ഒരു മലയാള സിനിമയിൽ ഇത്ര നന്നായി ചെയ്ത മറുഭാഷാ ഗാനം വേറെയില്ല, എൻ്റെ ഓർമയിൽ! രചനയും സംഗീതവും ഒന്നിനൊന്ന് മികച്ചത്! ബോംബെ ജയശ്രീയുടെ ഹൃദയഹാരിയായ ആലാപനവും! പക്ഷേ വളരെയൊന്നും ശ്രദ്ധിക്കപ്പെട്ടിട്ടില്ലെന്ന് തോന്നുന്നു ഈ പാട്ട്.
tanha tanha lamha lamha..
beethi unki yaad men
aashiqi ka chand gum hai
chandni is raat men
dekh kar unki adayen
dil lutana hi pada
thod kar khamoshiyon ko
yeh batana hi pada
jane kitni hi namaazen
chuuti unki yaad men
woh mulakaton ka mousam
woh khathon ke silsile
yaad hai woh mod mujhko
hum jahan se mile...
bheegi bheegi har ada thi..
ishq ki barsath men..
'ദൈവനാമത്തിൽ'
ബോംബെ ജയശ്രീ
റക്കീബ് ആലം / പ്രവീൺ മണി
ഏകാന്തതയിൽ, നിമിഷങ്ങളോരോന്നും,
അവളുടെ ഓർമ്മയിൽ കടന്നുപോയി
പ്രണയചന്ദ്രൻ മങ്ങിയിരിക്കുന്നു,
ഈ നിലാവുള്ള രാത്രിയിൽ
അവളുടെ ഭാവങ്ങൾ കണ്ട്
ഹൃദയം തുടിച്ചു പോയി
മൗനം ഭേദിച്ച്
ഇത്രയും പറയേണ്ടിയും വന്നു:
അവളെ ഓർത്തിരുന്ന്
എത്രയെത്ര നമസ്കാരങ്ങൾ നഷ്ടമായെന്നറിയാമോ!
കൂടിക്കാഴ്ചകളുടെ ആ കാലം
കത്തുകളുടെ ആ പരമ്പര
എനിക്കിപ്പോഴും ഓർമയുണ്ട്,
നമ്മൾ കണ്ടുമുട്ടിയിരുന്ന ആ വഴിത്തിരിവ്...
പ്രണയമഴയിൽ നനഞ്ഞിരുന്നു,
നിൻ്റെ ഓരോ ഭാവങ്ങളും
പരിഭാഷ: ഷാജി ആലുങ്ങൽ
No comments:
Post a Comment