Jab raat ki tanhai dil ban ke dhadakti hai
Yaadon ke dariche men chilman si sarakti hai
Yun pyar nahin chhupta palkon ke jhukane se
Ankhon ke lifafon men taharir chamakti hai
Khushrang parindon ke laut aane ke din aaye
Bichhde hue milte hain jab barf pighalti hai
Shoharat ki bulandi bhi pal bhar ka tamasha hai
Jis daal pe baithhe ho wo toot bhi sakti hai
Bashir Badr/ Hariharan, Asha Bhosle
രാത്രിയിൽ ഏകാന്തത ഹൃദയമെന്നോണം മിടിക്കുമ്പോൾ
ഓർമകളുടെ ജനാലയിലെ തിരശ്ശീല നീങ്ങുന്നതു പോലെ
കൺപീലികൾ താഴ്ത്തിയത് കൊണ്ട് സ്നേഹം മറച്ചുവെക്കാനാവില്ല
കണ്ണുകളാം കൂടുകളിൽ ആ ലിഖിതങ്ങൾ തിളങ്ങുന്നു
നിറപ്പകിട്ടാർന്ന പക്ഷികൾ മടങ്ങി വരുന്ന ദിനമെത്തി
പിരിഞ്ഞ ശേഷം അവർ വീണ്ടും കണ്ടുമുട്ടുന്നു, മഞ്ഞുരുകുമ്പോൾ
പ്രശസ്തിയുടെ കൊടുമുടി പോലും നിമിഷനേരത്തെ ആനന്ദമാണ്
ഇരിക്കുന്ന ആ കൊമ്പ് പോലും മുറിഞ്ഞ് വീഴാൻ മതി!
പരിഭാഷ: ഷാജി ആലുങ്ങൽ
No comments:
Post a Comment