hain jo khile hi nahin

Jinko khilne se pehle fiza kha gai

Hai pareshaan nazar thak gaye charagar

Koi samjha nahin koi jaana nahin


'Safar'

Kishore Kumar

Indivar/ Kalyanji Anandji


ഈ ജീവിതയാത്ര എന്തൊരു യാത്രയാണ്!

ആരും ഇത് മനസ്സിലാക്കിയിട്ടില്ല, ആർക്കുമറിയുകയുമില്ല

എന്തൊരു വഴിയാണിത്, എല്ലാവരും ഇതിലേ പോകുന്നു, പക്ഷേ

ആരും ഇത് മനസ്സിലാക്കിയിട്ടില്ല, ആർക്കുമറിയുകയുമില്ല


ജീവിതത്തെ ഞാനൊരുപാട് സ്നേഹിച്ചു,

മരണത്തോടും ഞാൻ സ്നേഹം പുലർത്തും!

കരഞ്ഞുകൊണ്ട് ഈ ലോകത്ത് വന്നു, പക്ഷേ

ചിരിച്ചു കൊണ്ട് മടങ്ങിപ്പോകും ഞാൻ.

എന്നാൽ എവിടേക്കാണീ പോകുന്നതെന്നാർക്കറിയാം!

ആരും ഇത് മനസ്സിലാക്കിയിട്ടില്ല, ആർക്കുമറിയുകയുമില്ല


ജീവിക്കുകയേ ചെയ്യാത്ത ജീവിതങ്ങളുമുണ്ട്,

ജീവിക്കുന്നതിന് മുമ്പേ മരണം വന്നെത്തിയവർ.

വിടരുകയേ ചെയ്യാത്ത പൂക്കളുമുണ്ട്,

വിടരുന്നതിന് മുമ്പേ ശരത്കാലം വിഴുങ്ങിയവ

കണ്ണുകൾ പരിക്ഷീണമായിരിക്കുന്നു, ചികിത്സകർ തളർന്നിരിക്കുന്നു.

ആരും ഇത് മനസ്സിലാക്കിയിട്ടില്ല, ആർക്കുമറിയുകയുമില്ല


പരിഭാഷ: ഷാജി ആലുങ്ങൽ





un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...