Monday, 5 September 2022

Apni tasveer ko

apnī tasvīr ko āñkhoñ se lagātā kyā hai 

ik nazar merī taraf bhī tirā jaatā kyā hai 


merī rusvā.ī meñ vo bhī haiñ barābar ke sharīk 

mere qisse mire yāroñ ko sunātā kyā hai 


paas rah kar bhī na pahchān sakā tū mujh ko 

duur se dekh ke ab haath hilātā kyā hai 


zehn ke pardoñ pe manzil ke hayūle na banā 

ġhaur se dekhtā jā raah meñ aatā kyā hai 


zaḳhm-e-dil jurm nahīñ toḌ bhī de mohr-e-sukūt 

jo tujhe jānte haiñ un se chhupātā kyā hai 


safar-e-shauq meñ kyuuñ kāñpte haiñ paañv tire 

aañkh rakhtā hai to phir aañkh churātā kyā hai 


umr bhar apne garebāñ se ulajhne vaale 

tū mujhe mere hī saa.e se Darātā kyā hai 


chāñdnī dekh ke chehre ko chhupāne vaale 

dhuup meñ baiTh ke ab baal sukhātā kyā hai

 

mar ga.e pyaas ke maare to uThā abr-e-karam 

bujh ga.ī bazm to ab sham.a jalātā kyā hai 


maiñ tirā kuchh bhī nahīñ huuñ magar itnā to batā 

dekh kar mujh ko tire zehn meñ aatā kyā hai 


terā ehsās zarā sā tirī hastī pāyāb 

to samundar kī tarah shor machātā kyā hai 


tujh meñ kas-bal hai to duniyā ko bahā kar le jā 

chaa.e kī pyālī meñ tūfān uThātā kyā hai 


terī āvāz kā jaadū na chalegā un par 

jāgne vāloñ ko 'shahzād' jagātā kyā hai


Shahzad Ahmed/ Ghulam Ali


സ്വന്തം ചിത്രത്തെ കണ്ണോട് ചേർക്കുന്നതെന്തേ

എൻ്റെ നേർക്കും നീ ഒന്ന് കണ്ണെറിയുന്നതെന്തേ


എൻ്റെ ദുഷ്പേരിൽ അവർക്കും തുല്യപങ്കുണ്ടല്ലോ

എൻ്റെ കഥകൾ എൻ്റെ സുഹൃത്തുക്കളെ കേൾപ്പിക്കുന്നതെന്തേ


അടുത്തിരുന്നിട്ടും എന്നെ തിരിച്ചറിയാനായില്ല, നിനക്ക്

ഇപ്പോൾ ദൂരെയിരുന്ന് കൈ വീശുന്നതെന്തേ


മനസ്സിലെ തിരശ്ശീലയിൽ ലക്ഷ്യത്തിൻ്റെ നിഴൽരൂപങ്ങളുണ്ടാക്കാതെ,

ശ്രദ്ധിച്ച് നോക്കി നടക്കൂ: നിൻ്റെ വഴിയേ വരുന്നതെന്താണെന്ന്


ഹൃദയത്തിൽ മുറിവേൽക്കുന്നത് പാപമൊന്നുമല്ല, നീ മൗനം വെടിയൂ

നിന്നെ അറിയുന്നവരെ മറയ്ക്കുന്നതെന്താണ്


പ്രണയ യാത്രയിൽ നിൻ്റെ കാലുകൾ വിറയ്ക്കുന്നതെന്താണ്

ശ്രദ്ധിച്ച് നോക്കുന്നുവല്ലോ, പിന്നെ ലജ്ജിക്കുന്നതെന്താണ്


ആയുസ്സ് മുഴുവൻ സ്വന്തത്തോട് കലഹിക്കുന്നവളേ

നീ എന്നെ എൻ്റെ തന്നെ നിഴൽ കൊണ്ട് ഭയപ്പെടുത്തുന്നതെന്താണ്


നിലാവ് കാണുമ്പോൾ മുഖം മറയ്ക്കുന്നവളേ

വെയിലത്തിരുന്നിപ്പോൾ മുടിയുണക്കുന്നതെന്താണ്


ദാഹം കൊണ്ട് വലഞ്ഞെങ്കിൽ കരുണാമേഘങ്ങളുയർത്തൂ

സദസ്സ് തന്നെ അണഞ്ഞെങ്കിൽ ഇനി വിളക്ക് കത്തിക്കുന്നതെന്തിനാണ്


ഞാൻ നിൻ്റെ ആരുമല്ല, എന്നാലും ഇത്രയും പറയൂ

എന്നെക്കാണുമ്പോൾ നിൻ്റെ മനസ്സിൽ വരുന്നതെന്താണ്


നിനക്ക് അനുഭവസമ്പത്തില്ല, വ്യക്തിത്വം ആഴമില്ലാത്തത്

എന്നിട്ടും സമുദ്രം പോൽ ഒച്ചയുയർത്തുന്നതെന്താണ്


നിന്നിൽ ശക്തിയുണ്ടെങ്കിൽ ലോകത്തെ ഒഴുക്കിക്കൊണ്ടു പോകൂ

ചായക്കോപ്പയിൽ കൊടുങ്കാറ്റുയർത്തുന്നതെന്താണ്


നിന്റെ ശബ്ദത്തിൻ്റെ മാന്ത്രികത അവരിൽ ഏൽക്കില്ല

'ഷഹസാദ്', ഉണർന്നിരിക്കുന്നവരെ ഉണർത്താനെന്താണ്


വിവ: ഷാജി ആലുങ്ങൽ





No comments:

Post a Comment

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...