Saturday, 24 September 2022

mil kar judaa hue

mil kar judaa hue to na soyaa kare.nge ham

ek duusare kii yaad me.n royaa kare.nge ham


aa.Nsuu chhalak-chhalak ke sataae.nge raat bhar

motii palak-palak me.n piroyaa kare.nge ham


jab duuriyo.n kii yaad dilo.n ko jalaaegii

jismo.n ko chaa.Ndanii me.n bhigoyaa kare.nge ham


Gar de gayaa daGaa tuufaan bhii 'qatiil'

saahil pe kashtiyo.n ko Duboyaa kare.nge ham


Qatil Shifai/ Jagjit, Chitra Singh


ഒന്നു കണ്ട് പിരിഞ്ഞാൽ പിന്നെ ഉറങ്ങുകയേയില്ല നാം

പരസ്പരം ഓർത്ത് കരഞ്ഞുകൊണ്ടേയിരിക്കും നാം


കണ്ണീർ തുളുമ്പി അലട്ടിക്കൊണ്ടേയിരിക്കും, രാവാകെ

കൺപീലികളോരോന്നിലും മുത്തുകോർക്കും നാം


വിരഹത്തിന്റെ ഓർമകൾ ഹൃദയത്തെ പൊള്ളിക്കുമ്പോൾ

ഉടലുകളെ നിലാവിൽ കുളിപ്പിക്കും നാം


കൊടുങ്കാറ്റും നമ്മെ ചതിക്കുകയാണെങ്കിൽ, 'ഖതീൽ'

തോണികൾ കരയിൽ തന്നെ മുക്കിക്കളയും നാം


പരിഭാഷ: ഷാജി ആലുങ്ങൽ



Bhare jahan men koi

Bhare jahan men koi mera yaar tha hi nahin 

Kisi nazar ko mera intizar tha hi nahin 


Na dhundhiye meri ankhon men ratjagon ki thakan 

Ye dil kisi ke liye beqarar tha hi nahin


Suna raha hun mohabbat ki dastan usko

Meri wafa pe jise aitbar tha hi nahin


'Qatil' kaise hawaon se mangte khushbu 

Hamari sham men zikr-e-bahar tha hi nahin


Qateel Shifai/ Mehdi Hasan


നിറഞ്ഞ ഈ ലോകത്ത് എനിക്ക് സുഹൃത്തായി ആരും തന്നെയില്ല

ഒരാളും എന്നെ കാത്തിരിക്കുന്നുമില്ല


എൻ്റെ കണ്ണുകളിൽ ഉറക്കക്ഷീണം അന്വേഷിക്കാതിരിക്കൂ

എൻ്റെ ഹൃദയം ആർക്കുവേണ്ടിയും അസ്വസ്ഥമായിട്ടേയില്ല


പ്രണയകഥ കേൾപ്പിക്കുകയാണ്,

എൻ്റെ വിശ്വസ്തതയിൽ വിശ്വാസമേയില്ലാത്ത അവളെ


'ഖതീൽ' കാറ്റിനോട് ഞാനെങ്ങനെ നറുമണം ചോദിക്കും

സന്ധ്യാനേരത്ത് വസന്തത്തെക്കുറിച്ച് ഞാനോർത്തതേയില്ലല്ലോ


പരിഭാഷ: ഷാജി ആലുങ്ങൽ



Sunday, 18 September 2022

ജാവേദ് അഖ്തറിൻ്റെ ഒരു ചെറിയ നസ്മ്. വരികളിലെ ആശയത്തെ മറ്റൊരു തലത്തിലേക്കുയർത്തുന്ന രീതിയിൽ സംഗീതം ചെയ്തിരിക്കുന്നു ജഗ്ജിത് ജി!


Shaam hone ko hai

Laal suraj samandar mein khone ko hai


Aur uske pare kuch parinde kataaren banaaye

Unhi jungalon ko chale

Jinke pedon ki shaakhon pe hai ghonsle

Ye parinde wahin laut kar jaayenge

aur so jaayenge


Hum hi hairan hain

is makaanon ke jungle mein

Apna koi bhi thikaana nahin


Shaam hone ko hai

hum kahan jayenge.....?


Javed Akhtar/ Jagjith Singh


സന്ധ്യയാകാറായി

ചുവന്ന സൂര്യൻ സമുദ്രത്തിൽ ഒടുങ്ങാറായി


അതിനുമപ്പുറം പക്ഷികളെല്ലാം നിരനിരയായി

ആ വനത്തിലേക്ക് പറക്കും

അവിടത്തെ വൃക്ഷശാഖകളിൽ അവരുടെ കൂടുകളുണ്ട്

ഈ പക്ഷികൾ അവിടേക്ക് തന്നെ മടങ്ങിപ്പോകും, അവിടെ ഉറങ്ങുകയും ചെയ്യും


ഞാൻ മാത്രം ഇവിടെ ചകിതനായിരിക്കുന്നു

കെട്ടിടങ്ങളുടെ ഈ വനത്തിൽ

എവിടെയും എനിക്കഭയമില്ല


സന്ധ്യയിതാ വന്നെത്തുകയായി

ഞാനിനിയെവിടെപ്പോകും?


പരിഭാഷ: ഷാജി ആലുങ്ങൽ




Monday, 5 September 2022

Apni tasveer ko

apnī tasvīr ko āñkhoñ se lagātā kyā hai 

ik nazar merī taraf bhī tirā jaatā kyā hai 


merī rusvā.ī meñ vo bhī haiñ barābar ke sharīk 

mere qisse mire yāroñ ko sunātā kyā hai 


paas rah kar bhī na pahchān sakā tū mujh ko 

duur se dekh ke ab haath hilātā kyā hai 


zehn ke pardoñ pe manzil ke hayūle na banā 

ġhaur se dekhtā jā raah meñ aatā kyā hai 


zaḳhm-e-dil jurm nahīñ toḌ bhī de mohr-e-sukūt 

jo tujhe jānte haiñ un se chhupātā kyā hai 


safar-e-shauq meñ kyuuñ kāñpte haiñ paañv tire 

aañkh rakhtā hai to phir aañkh churātā kyā hai 


umr bhar apne garebāñ se ulajhne vaale 

tū mujhe mere hī saa.e se Darātā kyā hai 


chāñdnī dekh ke chehre ko chhupāne vaale 

dhuup meñ baiTh ke ab baal sukhātā kyā hai

 

mar ga.e pyaas ke maare to uThā abr-e-karam 

bujh ga.ī bazm to ab sham.a jalātā kyā hai 


maiñ tirā kuchh bhī nahīñ huuñ magar itnā to batā 

dekh kar mujh ko tire zehn meñ aatā kyā hai 


terā ehsās zarā sā tirī hastī pāyāb 

to samundar kī tarah shor machātā kyā hai 


tujh meñ kas-bal hai to duniyā ko bahā kar le jā 

chaa.e kī pyālī meñ tūfān uThātā kyā hai 


terī āvāz kā jaadū na chalegā un par 

jāgne vāloñ ko 'shahzād' jagātā kyā hai


Shahzad Ahmed/ Ghulam Ali


സ്വന്തം ചിത്രത്തെ കണ്ണോട് ചേർക്കുന്നതെന്തേ

എൻ്റെ നേർക്കും നീ ഒന്ന് കണ്ണെറിയുന്നതെന്തേ


എൻ്റെ ദുഷ്പേരിൽ അവർക്കും തുല്യപങ്കുണ്ടല്ലോ

എൻ്റെ കഥകൾ എൻ്റെ സുഹൃത്തുക്കളെ കേൾപ്പിക്കുന്നതെന്തേ


അടുത്തിരുന്നിട്ടും എന്നെ തിരിച്ചറിയാനായില്ല, നിനക്ക്

ഇപ്പോൾ ദൂരെയിരുന്ന് കൈ വീശുന്നതെന്തേ


മനസ്സിലെ തിരശ്ശീലയിൽ ലക്ഷ്യത്തിൻ്റെ നിഴൽരൂപങ്ങളുണ്ടാക്കാതെ,

ശ്രദ്ധിച്ച് നോക്കി നടക്കൂ: നിൻ്റെ വഴിയേ വരുന്നതെന്താണെന്ന്


ഹൃദയത്തിൽ മുറിവേൽക്കുന്നത് പാപമൊന്നുമല്ല, നീ മൗനം വെടിയൂ

നിന്നെ അറിയുന്നവരെ മറയ്ക്കുന്നതെന്താണ്


പ്രണയ യാത്രയിൽ നിൻ്റെ കാലുകൾ വിറയ്ക്കുന്നതെന്താണ്

ശ്രദ്ധിച്ച് നോക്കുന്നുവല്ലോ, പിന്നെ ലജ്ജിക്കുന്നതെന്താണ്


ആയുസ്സ് മുഴുവൻ സ്വന്തത്തോട് കലഹിക്കുന്നവളേ

നീ എന്നെ എൻ്റെ തന്നെ നിഴൽ കൊണ്ട് ഭയപ്പെടുത്തുന്നതെന്താണ്


നിലാവ് കാണുമ്പോൾ മുഖം മറയ്ക്കുന്നവളേ

വെയിലത്തിരുന്നിപ്പോൾ മുടിയുണക്കുന്നതെന്താണ്


ദാഹം കൊണ്ട് വലഞ്ഞെങ്കിൽ കരുണാമേഘങ്ങളുയർത്തൂ

സദസ്സ് തന്നെ അണഞ്ഞെങ്കിൽ ഇനി വിളക്ക് കത്തിക്കുന്നതെന്തിനാണ്


ഞാൻ നിൻ്റെ ആരുമല്ല, എന്നാലും ഇത്രയും പറയൂ

എന്നെക്കാണുമ്പോൾ നിൻ്റെ മനസ്സിൽ വരുന്നതെന്താണ്


നിനക്ക് അനുഭവസമ്പത്തില്ല, വ്യക്തിത്വം ആഴമില്ലാത്തത്

എന്നിട്ടും സമുദ്രം പോൽ ഒച്ചയുയർത്തുന്നതെന്താണ്


നിന്നിൽ ശക്തിയുണ്ടെങ്കിൽ ലോകത്തെ ഒഴുക്കിക്കൊണ്ടു പോകൂ

ചായക്കോപ്പയിൽ കൊടുങ്കാറ്റുയർത്തുന്നതെന്താണ്


നിന്റെ ശബ്ദത്തിൻ്റെ മാന്ത്രികത അവരിൽ ഏൽക്കില്ല

'ഷഹസാദ്', ഉണർന്നിരിക്കുന്നവരെ ഉണർത്താനെന്താണ്


വിവ: ഷാജി ആലുങ്ങൽ





Saturday, 3 September 2022

Phir kahin dur se

 phir kahin dur se, ek baar sada do mujhko

meri tanhai ka ehsaas dila do mujhko


tum to suraj ho tumhe, meri zarurat kiya hai

main diya hu, kisi chaukhat pe jala do mujhko


ek ghutan si hai fiza me, ke sulagta hu main

jal uthunga kabhi, daman ki hawa do mujhko


main samandar hu, khamoshi meri majburi hai

de sako to kisi, tufan ki dua do mujhko


Lata Mangeshkar

Farhat Shahzad / Mayuresh Pai


ദൂരെയെങ്ങോ നിന്ന് വീണ്ടുമൊരിക്കൽ കൂടി എന്നെ വിളിക്കൂ

എൻ്റെ ഏകാന്തത എന്നെ ബോധ്യപ്പെടുത്തൂ


നീ സൂര്യനല്ലേ, നിനക്ക് എന്നെ ആവശ്യമില്ലല്ലോ!

ഞാൻ ഒരു വിളക്ക്, വാതിൽപ്പടിയിലെങ്ങാനും കൊളുത്തി വെച്ചേക്കൂ


ശ്വാസംമുട്ടിക്കുന്നതുപോലുള്ള അന്തരീക്ഷം, ഞാനിങ്ങനെ നീറുകയാണ്

ഒരിക്കൽ ഞാൻ ജ്വലിച്ചുയരാം, നിൻ്റെ വസ്ത്രത്താലൊന്ന് വീശൂ!


സമുദ്രമാണ് ഞാൻ, നിശബ്ദത എൻ്റെ നിർബന്ധിതാവസ്ഥയാണ്

കഴിയുമെങ്കിൽ എന്നിൽ ഒരു കൊടുങ്കാറ്റടിക്കാൻ പ്രാർത്ഥിക്കൂ!


പരിഭാഷ: ഷാജി ആലുങ്ങൽ



un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...