Friday, 19 June 2020

Kitaben

kitābeñ jhāñktī haiñ band almārī ke shīshoñ se
baḌī hasrat se taktī haiñ
mahīnoñ ab mulāqāteñ nahīñ hotīñ
jo shāmeñ un kī sohbat meñ kaTā kartī thīñ, ab aksar
guzar jaatī haiñ computer ke pardoñ par

baḌī bechain rahtī haiñ kitābeñ
unheñ ab niind meñ chalne kī aadat ho ga.ī hai
baḌī hasrat se taktī haiñ

jo qadreñ vo sunātī thiiñ
ki jin ke cell kabhī marte nahīñ the
vo qadreñ ab nazar aatī nahīñ ghar meñ

jo rishte vo sunātī thiiñ
vo saare udhḌe udhḌe haiñ

koī safha palaTtā huuñ to ik siskī nikaltī hai
ka.ī lafzoñ ke ma.anī gir paḌe haiñ
binā pattoñ ke sūkhe TunD lagte haiñ vo sab alfāz
jin par ab koī ma.anī nahīñ ugte

bahut sī istelāheñ haiñ
jo miTTī ke sakoroñ kī tarah bikhrī paḌī haiñ
gilāsoñ ne unheñ matrūk kar Daalā

zabāñ par zā.iqa aatā thā jo safhe palaTne kā
ab uñglī click karne se bas ik
jhapkī guzartī hai
bahut kuchh tah-ba-tah khultā chalā jaatā hai parde par

kitāboñ se jo zaatī rābta thā kaT gayā hai
kabhī siine pe rakh ke leT jaate the
kabhī godī meñ lete the
kabhī ghuTnoñ ko apne rehl kī sūrat banā kar
niim sajde meñ paḌhā karte the chhūte the jabīñ se

vo saarā ilm to miltā rahegā ā.inda bhī
magar vo jo kitāboñ meñ milā karte the sūkhe phuul aur mahke hue ruq.e
kitābeñ māñgne girne uThāne ke bahāne rishte bante the
un kā kyā hogā
vo shāyad ab nahīñ hoñge

Gulzar

പുസ്തകങ്ങൾ എത്തിനോക്കുന്നു, അടഞ്ഞ അലമാരയുടെ ചില്ലിലൂടെ
വലിയ ആഗ്രഹത്തോടെയാണ് നോക്കുന്നത്, മാസങ്ങളായി തമ്മിൽ സംസാരിച്ചിട്ട്!
അവരുടെ കൂടെ ചിലവഴിച്ചിരുന്ന സായാഹ്നങ്ങൾ, ഇപ്പോഴിപ്പോൾ
കംപ്യൂട്ടർ സ്ക്രീനിലാണല്ലോ കഴിഞ്ഞുപോകുന്നത്

വളരെ അസ്വസ്ഥരായിരിക്കയാണ് പുസ്തകങ്ങൾ
ഇപ്പോൾ ഉറക്കത്തിൽ നടക്കുന്ന ശീലം തുടങ്ങിയിരിക്കുന്നു അവർക്ക്
നോക്കുകയാണവർ, വലിയ ആഗ്രഹത്തോടെ

അവർ പറഞ്ഞ് തന്നിരുന്ന മൂല്യങ്ങൾ,
ഒരിക്കലും മരിക്കില്ലെന്ന് പറഞ്ഞിരുന്നവ,
ആ മൂല്യങ്ങൾ ഇപ്പോൾ വീട്ടിൽ കാണുന്നേയില്ല

അവർ പറഞ്ഞ് തന്നിരുന്ന ബന്ധങ്ങൾ,
അവ മുഴുവനും കെട്ടഴിഞ്ഞു പോയി

താളുകൾ മറിക്കുമ്പോൾ ഒരു കരച്ചിലുയരുന്നു
പല വാക്കുകളുടേയും അർത്ഥം കൊഴിഞ്ഞു പോയിരിക്കുന്നു
ഇലകൊഴിഞ്ഞ ഉണങ്ങിയ ശാഖകൾ പോലെ തോന്നുന്നു ആ വാക്കുകളെല്ലാം
അതിൽ ഇനി അർത്ഥമൊന്നും കിളിർക്കുകയില്ല.

ഒരുപാട് പദാവലികളുണ്ട്,
മൺപാത്രങ്ങളെപ്പോലെ ചിതറിക്കിടക്കുന്നു
സ്ഫടികപ്പാത്രങ്ങൾ അവയെ കാലഹരണപ്പെടുത്തിയിരിക്കുന്നു

നാവിൽ താളുകൾ മറിക്കുന്നതിൻ്റെ രുചിയുണർന്നിരുന്നിടത്ത്,
ഇപ്പോൾ (കംപ്യൂട്ടർ മൗസിൽ) വിരലമർത്തുമ്പോൾ
കണ്ണിമ വെട്ടുന്നതു പോലെയേയുള്ളൂ,
ഒരു പാട് കാര്യങ്ങൾ ഒന്നൊന്നായി തുറന്ന് വരുന്നു സ്ക്രീനിൽ

പുസ്തകങ്ങളുമായി ഉണ്ടായിരുന്ന ആത്മബന്ധം മുറിഞ്ഞുപോയിരിക്കുന്നു
ചിലപ്പോൾ നെഞ്ചിലടക്കിക്കിടന്നിരുന്നു,
ചിലപ്പോൾ മടിയിലും
ചിലപ്പോൾ കാൽമുട്ടുകളെ പുസ്തകത്തട്ടാക്കി,
പാതി നമസ്കരിക്കുന്ന രീതിയിൽ വായിക്കുമായിരുന്നു, നെറ്റിയാൽ തൊട്ട്

ആ ജ്ഞാനം മുഴുവനും ഇനിയും ലഭിച്ചുകൊണ്ടേയിരിക്കും
പക്ഷേ, പുസ്തകങ്ങളിൽ കണ്ടുകിട്ടിയിരുന്ന ഉണങ്ങിയ പൂക്കളും സുഗന്ധവാഹിയായ സന്ദേശങ്ങളുമോ?
പുസ്തകങ്ങൾ ചോദിച്ചുവാങ്ങുകയും വീഴുകയും എടുക്കുകയും ചെയ്യുന്ന നാട്യത്തിൽ പ്രണയബന്ധങ്ങൾ തളിർക്കാറുണ്ടായിരുന്നു
അവയുടെ ഗതിയെന്താവും?
അവ ഒരുപക്ഷേ ഇനിയുണ്ടാവുകയേയില്ല......!

പരിഭാഷ: ഷാജി ആലുങ്ങൽ



Saturday, 13 June 2020

Main hosh men tha

Main hosh mein tha to phir us pe mar gaya kaise
Yeh zeher mere lahoo mein utar gaya kaise

Kuch us ke dil mein lagawat zaroor thi warna
Woh mera haath daba kar guzar gaya kaise

Zaroor us ki tawajoh ki rehbari ho gee
Nashe mein tha to main apne hi ghar gaya kaise

Jise bhulaye kai saal ho gaye 'Kamil'
Main aaj us ki gali se guzar gaya kaise

Kamil Chandpuri/ Mehdi Hassan

എനിക്ക് ബോധമുണ്ടായിരുന്നെങ്കിൽ പിന്നെ അവൻ്റെ പേരിൽ ജീവൻ കളഞ്ഞതെങ്ങനെ?
ഈ വിഷം എൻ്റെ രക്തത്തിൽ അലിഞ്ഞതെങ്ങനെ?

അവൻ്റെ ഹൃദയത്തിൽ കുറച്ച് സ്നേഹം ഉണ്ടായിരുന്നിരിക്കണം, ഇല്ലെങ്കിൽ
അവനെൻ്റെ കയ്യൊന്നമർത്തിയിട്ട് കടന്നു പോയതെങ്ങനെ?

തീർച്ചയായും അവൻ്റെ ശ്രദ്ധ (എനിക്ക്) വഴികാട്ടിയിരിക്കണം,
ലഹരിയിലായിരുന്നിട്ടും ഞാൻ സ്വന്തം വീട്ടിൽ തന്നെ എത്തിയതെങ്ങനെ?

അവനെ മറന്നിട്ട് വർഷങ്ങളായല്ലോ 'കാമിൽ'
ഇന്നവൻ്റെ തെരുവിലൂടെ കടന്ന് പോയതെങ്ങനെ?

പരിഭാഷ: ഷാജി ആലുങ്ങൽ



Thursday, 11 June 2020

Dil dhoondhta hai phir wohi

മദൻ മോഹൻ്റെ ഓർമ്മയിൽ ഒരു ഗുൽസാർ ഗാനം! കോളേജ് കാലത്ത് ആദ്യമായി കേട്ടപ്പോൾ താരതമ്യേന സന്തോഷം പകരുന്ന ഈണമുള്ള യുഗ്മഗാനമായിരുന്നു (ഭൂപി, ലത) കൂടുതൽ ഇഷ്ടം. പിന്നീട് വീണ്ടും വീണ്ടും കേൾക്കുകയും വരികളുടെ അർത്ഥം  മനസ്സിലാവുകയും ചെയ്തപ്പോൾ ഭൂപിന്ദർ ഒറ്റക്ക് പാടുന്ന പാട്ട് അസ്ഥിയിൽ പിടിച്ചു! ഗുൽസാർ പൊയ്പ്പോയ കാലത്തെ സന്തോഷത്തെ ഓർത്തെടുക്കുന്നത് അലസ ദിനരാത്രങ്ങളായാണ്. തുടർന്ന് ഓരോ ഋതുവിലേയും പ്രണയത്തെ വ്യത്യസ്ത നിറങ്ങളിൽ മനോഹര ചിത്രങ്ങളായി വരയ്ക്കുന്നു. ഭൂപിന്ദറിൻ്റെ ശബ്ദവും ആലാപനവും ആ ആലസ്യം നമ്മെയും അനുഭവിപ്പിക്കുന്നു! നമ്മളും ആ ദിനങ്ങളെ കൊതിച്ചു പോവും, അങ്ങനെ പറയാൻ ദിനങ്ങളൊന്നുമില്ലെങ്കിൽ പോലും!
       ഏറെക്കാലത്തിന് ശേഷമാണ് കേട്ടത്, മദൻ മോഹൻ ഈ ഗാനത്തിന് മൂന്നാമതൊരു ഈണം കൂടി ഒരുക്കിയിരുന്നുവെന്ന്! എന്തൊരു പ്രതിഭയാണദ്ദേഹം!

(ആദ്യത്തെ ശേർ  ഗാലിബിൻ്റെ Muddat hui hai yaar ko എന്ന ഗസലിലെ ഒരു ശേർ ചെറിയ വ്യത്യാസത്തോടെ എടുത്തതാണ്. ഒരു കവിയോടുള്ള ആദരവും സ്നേഹവും കാണിക്കാൻ ഗസൽ ലോകത്ത് പതിവുള്ള രീതിയുമാണത്.)


Dil dhoondhta hai phir wohi fursat ke rat din
Baithe rahe tasawwur-e-jaana kiye hue

Jaadon ki narm dhoop aur aangan me let kar
Ankhon pe khinch kar tere daman ke saye ko
Aundhe pade rahe kabhi karwat liye hue

Ya garmiyo ki raat jo purwayiya chale
Thandi safed chaadaro pe jage der tak
Taaro ko dekhte rahe chhat par pade hue

Barfili sardiyo me kisi bhi pahad par
Wadi me gunjati hui khamoshiyan sune
Aankhon me bhige bhige se lamhe liye hue

'Mausam'
Bhupinder
Gulzar/ Madan Mohan

ഹൃദയം പിന്നെയും ആ അലസ ദിനരാത്രങ്ങളെ തേടുന്നു
പ്രിയപ്പെട്ടവളെക്കുറിച്ചുള്ള ചിന്തകളിൽ മുഴുകിയിരുന്ന ആ കാലം

ശീതകാലത്തെ നനുത്ത വെയിലിൽ, മുറ്റത്ത് കിടന്ന് കൊണ്ട്,
കണ്ണുകൾക്ക് മേൽ നിന്റെ ചേലാഞ്ചലത്തിൻ്റെ തണൽ വിരിച്ച്,
തിരിഞ്ഞും മറിഞ്ഞും കിടക്കുമായിരുന്നു ചിലപ്പോൾ

ഗ്രീഷ്മരാത്രികളിൽ തെന്നൽ വീശുമ്പോൾ
തണുത്ത വെള്ളവിരിപ്പിൽ ഉണർന്നിരുന്നു, ഏറെ വൈകുവോളം
മട്ടുപ്പാവിൽ കിടന്ന് നക്ഷത്രങ്ങളെ നോക്കിക്കൊണ്ടിരുന്നു

മഞ്ഞു പൊഴിയുന്ന ശിശിരത്തിൽ, ഏതെങ്കിലും മലമുകളിൽ,
താഴ്വരയിൽ പ്രതിധ്വനിക്കുന്ന മൗനങ്ങൾ കേട്ട്,
കണ്ണുകളിൽ നനഞ്ഞുകുതിർന്ന നിമിഷങ്ങളുമേന്തി

പരിഭാഷ: ഷാജി ആലുങ്ങൽ

https://m.facebook.com/story.php?story_fbid=10158595271409216&id=622674215







Chalo ek baar phir se

സാഹിർ എന്നാൽ മാന്ത്രികൻ എന്നർത്ഥം. മായാജാലം തന്നെയാണ് അദ്ദേഹത്തിൻ്റെ കവിതകളും ഗാനങ്ങളും. ഒരുമിക്കാൻ കഴിയാതിരുന്ന ഏതോ പ്രണയഭാജനത്തെ ഓർത്ത് എഴുതിയ ഈ കവിത പിന്നീട് സിനിമയിൽ ഉപയോഗിക്കുകയായിരുന്നു എന്ന് കേട്ടിട്ടുണ്ട്.

Chalo ik baar phir se ajnabī ban jaa.eñ ham donoñ

Na maiñ tum se koī ummīd rakhūñ dil-navāzī kī
Na tum merī taraf dekho ġhalat-andāz nazroñ se

Na mere dil kī dhaḌkan laḌkhaḌā.e merī bātoñ se
Na zāhir ho tumhārī kashmakash kā raaz nazroñ se

Tumheñ bhī koī uljhan roktī hai pesh-qadmī se
Mujhe bhī log kahte haiñ ki ye jalve parā.e haiñ

Mere hamrāh bhī rusvā.iyāñ haiñ mere maazī kī
Tumhāre saath bhī guzrī huī rātoñ ke saa.e haiñ

Ta.āruf rog ho jaa.e to us kā bhūlnā behtar
Ta.alluq bojh ban jaa.e to us ko toḌnā achchhā

Woh afsāna jise anjām tak laanā na ho mumkin,
use ik ḳhūb-sūrat moḌ de kar chhoḌnā achchhā

'Gumraah'
Mahendra Kapoor
Sahir Ludhianvi/ Ravi

വരൂ നമുക്ക് ഒരിക്കൽക്കൂടി അപരിചിതരാകാം

ഞാൻ നിന്നിൽ നിന്ന് സൗഹൃദം പ്രതീക്ഷിക്കുകയേയില്ല
നീയും എൻറെ നേരെ തെറ്റായ ഒരു നോട്ടം പോലും നോക്കാതിരിക്കുക

എൻറെ ഹൃദയമിടിപ്പ് എൻറെ സംസാരത്തിൽ തുളുമ്പാതിരിക്കട്ടെ
നിൻ്റെ ധർമ്മസങ്കടത്തിൻ്റെ രഹസ്യം കണ്ണുകളിൽ തെളിയാതെയുമിരിക്കട്ടെ

നിന്നെയും ഏതോ സംഭ്രമം തടഞ്ഞുനിർത്തുന്നുവല്ലോ
എന്നോടും ആരോ പറയുന്നു, ഈ സൗന്ദര്യം എനിക്കന്യമാണെന്ന്

എൻ്റെ കൂട്ടിനുള്ളത് അന്നത്തെ എൻ്റെ ദുഷ്പേരാണ്
നിൻ്റെ കൂടെയും പിന്നിട്ട രാവുകളുടെ നിഴലുകളുണ്ടല്ലോ

സൗഹൃദം രോഗാതുരമാവുമ്പോൾ അത് മറക്കുകയാണ് നല്ലത്
ബന്ധം ഭാരമായിത്തീരുമ്പോൾ അത് വിഛേദിക്കുകയാണ് നല്ലത്

കഥയെ നല്ലൊരു പര്യവസാനത്തിലെത്തിക്കാനാവില്ലെങ്കിൽ,
സുന്ദരമായ ഒരു വഴിത്തിരിവിലെത്തിച്ച് വിട്ടു കളയുകയാണ് നല്ലത്

പരിഭാഷ: ഷാജി ആലുങ്ങൽ



Wednesday, 10 June 2020

Toote hue dilon ki dua

Phanoos banke
Jiski hifazat hawa kare
Woh shama kya bujhe
Jise roshan khuda kare

Tute hue dilon ki dua
Mere saath hain
Duniya teri taraf hain
Khuda mere saath hain

Awaaz ghunghrooon ki
Nahin hain to kya hua
Saagar ke tutne ki
Sada mere saath hain

Tanhai kisko kehte hain
Mujhko pata nahin
Kya jaane kis hasin ki
Dua mere saath hain

Paimana saamne hain
To kuch gham nahin nizaam
Ab dard-e-dil ki koi
Dava mere saath hain

Nizamuddeen Nizam/ Pankaj Udhas

കാറ്റ് കാക്കുന്ന ആ വിളക്കിൽ,
ദൈവം കൊളുത്തിയ ജ്വാല
എങ്ങനെ കെടാനാണ്

തകർന്ന ഹൃദയങ്ങളുടെ പ്രാർത്ഥന എൻ്റെ കൂട്ടിനുണ്ട്
ലോകം നിൻ്റെ ഭാഗത്താണ്, ദൈവമാകട്ടെ എൻ്റെയൊപ്പവും

ചിലങ്കകളുടെ നാദം ഇല്ലെങ്കിലെന്ത്
സമുദ്രം അലയടിക്കുന്നതിൻ്റെ ശബ്ദം എൻ്റെ കൂട്ടിനുണ്ടല്ലോ

ഏകാന്തത എന്ന് പറയുന്നതെന്തിനെയാണെന്ന് എനിക്കറിയില്ല
ആർക്കറിയാം, ഏത് സുന്ദരിയുടെ പ്രാർത്ഥനയാണ് എൻ്റെ കൂട്ടിനുള്ളതെന്ന്!

ചഷകം മുമ്പിലുണ്ടെങ്കിൽ ഒരു ദു:ഖവുമില്ല 'നിസാം'
ഇപ്പോൾ ദു:ഖിതമായ ഹൃദയത്തിനുള്ള മരുന്നെൻ്റെ കൂടെയുണ്ടല്ലോ!

പരിഭാഷ: ഷാജി ആലുങ്ങൽ



Tuesday, 2 June 2020

Aankhon ko visa nahin lagta

ഇരുപത് വർഷം!

കോഴിക്കോട്ടെ കോളേജ് ജീവിതത്തിലെ മറക്കാനാവാത്ത സംഭവമെന്ന് പറയുന്നത് മെഹ്ദി സാബിനെ കണ്ടനുഭവിച്ച ആ മെഹ്ഫിൽ തന്നെയാണ്, അന്നും എന്നും! അന്നത്തെ പരിമിതമായ സാഹചര്യങ്ങളിൽ ഗസലിൽ ഉള്ള പരിചയം പങ്കജ് ഉദാസ്, ജഗ്ജിത്, ഗുലാം അലി എന്നിങ്ങനെ പതുക്കെ വരുന്നതേ ഉണ്ടായിരുന്നുള്ളൂ. മെഹ്ദി സാബ് പാടിയത് കൂടുതലും ക്ലാസിക്കൽ ഗസലുകൾ ആയിരുന്നത് കൊണ്ടും നമ്മുടെ ആസ്വാദനത്തിന്റെ പരിമിതി കൊണ്ടും അദ്ദേഹത്തിൻ്റെ ഗസലുകൾ വളരെ കുറവേ അതുവരെ കേട്ടിരുന്നുള്ളൂ. കേട്ടത് തന്നെ അദ്ദേഹത്തിൻ്റെ വളരെ പ്രശസ്തമായ ഗാനങ്ങളായിരുന്നില്ല താനും. 
                  മെഹ്ദി സാബ് കോട്ടക്കലിൽ ചികിത്സക്ക് വന്നിട്ടുണ്ട് എന്നും പിന്നീട് ടാഗോർ ഹാളിൽ പാടാൻ പോകുന്നു എന്നുമൊക്കെ കേട്ടപ്പോൾ പോകണം, കേൾക്കണം എന്ന് തീരുമാനിച്ചു എന്നല്ലാതെ വരാൻ പോകുന്ന സംഭവത്തിനെപ്പറ്റി വലിയ ധാരണയൊന്നുമില്ലായിരുന്നു. 
         ഞങ്ങൾ എത്തുമ്പോഴേക്കും മെഹ്ഫിലിന് മുന്നോടിയായി ഞങ്ങടെ സ്വന്തം ഷക്കീൽ സർ പാടിത്തുടങ്ങിയിരുന്നു. ഒരേ ഗസൽ വിവിധ ഈണങ്ങളിൽ അവതരിപ്പിക്കാറുണ്ടെന്നുള്ളത് അന്നാണ് ആദ്യമായി കേൾക്കുന്നത്! (ഗസലിൻ്റെ ജീവൻ തന്നെ അതാണ് എന്ന് പിന്നെ മനസ്സിലായി). പിന്നീട് ഗുലാബ് ജാനും പാടി. അപ്പോഴേക്കും ഉസ്താദും സംഘവുമെത്തി. സംഘാംഗങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് തുടങ്ങി. 'ഗുലോം മെ രംഗ് ഭരേ' ആയിരുന്നു തുടക്കമെന്ന് തോന്നുന്നു. 'രഫ്ത രഫ്ത' എത്തിയപ്പോഴാണ് മെഹ്ദി മാജിക് ശരിക്ക് അനുഭവപ്പെടാൻ തുടങ്ങിയത്. സീറ്റില്ലാത്തതിനാൽ സദസ്സിൽ മുന്നിൽ തന്നെ നിലത്തെ പടികളിലാണ് ഞങ്ങൾക്ക് ഇടം കിട്ടിയത്. ചില വരികളെ തലോടിയും ചില വാക്കുകളെ ചെത്തിമിനുക്കിയും അദ്ദേഹത്തിൻ്റെ ശബ്ദം ഒഴുകുമ്പോൾ ശരിക്കും 'വായ് നോക്കി' ഇരിക്കുകയായിരുന്നു ഞാൻ - എങ്ങനെയാണ് ഈ ശബ്ദം പുറപ്പെടുന്നതെന്നും ഉസ്താദ് എന്തൊക്കെയാണ് അതിനെക്കൊണ്ട് ചെയ്യിക്കുന്നതെന്നും കണ്ടുകൊണ്ട്! ഇടക്ക് തബലക്കാരന് ഏകാംഗ പ്രകടനത്തിന് അവസരം കൊടുക്കുന്നു ഉസ്താദ്. അതിൻ്റെ ഉച്ചസ്ഥായിയിൽ അദ്ദേഹവും സദസ്സും ഒന്നിച്ച് കയ്യടിക്കുന്നു. സദസ്സിൽ നിന്നുള്ള ഫർമായിഷുകൾ പലതും പാടി. ഞങ്ങൾ കൊടുത്ത ഫർമായിഷ് അതിനിടയിൽ മുങ്ങിപ്പോയി!
         തിരിച്ച് വരുന്ന വഴി തന്നെ രഞ്ജിഷ് ഹി സഹി, നവാസിഷ് കരം തുടങ്ങിയ പാട്ടുകളുള്ള കാസറ്റ് വാങ്ങി. പക്ഷേ ഉടലോടെ കണ്ട സ്വരത്തിന് പകരമാകാൻ കുറേക്കാലമെടുത്തു ആ കാസറ്റിന്! ആ പ്രോഗ്രാം ഉസ്താദിൻ്റെ അവസാന പരിപാടിയായിരുന്നുവെന്ന് വളരെക്കാലത്തിന് ശേഷമാണറിഞ്ഞത് 😥
         അതുവരെ മെഹ്ദി സാബിനെ കാര്യമായി കേട്ടിട്ടില്ലാത്ത എൻ്റെ മനസ്സിൽ അന്ന് രാത്രി ഒരു കസേര വലിച്ചിട്ടിരുന്നതാണ് മൂപ്പര്, നടുമുറ്റത്ത് തന്നെ! പിന്നീടിങ്ങോട്ട് ഓരോ ലൈവ് പ്രോഗ്രാമിലും ഒരേ ഗസല് തന്നെ അസംഖ്യം വ്യത്യസ്ത രീതികളിൽ പാടി വെച്ചത് കേൾക്കും തോറും മെഹ്ദിയുടെ ആ കസേര സിംഹാസനമായി ഉയർന്നു - ഗസൽ ചക്രവർത്തി!
         ഗസൽ നിലച്ചതിന് ശേഷമുള്ള കാലത്ത് മെഹ്ദി സാബിന് പ്രശസ്ത കവി ഗുൽസാർ സമർപ്പിച്ച കവിതയാണിത്:


Aankhon ko visa nahin lagta
Sapnon ki sarhad hoti nahin

Band aankhon se roz chala jaata hoon
sarhad paar main milne Mehdi Hassan se

Sunta hoon unki aawaz ko chot lagi hain,
aur ghazal khamosh hai

Saamne baithe hue
kaamp rahe hain honth ghazal ke

Lekin un aankhon ka lehja badla nahin,
jo kehte hain:
''Sookhe hain phool kitabon men,
yaar Faraz bhi bichad gaye hain,
shayad milenge khwabon me"

Gulzar

കണ്ണുകൾക്ക് 'വിസ' ആവശ്യമില്ല
സ്വപ്നങ്ങൾക്ക് അതിരുകളില്ല താനും

അടഞ്ഞ കണ്ണുകളാൽ എന്നും ഞാൻ അതിർത്തി കടന്നു പോകും, മെഹ്ദി ഹസനെ കാണാൻ

അദ്ദേഹത്തിൻ്റെ ശബ്ദത്തിന് മുറിവേറ്റിരിക്കുന്നു എന്ന് കേൾക്കുന്നു
ഗസൽ നിശബ്ദമായിരിക്കുന്നു

മുന്നിലിരുന്ന് വിറക്കുകയാണ് ഗസലിൻ്റെ ചുണ്ടുകൾ

പക്ഷേ, ആ കണ്ണുകളുടെ ഭാഷ മാറിയിട്ടില്ല,
അവ പറയുന്നു:

"പുസ്തകങ്ങളിലൊളിപ്പിച്ച പൂക്കൾ വാടിപ്പോയിരിക്കുന്നു
സുഹൃത്ത് ഫരാസും* അകന്ന് പോയിരിക്കുന്നു, ഒരുപക്ഷേ ഞങ്ങൾ സ്വപ്നങ്ങളിൽ കണ്ടുമുട്ടിയേക്കും!"#

പരിഭാഷ: ഷാജി ആലുങ്ങൽ

#Abke hum bichde എന്ന ഗസലിലെ വരികൾ മാറ്റിയെഴുതിയത്
*Ahmed Faraz (Abke hum bichde എഴുതിയ കവി)






un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...