Tuesday, 22 June 2021

Mujh ko yaqīñ hai

mujh ko yaqīñ hai sach kahtī thiiñ jo bhī ammī kahtī thiiñ 

jab mere bachpan ke din the chāñd meñ pariyāñ rahtī thiiñ 


ek ye din jab apnoñ ne bhī ham se naata toḌ liyā 

ek vo din jab peḌ kī shāḳheñ bojh hamārā sahtī thiiñ 


ek ye din jab saarī saḌkeñ rūThī rūThī lagtī haiñ 

ek vo din jab aao kheleñ saarī galiyāñ kahtī thiiñ 


ek ye din jab jaagī rāteñ dīvāroñ ko taktī haiñ 

ek vo din jab shāmoñ kī bhī palkeñ bojhal rahtī thiiñ 


ek ye din jab zehn meñ saarī ayyārī kī bāteñ haiñ 

ek vo din jab dil meñ bholī-bhālī bāteñ rahtī thiiñ 


ek ye din jab lākhoñ ġham aur kaal paḌā hai aañsū kā 

ek vo din jab ek zarā sī baat pe nadiyāñ bahtī thiiñ 


ek ye ghar jis ghar meñ merā sāz-o-sāmāñ rahtā hai 

ek vo ghar jis ghar meñ merī būḌhī naanī rahtī thiiñ


Javed Akhtar/ Jagjith Singh


എനിക്കുറപ്പുണ്ട്, അമ്മ പറഞ്ഞതെല്ലാം സത്യമായിരുന്നുവെന്ന്:

എൻ്റെ ബാല്യകാലത്ത് ചന്ദ്രനിൽ മാലാഖമാർ വസിച്ചിരുന്നു


ഇപ്പോഴാണെങ്കിൽ സ്വന്തക്കാർ പോലും നമ്മോടുള്ള ബന്ധമുപേക്ഷിച്ചിരിക്കുന്നു

അന്നോ, മരക്കൊമ്പുകൾ നമ്മുടെ ഭാരം താങ്ങിയിരുന്നു


ഇക്കാലത്ത് എല്ലാ വഴികളും നമ്മളോട് പിണങ്ങിയതു പോലെ തോന്നുന്നു

അന്നാവട്ടെ, 'വരൂ, കളിക്കാം' എന്നോരോ തെരുവും വിളിച്ചിരുന്നു


ഇന്നാണെങ്കിൽ രാത്രി ഉറക്കമില്ലാതെ ചുമരും നോക്കിയിരിക്കുന്നു

അന്ന് സായന്തനങ്ങളുടെ പോലും കൺപോളകൾ കനം തൂങ്ങിയിരുന്നു


ഇന്ന് ചിന്തയിൽ മുഴുവൻ കൗശലവിദ്യകളാണ്

അന്ന് ഹൃദയത്തിൽ നിഷ്കളങ്കത മാത്രം


ഇന്നിതാ ദു:ഖങ്ങളനേകം, കണ്ണുനീരിന് ക്ഷാമമായിരിക്കുന്നു

അന്നോ, നിസ്സാരകാര്യത്തിന് നദി തന്നെ ഒഴുകുമായിരുന്നു


ഈയൊരു വീട് എൻ്റെ സ്വത്തുക്കൾ ഇരിക്കുന്ന വീടാണ്

ആ വീടോ, എൻ്റെ വലിയമുത്തശ്ശി വസിക്കുന്ന വീടായിരുന്നു!

പരിഭാഷ: ഷാജി ആലുങ്ങൽ

https://youtu.be/Cm0NXWpiAPs



No comments:

Post a Comment

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...