പ്രണയവും അതിനാലുള്ള മനമുരുകലും പ്രിയയെ അറിയിക്കാനാവാത്ത കാമുകൻ്റെ അവസ്ഥ, Sawan beeta jaaye എന്ന ഒരൊറ്റ വരിക്ക് കൊടുക്കുന്ന ഭാവപ്പകർച്ചയിലൂടെ ഉസ്താദ് നമ്മളെ അനുഭവിപ്പിക്കുന്നുണ്ട്. മഴക്കാലം കടന്നു പോകുകയാണ്, നീ എൻ്റെ വികാരങ്ങൾ മനസ്സിലാക്കുന്നില്ലല്ലോ എന്ന്! അപാരമായ ഒരു അനുഭവമാണത് 💙
Pyar Bhare Do Sharmile Nain
pyar bhare do sharmile nain
jinse mila mere dil ko chain
koyi jane na, kyu mujhse sharmaye
kaise mujhe tadpaye
dil ye kahe, geet mai tere gaaun
tu hi sune aur mai gaata jaaun
tu jo rahe sath mere
duniya ko thukraun, tera dil bahlaun
rup tera kaliyon ko sharmaye
kaise koyi apne dil ko bachaye
pas hai tu phir bhi jalun
kaun tujhe samjhaye, sawan beeta jaye
dar hai mujhe, tujhse bichhad na jaaun
kho ke tujhe, milne ki raah na paaun
aisa na ho, jab bhi tera
naam labon par laaun, mai aansu ban jaaun
Khwaja Parvez / Mehdi Hassan
പ്രണയഭരിതമായ രണ്ട് ശാലീനനയനങ്ങൾ,
എൻ്റെ ഹൃദയത്തിന് ശാന്തി നൽകിയവ,
എന്നോട് ലജ്ജ നടിക്കുന്നതെന്തേ?
എന്നെയിങ്ങനെ വേദനിപ്പിക്കുന്നതെന്തേ?
എൻ്റെ ഹൃദയം പറയുന്നു, നിൻ്റെ ഗാനം പാടാൻ
നീ മാത്രം കേൾക്കുക, ഞാൻ പാടിക്കൊണ്ടേയിരിക്കാം
നീ എൻ്റെ കൂടെത്തന്നെയുണ്ടാവുമെങ്കിൽ
ലോകത്തെ ഉപേക്ഷിച്ചും നിന്നെ സന്തോഷിപ്പിക്കാം ഞാൻ
നിൻ്റെ രൂപം പൂമൊട്ടുകളെ പോലും നാണിപ്പിക്കുന്നു
ഞാൻ സ്വന്തം ഹൃദയത്തെ കാക്കുവതെങ്ങനെ
അരികിലുണ്ട് നീ, എന്നിട്ടും ഞാൻ എരിയുകയാണ്
ആരിതു നിന്നെ പറഞ്ഞു മനസ്സിലാക്കും
മഴക്കാലം അങ്ങനെ തീർന്നു പോകയാണല്ലോ
ഭയമുണ്ടെനിക്ക്, നിന്നെ പിരിഞ്ഞെങ്കിലോ
നിന്നെ നഷ്ടമായിട്ട്, നിന്നിലേക്കുള്ള വഴി തെളിഞ്ഞില്ലെങ്കിലോ
നിൻ്റെ പേര് ചുണ്ടിലെത്തുമ്പോഴെല്ലാം ഞാൻ കണ്ണീരായിത്തീരുക,
അങ്ങനെ സംഭവിക്കാതിരിക്കട്ടെ!
പരിഭാഷ: ഷാജി ആലുങ്ങൽ