ഗുൽസാർ സാബ് സംവിധാനം ചെയ്ത സിനിമയാണ് മാചിസ്. പഞ്ചാബ് കലാപകാലത്തെ കഥ പറയുന്ന മികച്ച സിനിമയാണ്. ദേശീയ പുരസ്കാരമടക്കം നേടിയ സിനിമ. ഗുൽസാർ സാബിൻ്റെ വരികൾക്ക് വിശാൽ ഭരദ്വാജിൻ്റെ മനോഹരമായ സംഗീതം. ലതാജിയുടെ ഹൃദയാവർജകമായ ആലാപനം!
ലഡാക്കിലൂടെ യാത്ര ചെയ്യവേ മഞ്ഞുമലകളിൽ നിന്നും ഒഴുകി വരുന്ന ഒരു അരുവി കണ്ടപ്പോൾ ഈ പാട്ട് പെട്ടെന്നോർമ വന്നു!
paani paani re khaare paani re
paani paani re khaare paani re
nainon me bhar jaa
ninden khali kar jaa
paani paani in pahadon ki
dhalanon se utar jaana
dhua dhua kuchh vadiyan
bhi aayegi, guzar jaana
ek gaanv aayega
mera ghar aayega
jaa mere ghar jaa
ninde khali kar jaa
ye rudali jaisi raten
jagraton me bitaa dena
meri aankhon me jo bole
mithe pakhi to udaa lena
barfon me lage
mausam pighle
mausam hare kar jaa
ninden khaali kar jaa
'Maachis'
Lata Mangeshkar
Gulzar / Vishal Bharadwaj
ജലമേ ജലമേ, ലവണജലമേ!
എൻ്റെ കണ്ണുകളിൽ നിറയൂ..
അവയെ നിദ്രാശൂന്യമാക്കൂ....
ജലമേ,
ഈ പർവ്വതങ്ങളുടെ ചെരിവുകളിലൂടെ ഒഴുകിയിറങ്ങുക...
പിന്നെ മഞ്ഞു പൊതിഞ്ഞ താഴ്വരകൾ കാണാം, അത് കടന്നു പോവുക....
പിന്നെ ഒരു ഗ്രാമമെത്തും, അവിടെ എൻ്റെ വീട് കാണാം.
ആ വീട്ടിലേക്ക് പോവുക,
അതിൻ്റെ നിദ്രയകറ്റുക!
വിലാപാർദ്രമായ ഈ രാവുകളിൽ ഉണർന്നിരിക്കുക...
എൻ്റെ കണ്ണുകളിൽ മധുരമായ് പാടുന്ന ആ പക്ഷിയെ കവർന്നെടുക്കുക....
മഞ്ഞണിഞ്ഞ കാലമിതാ അലിഞ്ഞു പോകുന്നു.
ഈ ഋതുവിനെ പച്ചപുതപ്പിക്കുക,
അതിൻ്റെ ഉറക്കമകറ്റുക!
പരിഭാഷ: ഷാജി ആലുങ്ങൽ
Beautiful ❤️❤️
ReplyDeleteThank you!
ReplyDelete