Wednesday, 27 September 2023

Ek purana mausam

Marasim 5


Ek purana mausam lauta, yaad bhari purwai bhi 

Aisa to kam hi hota hai wo bhi ho tanhai bhi 


Yaadon ki bauchharon se jab palken bheegne lagti hai 

Kitni saundhi lagti hai tab maazi ki ruswai bhi 


Do do shaklen dikhti hain is bahke se aayine men 

Mere saath chala aaya hai aapka ek saudai bhi 


Khamoshi ka haasil bhi ek lambisi khamoshi hai 

Unki baat suni bhi hamne apni baat sunai bhi


Gulzar / Jagjith Singh


പഴയൊരു കാലമിതാ മടങ്ങി വന്നിരിക്കുന്നു, സ്മൃതിഭരിതമാമൊരിളംകാറ്റും!

അവളുണ്ടായിരിക്കേ ഏകാന്തത, അപൂർവ്വമാണങ്ങിനെ!


ഓർമകളുടെ മഴയാൽ കൺപീലികൾ നനയാൻ തുടങ്ങുമ്പോൾ

അപമാനത്തിൻ്റെ ഓർമകൾ പോലും എത്ര സുഗന്ധപൂരിതമാകുന്നു!


രണ്ട് മുഖങ്ങളിതാ കാണുന്നു, ഉൻമത്തമായ ഈ കണ്ണാടിയിൽ

എൻ്റെ കൂടെ നിൻ്റെ ഒരു കാമുകൻ കൂടി വന്നിട്ടുണ്ടല്ലോ!


മൗനത്തിൻ്റെ പ്രതിഫലവും ദീർഘമായ മറ്റൊരു മൗനമല്ലോ

അവൾക്ക് പറയാനുള്ളതെല്ലാം ഞാൻ കേട്ടു, എനിക്കുള്ളതെല്ലാം കേൾപ്പിക്കുകയും ചെയ്തു!


പരിഭാഷ: ഷാജി ആലുങ്ങൽ





Saturday, 9 September 2023

Hai yeh duniya

Hai yeh duniya kaun si

Aye dil mujhe kya ho gaya

Jaise manzil par koi

Aake musaafir kho gaya


Main hun ik pachhi akela

Is gagan ki chhaon mein

Udte udte aagaya hun

Badalon ke gaon mein

Apne hi sapnon ki dhun mein

Chalte chalte kho gaya


Sun bhi lo gham ki sadaayen

Dard ka paigaam lo

Dagmagate jaa rahe hai

Aake hamko thaam lo

Phir na kahna zindagi ka

Aasraa gum ho gaya


'Sailab'

Geeta Dutt, Hemant Kumar

Majrooh Sultanpuri/ Mukul Roy


ഇതേതാണീ ലോകം?

ഹൃദയമേ, എനിക്കിതെന്താണ് സംഭവിച്ചത്?

പഥികൻ ലക്ഷ്യത്തിലെത്തിയിട്ടും

വഴിതെറ്റിയെന്നതു പോലെ


ഞാൻ ഏകനായൊരു പക്ഷിയാണ്,

ഈ ആകാശത്തണലിൽ.

പറന്ന് പറന്നിതാ വന്നിരിക്കുന്നു,

മേഘങ്ങളുടെ ഈ ഗ്രാമത്തിൽ.

പോകെപ്പോകെ, എൻ്റെ സ്വപ്നങ്ങളുടെ ഈണത്തിൽ സ്വയം നഷ്ടപ്പെട്ടുവല്ലോ.


ദു:ഖത്തിൻ്റെ ഈ വിളി കേൾക്കൂ, വേദനയുടെ സന്ദേശവും.

ഞാനിതാ തളർന്നുവീഴാറായിരിക്കുന്നു, എന്നെയൊന്ന് താങ്ങുക.

ജീവിതത്തിൻ്റെ തണൽ നഷ്ടപ്പെട്ടുവെന്ന് പറയാൻ ഇടവരാതിരിക്കട്ടെ!


പരിഭാഷ: ഷാജി ആലുങ്ങൽ





un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...