Friday, 31 December 2021

Surmayi sham

ഗുൽസാറിൻ്റെ വരികളോടൊപ്പം ഹൃദയ്നാഥ് മങ്കേഷ്കറുടെ വിഷാദാർദ്രമായ ഈണവും ചേർന്ന് വല്ലാത്ത ഒരു ഭാവമാണ് ഈ പാട്ടിന്!

Surmayi shaam, is tarah aaye, 

saans lete hain jis tarah saaye 


Koi aahat nahi badan ki kahin,

phir bhi lagta hai tu yahin hai  kahin


Waqt jaata sunayi deta hai,

tera saaya dikhayi deta hai


Jaise khushboo nazar se choo jaaye,

saans lete hain jis tarah saaye


Din ka jo bhi peher guzarta hai,

koi ehsan sa utarta hai


Waqt ke paanv dekhta hoon main,

roz ye chaanv dekhta hoon main


Aaye jaise koi khayal aaye,

saans lete hain jis tarah saaye


'Lekin'

Suresh Wadkar

Gulzar/ Hridaynath Mangeshkar


ചാരനിറമാർന്ന സന്ധ്യ വന്നുചേർന്നു

നിഴലുകൾ നിശ്വസിക്കുന്നതു പോലെ


എങ്ങും നിൻ്റെ ഒരനക്കവും കേൾക്കാനില്ല

എങ്കിലും നീ ഇവിടെയെങ്ങോ ഉണ്ടെന്നതു പോലെ


കാലം കടന്നുപോകുന്നത് കേൾക്കുന്നു

നിൻ്റെ നിഴൽ പ്രത്യക്ഷമാവുന്നു


സുഗന്ധം കണ്ണിൽ തൊട്ടു പോയതുപോലെ

നിഴലുകൾ നിശ്വസിക്കുന്നതു പോലെ


പകലിൻ്റെ ഓരോ യാമങ്ങൾ കടന്നു പോകുന്നു

ആരുടെയോ കാരുണ്യമെന്നതു പോലെ ഉതിരുന്നു


കാലത്തിൻ്റെ കാലടികൾ കാണുന്നു ഞാൻ

എന്നും ഈ തണൽ കാണുന്നു ഞാൻ


ഏതോ സ്വപ്നം പോലെ കടന്നു വരുന്നു

നിഴലുകൾ നിശ്വസിക്കുന്നതു പോലെ


പരിഭാഷ: ഷാജി ആലുങ്ങൽ






Tuesday, 28 December 2021

Aap se gila

Aap se gila, aap ki kasam

Sochte rahe kar sake na hum


Uski kya khata ladawa hai gham

Kyun gila karen chaaragar se hum


Yeh nawazishen aur ye karam

Fart-e-shauk se mar na jaaye hum


Khenchte rahe umr bhar  mujhe

Ik taraf khuda ik taraf sanam


Yeh agar nahin yaar ki gali

Chalte chalte kyun ruk gaye kadam


Saba Seekri/ Jajith Singh


സത്യമായിട്ടും, നിന്നോട് പരിഭവം പറയണമെന്ന്

വിചാരിച്ചു കൊണ്ടിരുന്നു, പക്ഷേ പറയാനായില്ലെനിക്ക്


അവളുടെ തെറ്റല്ല, ദുഃഖത്തിന് മരുന്നില്ലല്ലോ

വൈദ്യനോടെന്തിന് പരാതി പറയണം?


ഈ ദയ, ഈ കാരുണ്യം....

സ്നേഹാധിക്യത്താൽ മരണപ്പെടാതിരിക്കട്ടെ ഞാൻ


ആയുസ്സ് മുഴുക്കെ എന്നെ പിടിച്ചുവലിച്ചു കൊണ്ടിരുന്നു

ഒരു ഭാഗത്ത് ദൈവവും മറുഭാഗത്ത് പ്രണയിയും


ഇത് എൻ്റെ പ്രണയിയുടെ തെരുവല്ലെങ്കിൽ പിന്നെ

പാദങ്ങൾ ഇവിടെ നിലച്ചുപോയതെന്തേ?


പരിഭാഷ: ഷാജി ആലുങ്ങൽ








Monday, 20 December 2021

Lo aa gayi

 Lo aa gayi unki yaad woh nahi aaye


Dil unko dhoondhta hai gham ka singar karke

Aankhein bhi thak gayi hain ab intezar karke

Ek saans reh gayi hai, woh bhi na toot jaaye


Roti hain aaj hum par tanhaaiyan hamari

Woh bhi na paayein shayad parchhaiyan hamari

Badhte hi ja rahe hain, mayoosiyon ke saaye


Lau tharthara rahi hai ab shamme zindagi ki

Ujdi hui mohabbat mehman hai do ghadi ki

Mar kar hi ab milenge, jee kar to mil na paaye



'Do Badan'

Lata Mangeshkar

Shakeel Badayuni/ Ravi



അവന്റെ ഓർമ്മകളിതാ വന്നു, അവനോ വന്നതുമില്ല!


ദു:ഖം അലങ്കാരമാക്കി, ഹൃദയം അവനെത്തിരയുന്നു

കാത്തിരുന്നിരുന്ന് കണ്ണുകളും തളർന്നിരിക്കുന്നു

ഒരു ശ്വാസം മാത്രമുണ്ട് ബാക്കി, അതുകൂടി നിലക്കാതിരിക്കട്ടെ!


എൻ്റെ ഏകാന്തതകൾ ഇന്നെന്നെയോർത്ത് കരയുന്നു

എന്റെ നിഴലുകൾക്ക് ചിലപ്പോൾ അതു പോലും കിട്ടിയേക്കില്ല

സങ്കട നിഴലുകൾ വ്യാപിച്ചുകൊണ്ടേയിരിക്കുന്നു


ജീവിത വിളക്കിൻ്റെ നാളം വിറകൊള്ളുകയാണ്

തകർന്ന പ്രണയം നിമിഷ നേരത്തേക്കുള്ള അതിഥിയാണ്

മരണശേഷമേ ഇനി കാണുകയുള്ളൂ, ജീവിതത്തിൽ ഒരുമിക്കാനായില്ലല്ലോ


പരിഭാഷ: ഷാജി ആലുങ്ങൽ


https://youtu.be/uYRETTwswyY




Saturday, 11 December 2021

Har shamma bujhi

 Har shamma bujhi rafta rafta

Har khwaab luta dheere dheere

Sheesha na sahi pathar bhi na tha

Dil toot gaya dheere dheere


Barson mein maraasim bantey hain

Lamhon mein bhala kya tootenge

Tu mujh se bicharrna chaahey to

Deewaar uttha dheere dheere


Ehsaas huwa barbaadi ka

Jab saarey ghar mein dhool uddi

Aayi hain humarey aangan mein

Pat-jharr ki hawa dheere dheere


Dil kaisey jala kis waqt jala

Ham ko bhi pata aakhir mein chala

Phaila hain dhuwaan chupkey chupkey

Sulgi hain chitaa dheere dheere


Woh haath paraaye ho bhi gaye

Ab door ka rishta hain qaiser

Aati hain meri tanhaai mein

Khushboo-e-hina dheere dheere


Qaiser ul Jafri/ Anup Jalota


വിളക്കുകളോരോന്നുമണഞ്ഞു, മന്ദം മന്ദം

സ്വപ്നങ്ങളോരോന്നും നഷ്ടപ്പെട്ടു, മെല്ലെ മെല്ലെ

ചില്ലല്ലെന്നതു ശരി, കല്ലുമായിരുന്നില്ലല്ലോ

ഹൃദയം തകർന്നുപോയി, പതുക്കെപ്പതുക്കെ


വർഷങ്ങളെടുത്താണ് ബന്ധങ്ങളുണ്ടാകുന്നത്,

നിമിഷങ്ങൾ കൊണ്ടതെങ്ങനെ തകരാനാണ്

എന്നെ പിരിയണമെന്നാണെങ്കിൽ,

നമുക്കിടയിൽ ഒരു മതിലുയർത്തൂ, പതുക്കെപ്പതുക്കെ


നാശം അടുത്തുവെന്നറിഞ്ഞു,

വീട്ടിലാകെ പൊടിപറന്നപ്പോൾ

എൻ്റെ മുറ്റത്തിതാ വന്നിരിക്കുന്നു,

ശരത്കാലമാരുതൻ, പതുക്കെപ്പതുക്കെ


ഹൃദയം എങ്ങനെയെരിഞ്ഞു, എപ്പോഴെരിഞ്ഞു,

എനിക്കുമറിയാമത്, അവസാനമെന്തായെന്നും

പുക പരന്നു, ശബ്ദമില്ലാതെ

ചിതയെരിഞ്ഞു, പതുക്കെപ്പതുക്കെ


ആ കൈ മറ്റൊരാളുടേതായി,

ഇപ്പോൾ അകന്ന ബന്ധമേയുള്ളൂ 'കൈസർ'

എന്റെ ഏകാന്തതയിൽ ഇപ്പോഴും വരാറുണ്ട്,

മൈലാഞ്ചിയുടെ മണം, പതുക്കെപ്പതുക്കെ


പരിഭാഷ: ഷാജി ആലുങ്ങൽ


https://youtu.be/XvTbml8Uvuw





un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...