ജാവേദ് അഖ്തറിൻ്റെ ഒരു ചെറിയ നസ്മ്. വരികളിലെ ആശയത്തെ മറ്റൊരു തലത്തിലേക്കുയർത്തുന്ന രീതിയിൽ സംഗീതം ചെയ്തിരിക്കുന്നു ജഗ്ജിത് ജി!
Shaam hone ko hai
Laal suraj samandar mein khone ko hai
Aur uske pare kuch parinde kataaren banaaye
Unhi jungalon ko chale
Jinke pedon ki shaakhon pe hai ghonsle
Ye parinde wahin laut kar jaayenge
aur so jaayenge
Hum hi hairan hain
is makaanon ke jungle mein
Apna koi bhi thikaana nahin
Shaam hone ko hai
hum kahan jayenge.....?
Javed Akhtar/ Jagjith Singh
സന്ധ്യയാകാറായി
ചുവന്ന സൂര്യൻ സമുദ്രത്തിൽ ഒടുങ്ങാറായി
അതിനുമപ്പുറം പക്ഷികളെല്ലാം നിരനിരയായി
ആ വനത്തിലേക്ക് പറക്കും
അവിടത്തെ വൃക്ഷശാഖകളിൽ അവരുടെ കൂടുകളുണ്ട്
ഈ പക്ഷികൾ അവിടേക്ക് തന്നെ മടങ്ങിപ്പോകും, അവിടെ ഉറങ്ങുകയും ചെയ്യും
ഞാൻ മാത്രം ഇവിടെ ചകിതനായിരിക്കുന്നു
കെട്ടിടങ്ങളുടെ ഈ വനത്തിൽ
എവിടെയും എനിക്കഭയമില്ല
സന്ധ്യയിതാ വന്നെത്തുകയായി
ഞാനിനിയെവിടെപ്പോകും?
പരിഭാഷ: ഷാജി ആലുങ്ങൽ
Wah..... 👏👏👏🧡
ReplyDeleteThanks
Delete