Saturday, 22 April 2023

Bedardi balma tujhko

Bedardi balma tujhko mera man yaad karta hai

Barasta hai jo aankhon se, woh sawan yaad karta hai


Kabhi ham saath guzare jin sajili raahguzaron se

Khizan ke bhes men girte hain ab pathe chanaron se

Ye raahen yaad karti hain, ye gulshan yaad karta hai


Koi jhonka hawa ka jab mera aanchal udaata hai

Gumaan hota hai jaise tu mera daaman hilaata hai

Kabhi chuma tha jo tune wo daaman yaad karta hai


Wo hi hai jheel ke manzar, wohi kiranon ki barasaten

Jahan ham tum kiya karte the paharon pyar ki baaten 

Tujhe is jheel ka khamosh darpan yaad karta hai


'Aarzoo'

Lata Mangeshkar

Hasrat Jaipuri/ Shankar Jaikishan


ഹൃദയശൂന്യനായ പ്രിയനേ, എൻമനം നിന്നെയോർക്കുന്നു

എൻ്റെ കണ്ണിൽ നിന്ന് പെയ്യുന്ന മഴ നിന്നെയോർക്കുന്നു


പണ്ട് നമ്മളൊന്നിച്ച് നടന്ന അലംകൃതമായ ആ വഴികളിൽ

ഇപ്പോൾ ശരത്കാലത്തിൻ്റെ മറവിൽ ചിനാറിൻ്റെ ഇലകൾ പൊഴിയുന്നു

ഈ വഴികളും ഈ പൂന്തോട്ടവും നിന്നെയോർക്കുന്നു


കാറ്റെൻ്റെ വസ്ത്രാഞ്ചലം പറത്തുമ്പോൾ

നീയെൻ്റെ വസ്ത്രമുലയ്ക്കുകയാണെന്ന് തോന്നിപ്പോകുന്നു

നീയൊരിക്കൽ ചുംബിച്ച ആ ചേലത്തുമ്പ് നിന്നെയോർക്കുന്നു


ഇന്നും അതേ തടാകക്കാഴ്ചയും അതേ വെയിലൊളിയും അവിടെയുണ്ട്

ഏറെനേരം നാം പ്രണയസല്ലാപം നടത്തിയിരുന്ന അതേയിടം

ഈ തടാകത്തിൻ്റെ നിശബ്ദ ദർപ്പണം ഇന്നും നിന്നെയോർക്കുന്നു


പരിഭാഷ: ഷാജി ആലുങ്ങൽ





No comments:

Post a Comment

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...