Tuesday, 22 March 2022

Kahin door jab

'ആനന്ദി'ലെ വിഷാദമധുരമായ ഗാനം.  യോഗേഷ് ആണ് ഇങ്ങനെ ഹൃദയഹാരിയായ പല ഗാനങ്ങളുടേയും സ്രഷ്ടാവ് എന്ന് വളരെ പിന്നീടാണ് ശ്രദ്ധിക്കുന്നത്. സലിൽ ദായുടെ സംഗീതവും മുകേഷിൻ്റെ വിഷാദാർദ്രമായ ആലാപനവും, ആദ്യ വരികളിൽ പറയുന്ന സന്ധ്യാസമയം നമ്മിലുളവാക്കുന്ന പ്രത്യേക വിഷാദഭാവം കേൾവിക്കാരന് അനുഭവവേദ്യമാക്കുന്നു! രംഗത്തിൻ്റെ പശ്ചാത്തല ചിത്രീകരണവും അതു കൃത്യമായി ചെയ്യുന്നു. രാജേഷ് ഖന്നയുടെ കഥാപാത്രത്തിൻ്റെ ഹൃദയവികാരങ്ങളെ മറനീക്കി കാണിക്കുന്ന പാട്ടാണിത്. അസ്തമിക്കാൻ തുടങ്ങുന്ന അയാളുടെ ജീവിതത്തെക്കുറിക്കുന്ന വരികൾ!

Kahin door jab din dhal jaye

Sanjh ki dulhan badan churaye, chupke se aaye

Mere khayaalon ke angan men, koi sapnon ke deep jalaye 


Kabhi yun hi jab hui bojhal saansen

Bhar aayi baithhe-baithhe jab yun hi ankhen

Tabhi machal ke pyaar se chal ke

Chhue koi mujhe par nazar na aaye, nazar na aaye


Kahin to yeh dil kabhi mil nahin paate

Kahin pe nikal aaye janmon ke naate

Ghani thhi uljhan, bairi apna man

Apna hi hoke sahe dard paraye, dard paraye 


Dil jane mere sare bhed ye gahare 

Ho gaye kaise mere sapne sunehre 

Yeh mere sapne yahi to hai apne 

Mujhse juda na honge inke yeh saye 


'Anand'

Mukesh

Yogesh/ Salil Chowdhury


പകൽ ദൂരെയെങ്ങോ പോയ്മറഞ്ഞപ്പോൾ

സന്ധ്യയാം വധു ലജ്ജാവിവശയായി വന്നു

എൻ്റെ സങ്കൽപമുറ്റത്ത് ആരോ സ്വപ്നദീപം കൊളുത്തിയിരിക്കുന്നു


ചിലപ്പോൾ, വെറുതേ നിശ്വാസം കനക്കുമ്പോൾ,

പതുക്കെ കണ്ണുകൾ നിറഞ്ഞു വരുമ്പോൾ,

പരിഭവത്തോടെ, സ്നേഹത്താൽ പ്രചോദിതനായി,

ആരോ എന്നെ തൊടുന്നു, പക്ഷേ കൺമുന്നിലെത്തുന്നില്ല താനും


ചിലപ്പോൾ ഹൃദയങ്ങൾക്ക് ഒരുമിക്കാനേ ആവുന്നില്ല

ചിലപ്പോൾ ജൻമാന്തര ബന്ധങ്ങളുണ്ടാവുന്നു

വിഷമിപ്പിക്കുന്ന പ്രശ്നമാണ്, ശത്രു സ്വന്തം മനസ്സു തന്നെയാണ് 

സ്വന്തമായിരിക്കേ തന്നെ അപരൻ്റെ ദു:ഖം സഹിക്കുന്നു


ഹൃദയത്തിനറിയാം എൻ്റെ ആഴമേറിയ രഹസ്യങ്ങളെല്ലാം

എൻ്റെ സ്വപ്നങ്ങൾ സ്വർണ്ണവർണ്ണമാർന്നതെങ്ങനെയെന്നും

എൻ്റെയീ സ്വപ്നങ്ങൾ, ഇതാണെൻ്റെ എല്ലാം

ഇവയുടെ തണൽ എന്നിൽ നിന്നകലുകയില്ല


പരിഭാഷ: ഷാജി ആലുങ്ങൽ




2 comments:

  1. My favourite song. I liked the straightforward ness of this translation. Makes the emotions
    seem genuine. Good work

    ReplyDelete

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...