Friday, 12 April 2024

Bhook

ജാവേദ് അഖ്തറിൻ്റെ ഒരു കവിത, വിശപ്പിനെക്കുറിച്ച്! വിശക്കുന്നവരെക്കുറിച്ചും മറ്റുള്ളവരുടെ വിശപ്പിനെക്കുറിച്ചുമുള്ള കവിതകൾക്കിടയിൽ, സ്വയം അനുഭവിച്ച വിശപ്പ് എന്ന അനുഭവത്തെക്കുറിച്ചാണ് താൻ എഴുതിയതെന്ന് കവി പറഞ്ഞിട്ടുണ്ട്. വിശപ്പ് എന്ന യാഥാർത്ഥ്യത്തിന് മുമ്പിൽ മറ്റെല്ലാ മാനുഷിക വികാരങ്ങളും ഇല്ലാതാവുന്നു.

     ഗാസയിൽ മനുഷ്യരെ പട്ടിണിക്കിട്ട് കൊല്ലുന്ന ഈ കാലത്ത് ഈ കവിത വീണ്ടും ഓർമയിലെത്തുന്നു! :(


Bhook


aañkh khul ga.ī merī 

ho gayā maiñ phir zinda 

peT ke añdheroñ se 

zehn ke dhundalkoñ tak 

ek saañp ke jaisā 

reñgtā ḳhayāl aayā 

aaj tīsrā din hai…… aaj tīsrā din hai 


ik ajiib ḳhāmoshī 

munjamid hai kamre meñ 

ek farsh aur ik chhat 

aur chaar dīvāreñ 

mujh se be-ta.alluq sab 

sab mire tamāshā.ī 

sāmne kī khiḌkī se 

tez dhuup kī kirneñ 

aa rahī haiñ bistar par 

chubh rahī haiñ chehre meñ 

is qadar nukīlī haiñ 

jaise rishte-dāroñ ke 

tanz merī ġhurbat par 


aañkh khul ga.ī merī 

aaj khokhlā huuñ maiñ 

sirf ḳhol baaqī hai 

aaj mere bistar meñ 

leTā hai mirā Dhāñcha 

apnī murda āñkhoñ se 

dekhtā hai kamre ko 

aaj tīsrā din hai 

aaj tīsrā din hai 


dopahar kī garmī meñ 

be-irāda qadmoñ se 

ik saḌak pe chaltā huuñ 

tañg sī saḌak par haiñ 

donoñ samt dokāneñ 

ḳhālī ḳhālī āñkhoñ se 

har dukān kā taḳhta 

sirf dekh saktā huuñ 

ab paḌhā nahīñ jaatā 

log aate jaate haiñ 

paas se guzarte haiñ 

phir bhī kitne dhuñdle haiñ 

sab haiñ jaise be-chehra 

shor in dukānoñ kā 

raah chaltī ik gaalī 

radio kī āvāzeñ 

duur kī sadā.eñ haiñ 

aa rahī mīloñ se 

jo bhī sun rahā huuñ maiñ 

jo bhī dekhtā huuñ maiñ 

ḳhvāb jaisā lagtā hai 

hai bhī aur nahīñ bhī hai 


dopahar kī garmī meñ 

be-irāda qadmoñ se 

ik saḌak pe chaltā huuñ 

sāmne ke nukkaḌ par 

nal dikhā.ī detā hai 

saḳht kyuuñ hai ye paanī 

kyuuñ gale meñ phañstā hai 

mere peT meñ jaise 

ghūñsa ek lagtā hai 

aa rahā hai chakkar sā 

jism par pasīna hai 

ab sakat nahīñ baaqī 

aaj tīsrā din hai 

aaj tīsrā din hai 


har taraf añdherā hai 

ghaaT par akelā huuñ 

sīḌhiyāñ haiñ patthar kī 

sīḌhiyoñ pe leTā huuñ 

ab maiñ uTh nahīñ saktā 

āsmāñ ko taktā huuñ 

āsmāñ ki thālī meñ 

chāñd ek roTī hai 

jhuk rahī haiñ ab palkeñ 

Dūbtā hai ye manzar 

hai zamīn gardish meñ 

mere ghar meñ chūlhā thā 

roz khānā paktā thā 

roTiyāñ sunahrī haiñ 

garm garm ye khānā 

khul nahīñ rahī āñkheñ 

kyā maiñ marne vaalā huuñ 


maañ ajiib thī merī 

roz apne hāthoñ se 

mujh ko vo khilātī thī 

kaun sard hāthoñ se 

chhū rahā hai chehre ko 

ik nivālā hāthī kā 

ik nivālā ghoḌe kā 

ik nivālā bhālū kā 

maut hai ki be-hoshī 

jo bhī ġhanīmat hai 

maut hai ki be-hoshī 

jo bhī hai ġhanīmat hai 

aaj tīsrā din thaa.......... aaj tīsrā din thā


Javed Akhtar


വിശപ്പ്


എൻ്റെ കണ്ണുകൾ തുറന്നു.

എനിക്ക് വീണ്ടും ജീവൻ വെച്ചു.

ആമാശയത്തിൻ്റെ അന്ധകാരത്തിൽ നിന്ന്

മസ്തിഷ്കത്തിൻ്റെ ഇരുട്ടിലേക്ക്

പാമ്പിനെപ്പോലെ ഒരു ചിന്ത ഇഴയുന്നു:

ഇന്ന് മൂന്നാം ദിനമാണ്, മൂന്നാം ദിനം!


വിചിത്രമായൊരു നിശബ്ദത

ഘനീഭവിച്ചിരിക്കുന്നു മുറിയിൽ.

ഒരു പായ, ഒരു മേൽക്കൂര,

നാല് ചുമരുകളും

അവയ്ക്കൊന്നും എന്നോട് ബന്ധമില്ല,

എല്ലാവരും കാഴ്ചക്കാർ

അടുത്തുള്ള ജനാലയിലൂടെ

തിളയ്ക്കുന്ന വെയിൽ

കിടക്കയിലെത്തുന്നു,

മുഖത്ത് തറയ്ക്കുന്നു.

അത്രയും കൂർത്തതാണവ,

എൻ്റെ ദാരിദ്യത്തെച്ചൊല്ലിയുള്ള

ബന്ധുക്കളുടെ പരിഹാസം പോലെ


എൻ്റെ കണ്ണുകൾ തുറന്നു.

ഇന്നെൻ്റെ ഉള്ള് പൊള്ളയാണ്,

പുറംതോട് മാത്രമാണ് ബാക്കി.

ഇന്നെൻ്റെ കിടക്കയിൽ

എൻ്റെ അസ്ഥികൂടമാണ് കിടക്കുന്നത്

തൻ്റെ ജീവനില്ലാത്ത കണ്ണുകളാൽ

അത് മുറിയെ നോക്കുന്നു

ഇന്ന് മൂന്നാം ദിനമാണ്, മൂന്നാം ദിനം!


ഉച്ചയുടെ ചൂടിൽ

ലക്ഷ്യമില്ലാത്ത കാലടികളോടെ

ഒരു തെരുവിലൂടെ നടക്കുന്നു

ഇടുങ്ങിയ തെരുവിൻ്റെ

രണ്ടു വശത്തും കടകളുണ്ട്

ഓരോ കടയുടേയും ബോർഡുകൾ

നോക്കാൻ മാത്രമേ കഴിയുന്നുള്ളൂ,

വായിക്കാനാവുന്നില്ല

ആളുകൾ വരികയും പോവുകയും ചെയ്യുന്നു

അരികിലൂടെ കടന്നു പോകുന്നു

എന്നിട്ടും എത്ര മങ്ങിയിരിക്കുന്നു

എല്ലാവരും മുഖമില്ലാത്തവരെന്ന പോലെ!

ഈ കടകളിലെ ബഹളങ്ങൾ,

പുറത്തെത്തിയ ഒരു തെറി,

റേഡിയോയുടെ ശബ്ദങ്ങൾ,

എല്ലാം അകലെ നിന്ന് വരുന്നത് പോലെ

ഞാൻ കേൾക്കുന്നതും

കാണുന്നതുമെല്ലാം

സ്വപ്നം പോലെ തോന്നുന്നു

ഉണ്ട് എന്നാൽ ഇല്ല


ഉച്ചയുടെ ചൂടിൽ

ലക്ഷ്യമില്ലാത്ത കാലടികളോടെ

ഒരു തെരുവിലൂടെ നടക്കുന്നു

അതാ ഒരു മൂലയിൽ

ഒരു പൈപ്പ് കാണുന്നല്ലോ

ഈ വെള്ളത്തിനെന്തൊരു കട്ടി,

തൊണ്ടയിൽ കുടുങ്ങുന്നല്ലോ!

എൻ്റെ വയറ്റിൽ

ഒരു പ്രഹരമേറ്റതു പോലെ തോന്നുന്നു!

തല കറങ്ങുന്നതു പോലെ

ശരീരം വിയർക്കുന്നു

ശരീരത്തിനിനി ബലം ശേഷിക്കുന്നില്ല

ഇന്ന് മൂന്നാം ദിനമാണ്, മൂന്നാം ദിനം!


ചുറ്റും അന്ധകാരമാണ്

കടവിൽ ഞാൻ ഒറ്റക്കാണ്

കൽപടവുകളാണ്

പടവുകളിൽ കിടക്കുകയാണ് ഞാൻ

ഇപ്പോൾ എനിക്കെഴുന്നേൽക്കാനാവുന്നില്ല

ആകാശത്തേക്ക് തുറിച്ചു നോക്കുന്നു

ആകാശമാകുന്ന തളികയിൽ

ചന്ദ്രൻ ഒരു അപ്പമാകുന്നു.....

കൺപോളകൾ അടഞ്ഞുപോകുന്നു

ഈ കാഴ്ചയും മറയുന്നു

ഈ ഭൂമി കറങ്ങുന്നുവല്ലോ....

എൻ്റെ വീട്ടിൽ അടുപ്പുണ്ടായിരുന്നു

എന്നും ഭക്ഷണമുണ്ടാക്കുമായിരുന്നു

അപ്പങ്ങൾ സ്വർണ്ണവർണ്ണമായിരുന്നു

ചൂടുള്ള ഈ ആഹാരം.....

കണ്ണുകൾ തുറക്കാനാവുന്നില്ലല്ലോ

ഞാൻ മരിക്കാൻ പോവുകയാണോ.....

എൻ്റെ അമ്മയുടെ ഒരു കാര്യം,

എന്നും സ്വന്തം കൈയാൽ

എന്നെ ഊട്ടിയിരുന്നു

തണുത്ത കൈയാൽ ആരാണ്

എൻ്റെ മുഖത്ത് തൊടുന്നത്!

ആനയുടെ ഒരു ഉരുള 

കുതിരയുടെ ഒരു ഉരുള

കരടിയുടെ ഒരു ഉരുള.....

മരണമാണോ അതോ മോഹാലസ്യമോ

ഏതായാലും ഒരനുഗ്രഹമാണ്

മരണമാണോ അതോ മോഹാലസ്യമോ

ഏതായാലും ഒരനുഗ്രഹം തന്നെ

ഇന്ന് മൂന്നാം ദിനമായിരുന്നു, മൂന്നാം ദിനം!


പരിഭാഷ: ഷാജി ആലുങ്ങൽ




No comments:

Post a Comment

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...