Thursday, 15 December 2022

Na jee bhar ke dekha

na jī bhar ke dekhā na kuchh baat kī

baḌī aarzū thī mulāqāt kī


ujāloñ kī pariyāñ nahāne lagīñ

nadī gungunā.ī ḳhayālāt kī


maiñ chup thā to chaltī havā ruk ga.ī

zabāñ sab samajhte haiñ jazbāt kī


sitaron ko shayad khabar hi nahin

musafir ne jane kahan raat ki


muqaddar mirī chashm-e-pur-āb kā

barastī huī raat barsāt kī


ka.ī saal se kuchh ḳhabar hī nahīñ

kahāñ din guzārā kahāñ raat kī


Bashir Badr


മനം നിറയെ ഒന്ന് കണ്ടതില്ല, സംസാരിച്ചതുമില്ല

വലിയ മോഹമായിരുന്നു കണ്ടുമുട്ടാൻ


വെളിച്ചത്തിൻ്റെ മാലാഖമാർ നീരാട്ടിനിറങ്ങി

ഓർമകളുടെ നദി ഒരു പാട്ട് മൂളി


ഞാൻ മൗനം ഭജിച്ചപ്പോൾ വീശുന്ന കാറ്റ് തടഞ്ഞു നിന്നു

വികാരങ്ങളുടെ ഭാഷ എല്ലാവർക്കും മനസ്സിലാവുമല്ലോ!


നക്ഷത്രങ്ങൾ ഒരുവേള അറിഞ്ഞിട്ടേയുണ്ടാവില്ല

യാത്രികൻ രാപ്പാർത്തതെവിടെയെന്ന്!


എൻ്റെ നനഞ്ഞ കണ്ണുകളുടെ വിധിയാണിത്,

തോരാതെ പെയ്യുന്ന മഴക്കാലരാവ്!


വർഷങ്ങളായി ഒരു വിവരവുമില്ല

ദിനരാത്രങ്ങൾ എങ്ങനെ കടന്നുപോയെന്ന്!


പരിഭാഷ: ഷാജി ആലുങ്ങൽ




Tuesday, 13 December 2022

Kuchh dil ne kaha

Kuchh dil ne kaha, kuchh bhi nahin

Kuchh dil ne suna, kuchh bhi nahin

Aisi bhi baaten hoti hain


Leta hai dil angdaiya, is dil ko samjhaye koi

Arman na ankhen khol de, ruswa na ho jaye koi

Palkon ki thhandi sej par, sapnon ki pariyan soti hain

Aisi bhi baaten hoti hain.. ..


Dil ki tasalli ke liye, jhuthhi chamak jhuthha nikhaar

Jeevan to soona hi raha, sab samjhe aayi hai bahar

Kaliyon se koi puchhta, hansti hain wo ya roti hain

Aisi bhi baaten hoti hain


'Anupama'

Lata Mangeshkar

Kaifi Azmi/ Hemant Kumar


ഹൃദയം എന്തോ പറഞ്ഞുവല്ലോ..... ഇല്ല, ഒന്നുമില്ല

ഹൃദയം എന്തോ കേട്ടുവല്ലോ....... ഇല്ല, ഒന്നുമില്ല

അങ്ങനെയും ചിലപ്പോൾ സംഭവിക്കാറുണ്ട്!


ഹൃദയം അസ്വസ്ഥമാവുകയാണ്, ആരെങ്കിലും അതിനെ പറഞ്ഞ് മനസ്സിലാക്കിയെങ്കിൽ!

മോഹം കണ്ണുകൾ തുറക്കാതിരിക്കട്ടെ, ആരും അപമാനിക്കപ്പെടാതിരിക്കട്ടെ!

കൺപീലികളുടെ തണുത്ത മെത്തകളിൽ സ്വപ്നങ്ങളുടെ മാലാഖമാർ ഉറങ്ങുകയാണല്ലോ

അങ്ങനെയും ചിലപ്പോൾ സംഭവിക്കാറുണ്ട്!


ഹൃദയത്തിന് ആശ്വാസത്തിനായി, ഇല്ലാത്ത തിളക്കവും മിനുപ്പും കാണിക്കുന്നു!

ജീവിതം ശൂന്യമായിത്തന്നെയിരിക്കുന്നു, എല്ലാം മനസ്സിലാക്കിയാണ് വസന്തം വന്നിരിക്കുന്നത്!

പൂമൊട്ടുകളോട് ആരോ ചോദിക്കുന്നു, ചിരിക്കുകയാണോ കരയുകയാണോ എന്ന്!

അങ്ങനെയും ചിലപ്പോൾ സംഭവിക്കാറുണ്ട്!


പരിഭാഷ: ഷാജി ആലുങ്ങൽ



Monday, 12 December 2022

Dushman ko bhi

Dushman ko bhi seene se lagana nahin bhoole

Hum apne buzurgon ka zamana nahin bhoole


Tum aankhon ki barsaat bachaye huye rakhna

Kuch log abhi aag lagana nahin bhoole


Ye baat alag haath qalam ho gaye apne

Hum aapki tasveer bananaa nahin bhoole


Ik umr huyee main to hansi bhool chuka hoon

Tum ab bhee mere dil to dukhaana nahin bhoole


Sagar Aazmi/ Jagjith Singh


ശത്രുക്കളേയും ആലിംഗനം ചെയ്യാൻ മറന്നതില്ല

ഞങ്ങളുടെ പിതാമഹരുടെ കാലം ഞങ്ങൾ മറന്നതില്ല


നീ കണ്ണിലെ മഴ സൂക്ഷിച്ചുവെച്ചേക്കൂ

ചിലർ ഇപ്പോഴും തീ കൊളുത്താൻ മറക്കുന്നില്ലല്ലോ


എൻ്റെ കൈ അറ്റുപോയെന്നത് വേറെ കാര്യം

ഞാൻ നിൻ്റെ ചിത്രം വരക്കാൻ മറന്നില്ലല്ലോ


ഒരായുഷ്കാലമായി, ഞാൻ ചിരി തന്നെ മറന്നു കഴിഞ്ഞു

നീ ഇപ്പോഴും എന്നെ സങ്കടപ്പെടുത്താൻ മറന്നില്ലല്ലോ


പരിഭാഷ: ഷാജി ആലുങ്ങൽ



Sunday, 4 December 2022

zindagī se yahī gila hai

zindagī se yahī gila hai mujhe 

tū bahut der se milā hai mujhe 


tū mohabbat se koī chaal to chal 

haar jaane kā hausla hai mujhe 


dil dhaḌaktā nahīñ Tapaktā hai 

kal jo ḳhvāhish thī aabla hai mujhe 


ham-safar chāhiye hujūm nahīñ 

ik musāfir bhī qāfila hai mujhe 


kohkan ho ki qais ho ki 'farāz' 

sab meñ ik shaḳhs hī milā hai mujhe


Ahmed Faraz/ Ghulam Ali, 0sman Mir


ജീവിതത്തോട് ഒരു പരിഭവമേയുള്ളൂ എനിക്ക്

നിന്നെ കിട്ടാൻ ഒരുപാട് വൈകിപ്പോയെനിക്ക്!


നീ പ്രണയത്തിൽ ഏത് തന്ത്രവും പ്രയോഗിച്ചോളൂ

തോറ്റുപോകാനുള്ള ധൈര്യമുണ്ടെനിക്ക്


ഹൃദയം മിടിക്കുകയല്ല, തുളുമ്പുകയാണ്

ഇന്നലത്തെ ആഗ്രഹം ഇന്നൊരു മുറിവാണെനിക്ക്


ഒരു സഹയാത്രികയാണെനിക്ക് വേണ്ടത്, ആൾക്കൂട്ടമല്ല

ഒരൊറ്റ യാത്രക്കാരനും ഒരു യാത്രാസംഘമാണെനിക്ക്


'ഫർഹാദോ', 'ക്വൈസോ', 'ഫരാസോ' ആവട്ടെ

ഇവരിലെല്ലാം ഒരേ വ്യക്തിയെ കാണുന്നു ഞാൻ


പരിഭാഷ: ഷാജി ആലുങ്ങൽ


സൂചനകൾ: 


1. ഫർഹാദ് - ഷിറീൻ-ഫർഹാദ് എന്ന പ്രണയകഥയിലെ നായകൻ

2. ഖൈസ് - ലൈലാമജ്നു എന്ന പ്രണയകഥയിലെ നായകൻ






un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...