കോളേജ് കാലത്ത്, തലത് അസീസ് എന്ന ഗായകൻ്റേതെന്ന് തിരിച്ചറിഞ്ഞ് ഞാൻ ആദ്യമായി കേട്ടത് ഈ ഗസലായിരുന്നു, അതിപ്രശസ്തമായ സിനിമാഗാനങ്ങളടക്കം അദ്ദേഹത്തിൻ്റേതായി ഉണ്ടായിരുന്നിട്ടും! ആദ്യത്തെ രണ്ട് stanza കളിൽ ഓരോന്നും ഈ ഗസലിൻ്റെ രണ്ട് തരം ആലാപനത്തിൻ്റെ മുഖവുരയായി പാടിയിട്ടുള്ളതാണ്. കറുത്ത ഹാസ്യമെന്ന് വിശേഷിപ്പിക്കാവുന്ന ഗസലിൻ്റെ ആദ്യ വരികൾക്ക് (itna to hua) തലത് നൽകുന്ന ഭാവം വിഷാദത്തിനപ്പുറം ഈ വരികൾക്ക് ചേരുന്ന ഒരു നിസംഗതയാണ്! രണ്ട് രീതിയിലുള്ള ആലാപനവും കേട്ടിരിക്കേണ്ടതാണ്!
Aansoo paththar ki bhi aankhon se
nikalte hue dekha
Phool sookhi huyi sakhon pe khilte dekha
Meri khamosh muhabbat ka udao na mazaak
Maine khwabon ko haqeeqat men badalte dekha
Kisse teri nazar ne sunaye na phir kabhi
Humne bhi dil ke dagh dikhaye na phir kabhi
Aye yaad-e-dost aaj tu ji bhar ke dil dukhaa
Shayad yeh raat hijr ke aaye na phir kabhi
Itna to hua aye dil ik shakhs ke jane se
Bichde hue milte hain kuch dost purane se
Ek aag hai jangal ke rusvai ka charcha bhi
Dushman bhi chale aaye milne ke bahane se
Ab mera safar tanha ab us ke juda manzil
Pucho na pata us ka tum mere thikane se
Roshan hue virane khush ho gayi duniya bhi
Kuch hum bhi sukun se hain ghar apna jalane se
Rusvai to vaise bhi taqdir hai ashiq ke
Zillat bhi mili humko ulfat ke fasane se
Saeed Rahi/ Talat Aziz
കല്ലിൻ്റെ കണ്ണുകളിൽ നിന്നുപോലും കണ്ണുനീരൊഴുകുന്നത് കണ്ടിട്ടുണ്ട്
ഉണങ്ങിയ കൊമ്പുകളിൽ പൂ വിരിയുന്നത് കണ്ടിട്ടുണ്ട്
എന്റെ നിശബ്ദ പ്രണയത്തെ കളിയാക്കാതിരിക്കൂ
സ്വപ്നങ്ങൾ യാഥാർത്ഥ്യമായി മാറുന്നത് ഞാൻ കണ്ടിട്ടുണ്ട്
നിൻ്റെ കണ്ണുകൾ ഇനിയൊരിക്കലും കഥകൾ പറഞ്ഞില്ലെങ്കിലോ
ഞാനും ഹൃദയത്തിലെ മുറിപ്പാടുകൾ ഇനിയൊരിക്കലും കാണിച്ചില്ലെങ്കിലോ
സഖിയുടെ ഓർമ്മകളേ, ഇന്നെന്നെ മതിയാവോളം വേദനിപ്പിച്ചു കൊള്ളൂ
ഈ വിരഹ രാവ് ഇനിയൊരിക്കലും വന്നില്ലെങ്കിലോ
ഒരാളുടെ മരണം കൊണ്ട് ഇത്രയെങ്കിലുമുണ്ടായി,
വേർപിരിഞ്ഞ ചില പഴയ സുഹൃത്തുക്കളെ വീണ്ടും കണ്ടു!
ഒരു കാട്ടുതീ പടർന്നിരിക്കുന്നു! പിന്നെ അപവാദങ്ങളെപ്പറ്റിയുള്ള ചർച്ചകളും
ശത്രുക്കൾ പോലും വന്നെത്തി, കാണാനെന്ന വ്യാജേന
ഇപ്പോൾ എൻ്റെ യാത്ര ഒറ്റക്കാണ്, അവളുടെ ലക്ഷ്യം വേറൊന്നും
നീ എൻ്റെ വീട്ടിൽ നിന്ന് അവളുടെ വിലാസം ചോദിക്കാതിരിക്കൂ
മരുഭൂമിയിൽ വെളിച്ചം പരന്നു, ആളുകൾക്കും സന്തോഷമായി
സ്വന്തം വീട് കത്തിച്ചപ്പോൾ എനിക്കും സന്തോഷം തന്നെ!
ദുഷ്പേര് അല്ലെങ്കിലേ പ്രണയിയുടെ വിധിയാണ്
എനിക്കാണെങ്കിൽ അപമാനവും കൂടി കിട്ടി, പ്രണയകഥകൾ കാരണം
പരിഭാഷ: ഷാജി ആലുങ്ങൽ
Thank you Shaji ji for this beautiful translation...
ReplyDeleteThanks Krishna!
Deletenice 💗❤️
ReplyDeleteThanks!
DeleteThis comment has been removed by the author.
ReplyDelete