Friday, 26 August 2022

Woh kamra yaad aatā hai

 maiñ jab bhī 

zindagī kī chilchilātī dhuup meñ tap kar 

maiñ jab bhī 

dūsroñ ke aur apne jhuuT se thak kar 

maiñ sab se laḌ ke ḳhud se haar ke,

jab bhī us ek kamre meñ jaatā thā 


vo halke aur gahre kattha.ī rañgoñ kā ik kamra 

vo behad mehrbāñ kamra 

jo apnī narm muTThī meñ mujhe aise chhupā letā thā 

jaise koī maañ 

bachche ko āñchal meñ chhupā le,

pyaar se DāñTe 

ye kyā aadat hai 

jaltī dopahar meñ maare maare ghūmte ho tum 


vo kamra yaad aatā hai 


dabīz aur ḳhāsā bhārī 

kuchh zarā mushkil se khulne vaalā vo shīsham kā darvāza 

ki jaise koī akkhaḌ baap 

apne khurdure siine meñ 

shafqat ke samundar ko chhupā.e ho 


vo kursī 

aur us ke saath vo juḌvāñ bahan us kī 

vo donoñ 

dost thiiñ merī 


vo ik gustāḳh muñh-phaT ā.īna 

jo dil kā achchhā thā 

vo be-hañgam sī almārī 

jo kone meñ khaḌī 

ik būḌhī annā kī tarah 

ā.īne ko tambīh kartī thī 


vo ik gul-dān 

nanhā sā 

bahut shaitān 

un donoñ pe hañstā thā 

to main kitna pareshan hoon

hansi mujhko bhi aa jaati thi

main bhi sath hansta tha


darīcha 

yā zehānat se bharī ik muskurāhaT 

aur darīche par jhukī vo bel 

koī sabz sargoshī 


kitābeñ 

taaq meñ aur shelf par 

sanjīda ustānī banī baiThīñ


magar sab muntazir is baat kī 

maiñ un se kuchh pūchhūñ 


sirhāne 

niiñd kā sāthī 

thakan kā chāra-gar 

vo narm-dil takiya 

maiñ jis kī god meñ sar rakh ke 

chhat ko dekhtā thā 

chhat kī kaḌiyoñ meñ 

na jaane kitne afsānoñ kī kaḌiyāñ thiiñ 


vo chhoTī mez par 

aur sāmne dīvār par 

āvezāñ tasvīreñ 

mujhe apnā.iyat se aur yaqīñ se dekhtī thiiñ 

muskurātī thiiñ 


unheñ shak bhī nahīñ thā 

ek din 

maiñ un ko aise chhoḌ jā.ūñgā 

maiñ ik din yuuñ bhī jā.ūñgā 

ki phir vāpas na ā.ūñgā 


maiñ ab jis ghar meñ rahtā huuñ 

bahut hī ḳhūb-sūrat hai 

magar aksar yahāñ ḳhāmosh baiThā yaad kartā huuñ 


vo kamra baat kartā thā 


Javed Akhtar


ജീവിതത്തിൻ്റെ തിളക്കുന്ന വെയിലിൽ എരിഞ്ഞും,

മറ്റുള്ളവരുടേയും എൻ്റെ തന്നെയും നുണകളാൽ തളർന്നും,

എല്ലാവരോടും യുദ്ധം ചെയ്തും അവനവനോട് പരാജയപ്പെട്ടും,

ഞാൻ ആ ഒരു മുറിയിൽ പോയിരുന്നപ്പോഴെല്ലാം,


ഇളംതവിട്ടും കടുംതവിട്ടും ചുവരുകളുള്ള ആ മുറി,

അനന്തമായ കാരുണ്യമുള്ള ആ മുറി,

അത് തൻ്റെ മൃദുലമായ കൈക്കുള്ളിൽ എന്നെ ഒളിപ്പിക്കുമായിരുന്നു,

ഒരമ്മ കുഞ്ഞിനെ സാരിത്തലപ്പിൽ ഒളിപ്പിക്കുന്നതു പോലെ,

സ്നേഹത്തോടെ ശാസിക്കും,

'ഇതെന്ത് സ്വഭാവമാണ്!

നീ ഈ തീവെയിലത്തിങ്ങനെ അലഞ്ഞ് നടക്കുന്നല്ലോ'


ആ മുറി ഓർമയിലെത്തുന്നു


കട്ടിയും കനവുമുള്ള,

തുറക്കാൻ ലേശം ബുദ്ധിമുട്ടുള്ള മരവാതിൽ

കർക്കശക്കാരനായ ഒരച്ഛൻ,

തൻ്റെ പരുക്കൻ നെഞ്ചിനുള്ളിൽ

സ്നേഹത്തിൻ്റെ കടലൊളിപ്പിച്ച് വെക്കുന്നതു പോലെ


ആ കസേര,

അതിനൊപ്പം അതിൻ്റെ ഇരട്ടസഹോദരിയും,

രണ്ടു പേരും എൻ്റെ സുഹൃത്തുക്കളായിരുന്നു


പരുക്കനും വായാടിയുമായ ആ കണ്ണാടി,

നല്ലവളായിരുന്നു അവൾ

ഒരു മൂലയിൽ നിന്നിരുന്ന

വിലക്ഷണമായ ആ അലമാര

വൃദ്ധയായ ഒരു ആയയെ പോലെ

കണ്ണാടിയെ ശാസിക്കുമായിരുന്നു


നിഷ്കളങ്കയായ ആ പൂച്ചട്ടി,

അങ്ങേയറ്റം വികൃതി,

രണ്ടുപേരേയും നോക്കി ചിരിക്കുമായിരുന്നു

ഞാനെത്ര വിവശനാണെങ്കിലും

എനിക്കും ചിരി വരുമായിരുന്നു


ജനൽ,

അഥവാ ചിന്താഭരിതമായ ഒരു പുഞ്ചിരി

പിന്നെ, ജനലിലേക്ക് ചാഞ്ഞ ആ വള്ളി,

പ്രിയതരമായ ഏതോ സ്വകാര്യമെന്നോണം


പുസ്തകങ്ങൾ,

അലമാരിയിലും തട്ടിലുമെല്ലാം,

അധ്യാപകരെപ്പോലെ ഗൗരവം പൂണ്ടിരിക്കുന്നു


പക്ഷേ എല്ലാവരും പ്രതീക്ഷിച്ചു കൊണ്ടിരുന്നത്,

ഞാൻ അവരോടെന്തെങ്കിലും ചോദിക്കുമെന്നാണ്


കട്ടിൽത്തലയ്ക്കൽ,

ഉറക്കത്തിൻ്റെ കൂട്ടുകാരി,

തളർച്ചയുടെ ചികിത്സക,

ലോലഹൃദയയായ ആ തലയണ

അവളുടെ മടിയിൽ തല വെച്ച്,

ഞാൻ മച്ചിൽ നോക്കിക്കിടന്നിരുന്നു

മച്ചിലെ ചങ്ങലകളിൽ

എത്രയെത്ര കഥകളുടെ കണ്ണികളുണ്ടാവും!


ആ ചെറിയ മേശപ്പുറത്തും,

പിന്നെ മുന്നിലുള്ള ചുമരിലും,

തൂക്കിയിട്ടിരുന്ന ചിത്രങ്ങൾ

എന്നെ സ്വന്തമായിക്കരുതി, വിശ്വാസത്തോടെ നോക്കിയിരുന്നു,

മന്ദഹസിച്ചിരുന്നു


അവർക്ക് സംശയം പോലുമുണ്ടായിരുന്നില്ല,

ഞാൻ ഒരു ദിവസം അങ്ങനെയങ്ങ് പോകുമെന്ന്,

ഒരിക്കലും തിരികെ വരാത്ത വിധം.


ഞാനിപ്പോൾ പാർക്കുന്ന ഈ വീട്

വളരെ മനോഹരം തന്നെ

പക്ഷേ പലപ്പോഴും ഇവിടെ നിശബ്ദമായിരുന്ന് ഞാൻ ഓർത്തു പോവുന്നു,


ആ മുറി സംസാരിക്കുമായിരുന്നു.....!


പരിഭാഷ: ഷാജി ആലുങ്ങൽ



Saturday, 13 August 2022

Yeh bata de

Yeh bata de mujhe zindagi

Pyar ki raah ke hamsafar

Kis tarah ban gaye ajnabi


Ye bata de mujhe zindagi

Phool kyon saare murjha gaye

Kis liye bujh gayi chandni


Kal jo bahon men thi aur nigahon men thi

Ab woh garmi kahan kho gayi

Na woh andaz hai, na woh aawaz hai

Ab woh narmi kahan kho gayi


Bewafa tum nahin, bewafa ham nahin 

Phir wo jazbat kyon so gaye

Pyar tum ko bhi hai, pyar ham ko bhi hai

Faasle phir ye kyo ho gaye


'Saath Saath'

Chitra Singh

Javed Akhtar / Kuldeep Singh


ജീവിതമേ എനിക്ക് പറഞ്ഞുതരൂ

പ്രണയവഴിയിലെ കൂട്ടുകാരി

എങ്ങനെ അപരിചിതയായെന്ന്....


ജീവിതമേ എനിക്ക് പറഞ്ഞുതരൂ

പൂക്കളെല്ലാം വാടിക്കരിഞ്ഞതെന്തേ?

നിലാവിങ്ങനെ അണഞ്ഞതെന്തേ?


ഇന്നലെകളിൽ കരവലയത്തിലും കണ്ണുകളിലും ഉണ്ടായിരുന്നല്ലോ,

ഇന്നാ ഊഷ്മളത നഷ്ടപ്പെട്ടതെവിടെ?

ആ ഭാവമിന്നില്ല, ആ ശബ്ദവും

ഇന്നാ ആർദ്രത കളഞ്ഞുപോയതെങ്ങോ?


ഞാൻ ഒരു വഞ്ചകനല്ല, നീയും

എന്നിട്ടും ആ സ്നേഹം അണഞ്ഞു പോയതെന്തേ?

സ്നേഹം നിനക്കുമുണ്ട്, എനിക്കും

എന്നിട്ടും നാമിങ്ങനെ അകന്നുപോയതെന്തേ?


പരിഭാഷ: ഷാജി ആലുങ്ങൽ




Wednesday, 10 August 2022

Dastak

subah subah ik ḳhvāb kī dastak par darvāza khulā' dekhā 

sarhad ke us paar se kuchh mehmān aa.e haiñ 


āñkhoñ se mānūs the saare 

chehre saare sune sunā.e 

paañv dhue, haath dhulā.e 

āñgan meñ aasan lagvā.e 

aur tannūr pe makkī ke kuchh moTe moTe roT pakā.e 


poTlī meñ mehmān mire 

pichhle sāloñ kī fasloñ kā guḌ laa.e the 


aañkh khulī to dekhā ghar meñ koī nahīñ thā 

haath lagā kar dekhā to tannūr abhī tak bujhā nahīñ thā 

aur hoñToñ par mīThe guḌ kā zā.iqa ab tak chipak rahā thā 


ḳhvāb thā shāyad! 

ḳhvāb hī hogā!! 


sarhad par kal raat, sunā hai, chalī thī golī 

sarhad par kal raat, sunā hai, kuchh ḳhvāboñ kā ḳhuun huā thaa


Gulzar


പുലർച്ചക്ക് ഒരു സ്വപ്നത്തിൻ്റെ മുട്ടുകേട്ട് വാതിൽ തുറന്നു

അതിർത്തിക്കപ്പുറത്തു നിന്നതാ ചില അതിഥികൾ വന്നിരിക്കുന്നു


കാഴ്ചയിൽ പരിചിതർ,

കേട്ടറിഞ്ഞ മുഖങ്ങൾ.

കൈകാലുകൾ കഴുകി,

മുറ്റത്ത് ഉപവിഷ്ടരായി.

അടുപ്പിൽ ചോളത്തിൻ്റെ കട്ടിയുള്ള റൊട്ടി പാകം ചെയ്തു.

ഭാണ്ഡത്തിൽ അതിഥികൾ

എന്റെ കഴിഞ്ഞ കാലങ്ങളിലെ വിളവ് കൊണ്ടുള്ള പലഹാരം കൊണ്ടുവന്നിരുന്നു


കണ്ണുതുറന്നു നോക്കിയപ്പോൾ വീട്ടിൽ ആരുമില്ലായിരുന്നു

തൊട്ടുനോക്കിയപ്പോൾ അടുപ്പ് അപ്പോഴും അണഞ്ഞിരുന്നില്ല

ചുണ്ടുകളിലോ മധുരമുള്ള പലഹാരത്തിൻ്റെ രുചി അപ്പോഴും ഊറി നിന്നിരുന്നു


സ്വപ്നമായിരുന്നിരിക്കണം!

സ്വപ്നം തന്നെയാവും!


അതിർത്തിയിൽ ഇന്നലെ രാത്രി വെടിവെപ്പുണ്ടായിരുന്നുവെന്ന് കേട്ടു....

അതിർത്തിയിൽ ഇന്നലെ രാത്രി ചില സ്വപ്നങ്ങൾ കൊല്ലപ്പെട്ടുവെന്നും കേട്ടു...


പരിഭാഷ: ഷാജി ആലുങ്ങൽ




Sunday, 7 August 2022

Mujhe tumse mohabbat

Mujhe tumse mohabbat ho gayi hai

Ye duniya khoobsurat ho gayi hai


Khuda se roz tumko mangta hoon

Meri chahat ibaadat ho gayi hai


Wo chehra chaand hai, aankhen sitaare

Zameen phoolon ki jannat ho gayi hai


Bahut din se tumhe dekha nahi hai

Chale bhi aao muddat ho gayi hai


Bashir Badr / Jagjith Singh


എനിക്ക് നിന്നോട് പ്രണയമുണ്ടായിരിക്കുന്നു

ഈ ലോകം മനോഹരമായിത്തീർന്നിരിക്കുന്നു


ദൈവത്തോട് എന്നും നിന്നെ ചോദിച്ച് കൊണ്ടിരിക്കുന്നു

എൻ്റെ മോഹം ദൈവാരാധനയായിത്തീർന്നിരിക്കുന്നു


ആ മുഖം ചന്ദ്രനെപ്പോലെ, കണ്ണുകൾ നക്ഷത്രങ്ങളും

ഭൂമി പൂക്കളുടെ സ്വർഗ്ഗമായിത്തീർന്നിരിക്കുന്നു


ഒരുപാടു നാളായി നിന്നെ കണ്ടിട്ടേയില്ല

ഒന്നു വരൂ, ഒരു യുഗം തന്നെ തീർന്നിരിക്കുന്നു


പരിഭാഷ: ഷാജി ആലുങ്ങൽ


 

Monday, 1 August 2022

Raat aankhon main dhali

 Raat aankhon main dhali palkon pe jugnu aaye

Hum hawaoN ki tarah jaake use choo aaye


Bas gayi hai mere ehsaas main ye kaisi mehak

Koi khusboo main lagau teri khusboo aaye


Usne chookar mujhe patthar se phir insaan kiya

MuddatoN baad meri aankh main aansu aaye


Maine din raat khuda se ye dua maangi thi

Koi aahat na ho dar par mere jab tu aaye


-Bashir Badr


കണ്ണുകളിൽ രാവസ്തമിച്ചു, കൺപീലികളിൽ മിന്നാമിനുങ്ങുകളണഞ്ഞു

ഞാൻ ഒരു തെന്നലായി അവളെ തൊട്ടു വന്നു


എന്തൊരു സുഗന്ധമാണെൻ്റെയുള്ളിൽ ഈ പതിഞ്ഞിരിക്കുന്നത്!

ഞാനേത് സുഗന്ധം പൂശിയാലും നിൻ്റെ സുഗന്ധമാണുയരുന്നത്!


അവൾ ഒന്ന് തൊട്ടതോടെ കല്ലായിരുന്ന ഞാൻ വീണ്ടും മനുഷ്യനായി

കാലങ്ങൾക്ക് ശേഷം എൻ്റെ കണ്ണിൽ നീർ പൊടിഞ്ഞു!


ഞാൻ രാപ്പകലില്ലാതെ ദൈവത്തോട് പ്രാർത്ഥിച്ചിരുന്നു:

നീ വരുമ്പോൾ എൻ്റെ വാതിൽക്കൽ ശബ്ദമൊന്നുമുണ്ടാകാതിരിക്കാൻ!


പരിഭാഷ: ഷാജി ആലുങ്ങൽ




un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...