Sunday, 4 December 2022

zindagī se yahī gila hai

zindagī se yahī gila hai mujhe 

tū bahut der se milā hai mujhe 


tū mohabbat se koī chaal to chal 

haar jaane kā hausla hai mujhe 


dil dhaḌaktā nahīñ Tapaktā hai 

kal jo ḳhvāhish thī aabla hai mujhe 


ham-safar chāhiye hujūm nahīñ 

ik musāfir bhī qāfila hai mujhe 


kohkan ho ki qais ho ki 'farāz' 

sab meñ ik shaḳhs hī milā hai mujhe


Ahmed Faraz/ Ghulam Ali, 0sman Mir


ജീവിതത്തോട് ഒരു പരിഭവമേയുള്ളൂ എനിക്ക്

നിന്നെ കിട്ടാൻ ഒരുപാട് വൈകിപ്പോയെനിക്ക്!


നീ പ്രണയത്തിൽ ഏത് തന്ത്രവും പ്രയോഗിച്ചോളൂ

തോറ്റുപോകാനുള്ള ധൈര്യമുണ്ടെനിക്ക്


ഹൃദയം മിടിക്കുകയല്ല, തുളുമ്പുകയാണ്

ഇന്നലത്തെ ആഗ്രഹം ഇന്നൊരു മുറിവാണെനിക്ക്


ഒരു സഹയാത്രികയാണെനിക്ക് വേണ്ടത്, ആൾക്കൂട്ടമല്ല

ഒരൊറ്റ യാത്രക്കാരനും ഒരു യാത്രാസംഘമാണെനിക്ക്


'ഫർഹാദോ', 'ക്വൈസോ', 'ഫരാസോ' ആവട്ടെ

ഇവരിലെല്ലാം ഒരേ വ്യക്തിയെ കാണുന്നു ഞാൻ


പരിഭാഷ: ഷാജി ആലുങ്ങൽ


സൂചനകൾ: 


1. ഫർഹാദ് - ഷിറീൻ-ഫർഹാദ് എന്ന പ്രണയകഥയിലെ നായകൻ

2. ഖൈസ് - ലൈലാമജ്നു എന്ന പ്രണയകഥയിലെ നായകൻ






No comments:

Post a Comment

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...