Chaand ke saath kayi dard purane nikle
Kitane gham the jo tere gham ke bahaane nikale
Fasl-e-gul aayi phir ik baar asiraan-e-wafa
Apne hi khoon ke dariya mein nahaane nikale
Dil ne ik eent se taamir kiya tajmahal
Toone ik baat kahi laakh fasaane nikale
Dasht-e-tanahaayi-e-hijraan mein khada sochata hoon
Haaye kya log mera saath nibhaane nikale
Hijr ki chot ajab sang shikan hoti hai
Dil ki befaiz zameenon se khazane nikale
Umr guzri hai shab-e-taar men aankhen malte
Kis ufk se mera khurshid na jaane nikle
Koo-e-qatil men chale jaise shaheedon ka juloos
khwab yun bheegti aankhon ko sajaane nikle
Main ne 'Amjad' use bevaasta dekha hi nahin
woh to khushboo men bhi aahat ke bahane nikle
Amjad Islam Amjad / Jagjith Singh
ചന്ദ്രനുദിച്ചതോടൊപ്പം പഴയ ചില ദു:ഖങ്ങളും പുറത്തുവന്നു,
നിന്നെക്കുറിച്ചുള്ള ദു:ഖത്തിൻ്റെ മറവിൽ എത്ര ദു:ഖങ്ങളാണ് പുറത്തെത്തിയത്!
പൂക്കാലം വീണ്ടുമെത്തി, പ്രണയത്തിൻ്റെ തടവുകാർ ഒരിക്കൽക്കൂടി
സ്വന്തം രക്തത്തിൻ്റെ നദിയിൽ കുളിക്കാനിറങ്ങി!
ഹൃദയം ഒരു കല്ലുകൊണ്ട് ഒരു താജ്മഹൽ തന്നെ വിഭാവനം ചെയ്തു.
നീ ഒന്നു പറഞ്ഞപ്പോഴേക്കും ഒരായിരം കഥകളിറങ്ങി!
വിരഹത്തിൻ്റെ ഏകാന്തമാം മരുഭൂവിൽ നിന്നോർക്കുകയാണ് ഞാൻ,
ആരൊക്കെയാണ് എൻ്റെ കൂടെ വരാനിരുന്നത്!
വിരഹത്തിൻ്റെ മുറിവ് കല്ലിനേയും അലിയിക്കുന്ന അത്ഭുതമാണ്!
ഹൃദയത്തിൻ്റെ ഊഷരഭൂവിൽ നിന്ന് നിധികൾ പുറത്തെത്തിയല്ലോ!
ഇരുണ്ട രാത്രിയിൽ കണ്ണുകൾ തിരുമ്മിക്കൊണ്ട് ആയുസ്സ് കടന്നുപോയി.
ഏതാകാശത്ത് നിന്നാണാവോ എൻ്റെ സൂര്യനുദിച്ചത്!
ഘാതകയുടെ തെരുവിലൂടെയിതാ രക്തസാക്ഷികളുടെ ഘോഷയാത്രയെന്നോണം കടന്നുപോകുന്നു.
സ്വപ്നങ്ങളങ്ങനെ നനഞ്ഞ കണ്ണുകളെ അലങ്കരിക്കാനിറങ്ങി!
ഞാനാണെങ്കിൽ, 'അംജദ്', കാരണമില്ലാതെ അവളെയൊന്ന് നോക്കിയതുപോലുമില്ല.
അവളോ സുഗന്ധത്താലറിഞ്ഞിട്ടും കാലൊച്ച കേട്ടെന്ന പോലെ പുറത്തിറങ്ങി!
പരിഭാഷ: ഷാജി ആലുങ്ങൽ
Very beautiful translation..... One my favorite Ghazal by Jagjit ji.
ReplyDeleteThank you!
Delete