Monday, 16 February 2026

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte 

apnī to ye aadat hai ki ham kuchh nahīñ kahte 


majbūr bahut kartā hai ye dil to zabāñ ko 

kuchh aisī hī hālat hai ki ham kuchh nahīñ kahte 


kahne ko bahut kuchh thā agar kahne pe aate 

duniyā kī ināyat hai ki ham kuchh nahīñ kahte 


kuchh kahne pe tūfān uThā letī hai duniyā 

ab is pe qayāmat hai ki ham kuchh nahīñ kahte


'Adalat'

Lata Mangeshkar

Rajendra Krishan/ Madan Mohan


അവന് പരാതിയാണ്, ഞാനൊന്നും പറയുന്നില്ലെന്ന്!

എനിക്കാണെങ്കിൽ ശീലമാണ്

ഒന്നും പറയാതിരിക്കുകയെന്നത്!


ഹൃദയം നാവിനെ ഏറെ നിർബന്ധിക്കുന്നല്ലോ,

പക്ഷേ എൻ്റെ അവസ്ഥയതാണ്, ഒന്നും പറയാനാവുന്നില്ല!


പറയാനേറെയുണ്ടായിരുന്നു, പറയാനാവുമായിരുന്നെങ്കിൽ!

ഈ ലോകത്തിൻ്റെ 'ദയ' ഓർത്ത് ഞാനൊന്നും പറയുന്നില്ല!


എന്തെങ്കിലും പറഞ്ഞാൽ കൊടുങ്കാറ്റിളക്കും ഈ ലോകം!

എന്നാലിപ്പോൾ കുറ്റം ഒന്നും പറയുന്നില്ലെന്നതാണ്!


പരിഭാഷ: ഷാജി ആലുങ്ങൽ






Monday, 9 February 2026

Aaye tum yaad mujhe

യോഗേഷിൻ്റെ മനോഹരമായ വരികൾ ഏറെ ഹൃദ്യമായ പാട്ടുകളായിട്ടുണ്ട്. മിലി എന്ന സിനിമയിലെ കിഷോറിൻ്റെ ഘനഗംഭീരമായ സ്വരത്തിലുള്ള ഈ പാട്ട് അത്തരമൊന്നാണ്. SDB യുടെ കാലാതീതമായ സംഗീതം!


Aaye tum yaad mujhe

Gaane lagi har dhadkan

Kushbu laayi pawan,

mehka chandan


Jis pal nainon mein sapna tera aaye

Us pal mausam pe mehadi rach jaaye

Aur tu ban jaaye jaise dulhan


Jab main raaton mein taare ginta hun

Aur tere kadmon ki aahat sunta hun

Lage mujhe har taara tera darpan


Har pal man mera mujhse kahta hai

Jiski dhun mein tu khoya rahta hai

Bhar de phulon se uska daman


'Mili'

Kishore Kumar

Yogesh / S.D. Burman


നിൻ്റെ ഓർമകളിതാ വരുന്നു,

എൻ്റെ ഓരോ മിടിപ്പുമിതാ പാടാൻ തുടങ്ങുന്നു,

തെന്നൽ സുഗന്ധവുമായെത്തി, ചന്ദനഗന്ധമുയരുന്നു!


നിൻ്റെ സ്വപ്നങ്ങൾ എൻ്റെ കൺകളിൽ വന്ന നേരം,

ആ നിമിഷം ഋതു മൈലാഞ്ചിയണിഞ്ഞു.

നീയോ നവവധുവായിച്ചമഞ്ഞു!


രാവിൽ ഞാൻ നക്ഷത്രങ്ങൾ എണ്ണവേ,

അതാ നിൻ്റെ പദനിസ്വനം കേൾക്കുന്നു,

നക്ഷത്രങ്ങളോരോന്നും നിൻ്റെ കണ്ണാടിയായിത്തോന്നി!


ഓരോ നിമിഷവും എൻ്റെ മനസ്സെന്നോടു പറയുന്നു,

'നീ ആരുടെ ഈണത്തിൽ ലയിച്ചിരിപ്പാണോ,

അവളെ പൂക്കളാലങ്കരിക്കൂ!'


പരിഭാഷ: ഷാജി ആലുങ്ങൽ




Thursday, 5 February 2026

Hai sabse madhur

തലത്തിൻ്റെ വെൽവെറ്റ് സ്വരത്തിൽ ഒരു മധുരഗാനം! ശൈലേന്ദ്രയുടെ വരികൾ, ശങ്കർ-ജയ്കിഷൻ്റെ സംഗീതം. 

      കോളേജ് കാലത്ത് തലത് എന്നൊരു ഗായകനെ വളരെ വൈകി 'കണ്ടെത്തിയതും' കുറേക്കാലം അദ്ദേഹത്തെ മാത്രം കേട്ടുകൊണ്ടിരുന്നതും ഓർമിപ്പിക്കുന്ന മറ്റൊരു ഗാനമാണിത്. അന്നതിന് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് സമർപ്പിക്കുന്നു ഈ ഗാനവും.

       നമ്മുടെ സ്വന്തം തലത് Fazal Parambath ഭായ് അതിമനോഹരമായി പാടിയത് കേൾക്കൂ. ശബ്ദം മാത്രമല്ല, തലത്തിൻ്റെ ആലാപനത്തിൻ്റെ ആ അന്തരീക്ഷവും അനുഭവവേദ്യമാകും!


Hain sabse madhur woh geet jinhe

hum dard ke sur me gate hai

Jab had se guzar jati hai khushi

aansu bhi chhalakte aate hai


Kanton me khile hai phool hamare rang bhare armanon ke

Nadan hai jo in kanto se daman ko bachaye jaate hai


Jab gham ka andhera ghir aaye samjho ke savera door nahi

Har raat ki hai saugat yahi

Taare bhi yehi dohrate hai


Pahlu me paraye dard basake hansna hansana seekh zara

Toofan se kah de ghir ke uthe hum pyar ke deep jalate hai


'Patita'

Talat Mahmood

Shailendra / Shankar Jaikishan


വേദനയുടെ ഈണത്തിൽ  നാം പാടുന്ന ഗീതങ്ങളാണ് ഏറ്റവും മധുരതരം!

സന്തോഷം അതിരുകവിയുമ്പോൾ കണ്ണുനീർ തുളുമ്പുമല്ലോ!


നമ്മുടെ വർണ്ണസ്വപ്നങ്ങളുടെ പൂക്കൾ മുള്ളുകളിലാണ് പൂത്തിരിക്കുന്നത്.

ഈ മുള്ളുകളിൽ നിന്ന് രക്ഷപ്പെട്ട് പോകുന്നവർ എത്ര നിഷ്കളങ്കരാണ്!


സങ്കടരാവ് വന്നു പൊതിയുമ്പോൾ മനസ്സിലാക്കൂ, പ്രഭാതമകലെയല്ലെന്ന്!

ഓരോ രാവിൻ്റെയും സമ്മാനമാണിത്,

നക്ഷത്രങ്ങളും ഇതുതന്നെ പറയുന്നു!


അന്യരുടെ വേദന മനസ്സിലൊളിപ്പിച്ച് ചിരിക്കാനും ചിരിപ്പിക്കാനും പഠിക്കൂ!

കൊടുങ്കാറ്റിനോട് പറയൂ ഒന്ന് പൊതിഞ്ഞുപിടിക്കാൻ, സ്നേഹദീപം കൊളുത്തുകയാണ് ഞങ്ങൾ!


പരിഭാഷ: ഷാജി ആലുങ്ങൽ




un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...