ഗുൽസാർ സാബിൻ്റെ വളരെ ഹൃദയസ്പർശിയായ കവിതകളിലൊന്നാണ് Budhiya re......
Budhiya, tere saath to main ne jeene ki har sheh baanti hai
Daana paani, kapda lattha, neenden aur jagraate saare,
Aulaadon ke janne se basne tak, aur bichadne tak!
Umr ka har hissa baanta hai
Tere saath judaai baanti, rooth, sulah, tanhai bhi
Saari kaarastaaniyan baanti, jhoot bhi aur sach bhi,
Mere dard sahe hai tu ne,
Teri saari peeden mere poron men se guzri hain,
Saath jiye hain....
Saath maren, yeh kaise mumkin ho sakta hai?
Donon men se ek ko ik din,
Dooje ko shamshan pe chod ke,
Tanha waapas loutna hoga!
Budhiya re!
Gulzar
ഓ കിഴവീ!
ജീവിതത്തിൻ്റെ സകല കാര്യങ്ങളും ഞാൻ നീയുമായി പങ്കുവെച്ചു:
ഭക്ഷണം, വെള്ളം, വസ്ത്രം, ഉറക്കവും ഉണർച്ചയും എല്ലാം
മക്കളുടെ ജനനം തൊട്ട് അവർക്ക് കുടുംബമാവുന്നത് വരെ, പിന്നീടവർ താമസം മാറ്റുന്നതു വരേയും
ആയുസ്സിൻ്റെ ഓരോ ഘട്ടവും നാം പങ്കിട്ടു
വിരഹം, പിണക്കം, അനുരഞ്ജനം, ഏകാന്തത... നിന്നോടൊത്ത് പങ്കുവെക്കാത്തതായി എന്താണുള്ളത്
എല്ലാ തന്ത്രങ്ങളും, കള്ളവും സത്യവുമെല്ലാം തന്നെ
എൻ്റെ വേദനകൾ സഹിച്ചു നീ
നിൻ്റെ പീഢകളെല്ലാം എൻ്റെ വിരൽത്തുമ്പുകളിലൂടെയാണ് കടന്നുപോയത്
ഒന്നിച്ചു ജീവിച്ചു നാം.....
പക്ഷേ ഒന്നിച്ച് മരിക്കുക, അതെങ്ങനെ സാധിക്കും?
രണ്ടിൽ ഒരാൾക്ക്, ഒരു ദിവസം
രണ്ടാമത്തെയാളെ ശ്മശാനത്തിൽ ഉപേക്ഷിച്ച്,
ഒറ്റക്ക് മടങ്ങേണ്ടി വരും!
പരിഭാഷ: ഷാജി ആലുങ്ങൽ
[കിഴവൻ/ കിഴവി എന്നത് പ്രായമായ ദമ്പതികൾ പരസ്പരം അഭിസംബോധന ചെയ്യാറുള്ള ഗ്രാമീണ രീതിയാണ്. അത് അവർക്ക് മനസ്സിലാവുന്ന ഒരു സ്നേഹപ്രകടനം കൂടിയാണ്. കാലം മാറിയപ്പോൾ മാറിയിട്ടുണ്ടാവും!]
https://youtu.be/cEvmXqYjbB8 (from 26:45)
Well-done ji...
ReplyDeleteWell-done ji...
ReplyDelete