Sunday, 31 October 2021

Zindagi ki rahon men

Zindagi ki rahon men ranj-o-gham ke mele hai

Bheed hain qayamat ki phir bhi hum akele hai


Aayine ke sau tukde karke humne dekhe hai

Ek mein bhi tanha thi sau mein bhi akele hai


Sazishen zamane ki kaam kar gayi aakhir

Aap hai udhar tanha hum idhar akele hai


Ab to apna saya bhi kho gaya andhero mein

Aap se bichhad kar hum kis kadar akele hai


Kaun kiska sathi hai hum to gham ki manzil men

Pehle bhi akele the aaj bhi akele hai


Saba Afghani/ Munni Begum


ജീവിതവഴികളിൽ സങ്കടങ്ങളുടെ ഉത്സവമാണ്

ഭയങ്കരമായ തിരക്കാണ്, എന്നിട്ടും ഞാനൊറ്റക്കാണ്


കണ്ണാടി നൂറു കഷ്ണങ്ങളാക്കി നോക്കിയിട്ടുണ്ട് ഞാൻ

ഒരു കഷ്ണത്തിലെന്ന പോലെ നൂറെണ്ണത്തിലും ഞാനൊറ്റക്കായിരുന്നു


ലോകത്തിൻ്റെ കുതന്ത്രങ്ങൾ അവസാനം ഫലംകണ്ടു

താങ്കളവിടെ ഒറ്റക്കായി, ഞാൻ ഇവിടെയും


ഇപ്പോൾ എൻ്റെ നിഴൽ പോലും ഇരുട്ടിൽ നഷ്ടപ്പെട്ടു പോയി

നിന്നെപ്പിരിഞ്ഞതിൽ പിന്നെ ഞാൻ എത്രമാത്രം ഒറ്റക്കാണ്!


ആരാണിവിടെ പരസ്പരം കൂട്ടായിട്ടുള്ളത്,

ഞാനോ സങ്കടതീരത്ത് പണ്ടേ ഒറ്റക്കായിരുന്നു, ഇപ്പോഴും


പരിഭാഷ: ഷാജി ആലുങ്ങൽ


https://youtu.be/yucqZY32JXQ



No comments:

Post a Comment

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...