Tuesday, 13 December 2022

Kuchh dil ne kaha

Kuchh dil ne kaha, kuchh bhi nahin

Kuchh dil ne suna, kuchh bhi nahin

Aisi bhi baaten hoti hain


Leta hai dil angdaiya, is dil ko samjhaye koi

Arman na ankhen khol de, ruswa na ho jaye koi

Palkon ki thhandi sej par, sapnon ki pariyan soti hain

Aisi bhi baaten hoti hain.. ..


Dil ki tasalli ke liye, jhuthhi chamak jhuthha nikhaar

Jeevan to soona hi raha, sab samjhe aayi hai bahar

Kaliyon se koi puchhta, hansti hain wo ya roti hain

Aisi bhi baaten hoti hain


'Anupama'

Lata Mangeshkar

Kaifi Azmi/ Hemant Kumar


ഹൃദയം എന്തോ പറഞ്ഞുവല്ലോ..... ഇല്ല, ഒന്നുമില്ല

ഹൃദയം എന്തോ കേട്ടുവല്ലോ....... ഇല്ല, ഒന്നുമില്ല

അങ്ങനെയും ചിലപ്പോൾ സംഭവിക്കാറുണ്ട്!


ഹൃദയം അസ്വസ്ഥമാവുകയാണ്, ആരെങ്കിലും അതിനെ പറഞ്ഞ് മനസ്സിലാക്കിയെങ്കിൽ!

മോഹം കണ്ണുകൾ തുറക്കാതിരിക്കട്ടെ, ആരും അപമാനിക്കപ്പെടാതിരിക്കട്ടെ!

കൺപീലികളുടെ തണുത്ത മെത്തകളിൽ സ്വപ്നങ്ങളുടെ മാലാഖമാർ ഉറങ്ങുകയാണല്ലോ

അങ്ങനെയും ചിലപ്പോൾ സംഭവിക്കാറുണ്ട്!


ഹൃദയത്തിന് ആശ്വാസത്തിനായി, ഇല്ലാത്ത തിളക്കവും മിനുപ്പും കാണിക്കുന്നു!

ജീവിതം ശൂന്യമായിത്തന്നെയിരിക്കുന്നു, എല്ലാം മനസ്സിലാക്കിയാണ് വസന്തം വന്നിരിക്കുന്നത്!

പൂമൊട്ടുകളോട് ആരോ ചോദിക്കുന്നു, ചിരിക്കുകയാണോ കരയുകയാണോ എന്ന്!

അങ്ങനെയും ചിലപ്പോൾ സംഭവിക്കാറുണ്ട്!


പരിഭാഷ: ഷാജി ആലുങ്ങൽ



No comments:

Post a Comment

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...