Wednesday, 9 October 2024

Der tak baithe hue

Der tak baithe hue dono ne baarish dekhi...


Wo dikhati thi mujhe bijli ke taaron pe latakti hui boondein.

Jo taqub me thi ek dusre ke.

Aur ek dusre ko chhute hi taaro se tapak jati thi.

Mujhko ye fikr ke bijli ka current

Chu gaya nangi kisi taar se toh.

Aag ke lag jane ka bhayas hoga.


Usne kaagaz ki kai kashtiyaan paani me utaari.

Aur ye keh ke baha di ke samander me milenge...

Mujhko ye fikr, ke is baar bhi sailab ka paani...

Kud ke utrega kohsahr se jab.

Tod ke le jayega ye kachhe kinaare.

Ouk me bharke wo barsaat ka paani...

Adhbhari jheelon ko tarsaati rahi.


Wo bohut choti thi, kamsin thi,

Woh masoom bohut thi.

Aabisharon ke tarannum pe

Kadam rakhti thi...

Aur goonjti thi.


Aur main umr ke ifkaar me ghoom...

Tajurbe-humraah liye...,

Saath hi saath mein

Behta hua... chalta hua... behta gaya


Gulzar


ഏറെ നേരമായി രണ്ടുപേരും മഴ കണ്ടുകൊണ്ടിരിക്കുന്നു


അവളെനിക്ക് കറൻ്റ് കമ്പികളിൽ തൂങ്ങി നിൽക്കുന്ന മഴത്തുള്ളികൾ കാണിച്ചു തരികയായിരുന്നു.

അവ അന്യോന്യം പിന്തുടരുകയായിരുന്നു.

പരസ്പരം തൊട്ട ഉടനെ കമ്പികളിൽ നിന്ന് താഴെ വീഴുകയും ചെയ്തിരുന്നു.

ഞാനാണെങ്കിൽ ബേജാറായി:

കറൻ്റ് കമ്പികളിൽ ഇടിമിന്നലേറ്റാൽ തീ പിടിക്കുമോ എന്ന പേടി!


അവൾ കുറേ കടലാസ് തോണികൾ വെള്ളത്തിലിറക്കി,

കടലിൽ വെച്ച് കാണാമെന്ന് പറഞ്ഞ് ഒഴുക്കിവിട്ടു

എൻ്റെ മനസ്സിലാണെങ്കിൽ, ഇപ്രാവശ്യവും മലവെള്ളപ്പാച്ചിലുണ്ടാകുമ്പോൾ,

ഈ തീരങ്ങൾ മുഴുവൻ തകർത്ത് കൊണ്ടു പോകുമല്ലോ  എന്ന ചിന്തയായിരുന്നു!

അത് മഴവെള്ളം മടിയിൽ നിറച്ച്,

പാതി നിറഞ്ഞ ജലാശയങ്ങളെ മോഹിപ്പിച്ചു കൊണ്ടിരുന്നു


അവൾ വളരെ ചെറുപ്പമായിരുന്നു, ഒരു ബാലിക, വളരെ നിഷ്കളങ്കയായിരുന്നവൾ

വൃക്ഷങ്ങളുടെ ഗാനത്തിനൊത്ത് ചുവട് വെച്ചിരുന്നു,

ഒരു പാട്ട് മൂളിക്കൊണ്ട്!


ഞാനോ, പ്രായത്തിൻ്റെ ചിന്തകളിൽ നഷ്ടപ്പെട്ട്,

അനുഭവങ്ങളെ കൂടെക്കൂട്ടി,

ഒത്തുചേർന്ന്,

ഒഴുകിയും നടന്നും

അങ്ങനെ ഒഴുകിപ്പോയി....!


പരിഭാഷ: ഷാജി ആലുങ്ങൽ




2 comments:

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...