Friday, 26 March 2021

Main bhool jaoon

maiñ bhuul jā.ūñ tumheñ ab yahī munāsib hai 

magar bhulānā bhī chāhūñ to kis tarah bhūlūñ 

ki tum to phir bhī haqīqat ho koī ḳhvāb nahīñ 

yahāñ to dil kā ye aalam hai kyā kahūñ kam-baḳht! 

bhulā na paayā vo silsila jo thā hī nahīñ 

vo ik ḳhayāl jo āvāz tak gayā hī nahīñ 

vo ek baat jo maiñ kah nahīñ sakā tum se 

vo ek rabt jo ham meñ kabhī rahā hī nahīñ 

mujhe hai yaad vo sab jo kabhī huā hī nahīñ


Javed Akhtar / Jagjith Singh


ഞാൻ നിന്നെ മറന്നുകളയട്ടെ, ഇനി അതാണ് നല്ലത്

പക്ഷേ മറക്കണമെന്ന് വെച്ചാൽ തന്നെ എങ്ങനെ മറക്കാനാണ്

നീ ഒരു സ്വപ്നമൊന്നുമല്ലല്ലോ, യാഥാർത്ഥ്യമല്ലേ!

ഹൃദയത്തിൻ്റെ അവസ്ഥയാണെങ്കിൽ, എന്ത് പറയാനാണ്!

നിർഭാഗ്യവാൻ! ഒരിക്കലും ഇല്ലാതിരുന്ന ആ സംഗതി അതിന് മറക്കാനായില്ല

ഒരിക്കലും പറയാതിരുന്ന ആ ഒരു തോന്നൽ,

എനിക്ക് നിന്നോട് പറയാനാവാതെ പോയ ആ ഒരു കാര്യം,

നമുക്കിടയിൽ ഒരിക്കലുമില്ലാതിരുന്ന ആ ബന്ധം,

എനിക്കോർമ്മയുണ്ട് ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത ആ കാര്യങ്ങളെല്ലാം

പരിഭാഷ: ഷാജി ആലുങ്ങൽ

https://youtu.be/jii27pcM374

https://youtu.be/lVGdXKZsOVM



Thursday, 18 March 2021

Jane kahan gaye

 Jane kahan gaye wo din, kahte the teri raah men

nazron ko hum bichhaayenge


Chahe kahi bhi tum raho, chahenge tum ko umrbhar

tum ko na bhul paayenge


Mere kadam jahan pade sajde kiye the yaar ne

Mujh ko rula rula diya jati hui bahar ne


Apani nazar men aaj kal din bhi andheri raat hai

Saya hi apne sath tha, saya hi apne sath hai


Is dil ke ashiyan men bas unke khayal rah gaye

Tod ke dil vo chal diye, hum phir akele rah gaye


'Mera Naam Joker'

Mukesh

Hasrat Jaipuri/ Shankar Jaikishan


ആ ദിനങ്ങൾ എവിടെപ്പോയ് മറഞ്ഞു, നിന്നെക്കാത്ത് വഴിയിൽ കണ്ണുനട്ടിരിക്കുമെന്ന് പറഞ്ഞിരുന്നല്ലോ

നീ എവിടെയായിരുന്നാലും ജീവനുള്ളിടത്തോളം നിന്നെ പ്രണയിക്കും, നിന്നെ മറക്കാനാവില്ല എന്നും


എൻ്റെ പാദം പതിയുന്നിടത്തെ പോലും ആദരിക്കുമായിരുന്നു എന്റെ പ്രിയ

വിട പറഞ്ഞുപോയ വസന്തം എന്നെ കരയിച്ചു


ഇന്നെൻ്റെ കണ്ണിൽ പകലും ഇരുണ്ട രാത്രിയാണല്ലോ

നിഴൽ മാത്രമായിരുന്നു എനിക്ക് കൂട്ട്, നിഴൽ മാത്രമാണിന്നും എൻ്റെ കൂടെ


ഈ ഹൃദയമാം കൂട്ടിൽ അവളുടെ ഓർമ്മകൾ മാത്രം ബാക്കിയായി

ഹൃദയം തകർത്ത് അവൾ പോയി, ഞാൻ വീണ്ടും തനിച്ചായി


പരിഭാഷ: ഷാജി ആലുങ്ങൽ

https://youtu.be/Q9ULWBTokzw



Monday, 1 March 2021

Bade ache lagte hain

 Bade achche lagte hain

Kya?

Yeh dharti, yeh nadiya, yeh raina.....

Aur?

aur tum.....


Hum tum kitne paas hain

Kitne door hain chaand sitare

Sach poochho to man ko

Jhoote lagte hain yeh saare


Magar sachche lagte hain

Yeh dharti, yeh nadiya, yeh raina...

Aur?

aur tum


Tum in sabko chhod ke kaise kal subah jaaogi

Mere saath inhein bhi to tum yaad bohat aaogi

Tum in sabko chhod ke kaise kal subah jaaogi

Mere saath inhein bhi to tum yaad bohat aaogi


'Balika Badhu'

Amit Kumar

Anand Bakshi/ RD Burman


എത്ര മനോഹരമാണ്!

എന്ത്?

ഈ ഭൂമി, ഈ നദികൾ, ഈ രാവ്, പിന്നെ......

പിന്നെ?

പിന്നെ നീയും!


നാം രണ്ടും എത്രയടുത്താണ്,

ചന്ദ്രതാരങ്ങൾ അത്രക്കകലേയും

സത്യം പറഞ്ഞാൽ,

ഇവയെല്ലാം മിഥ്യയെന്ന് തോന്നിപ്പോകുന്നു

പക്ഷേ,

ഈ ഭൂമി, നദികൾ, ഈ രാവ്.... പിന്നെ നീയും യഥാർത്ഥം തന്നെ!


ഇവയെല്ലാം ഉപേക്ഷിച്ച് നാളെ രാവിലെ നീയെങ്ങനെ പോകും?

എന്നെപ്പോലെ ഇവയ്ക്കും നിന്നെ അത്രയ്ക്കോർമ്മ വരുമല്ലോ

പരിഭാഷ: ഷാജി ആലുങ്ങൽ

https://youtu.be/ags3vxqbk-s





un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...