Thursday, 30 October 2025

Main nazar se

അൻവർ മിർസാപുരിയുടെ പ്രശസ്തമായ ഗസൽ. മെഹ്ദി സാബ് അതുല്യമായി പാടിയിട്ടുണ്ടിത്. ഗുലാം അലി സാബ് തന്നെ രണ്ടു വ്യത്യസ്ത ഈണങ്ങളിൽ പാടിയിട്ടുണ്ട്! അതിൽ ദർബാരി രാഗത്തിൽ പാടിയത് എത്രതവണ കേട്ടുവെന്നതിന് കണക്കില്ല! വല്ലാത്ത ഒരു ഭംഗിയാണ് ആ ആലാപനം! തലത് മഹമൂദ്, നുസ്റത്ത് ഫതേഹ് അലി ഖാൻ, ജഗ്ജിത് സിംഗ്, മുന്നി ബേഗം, അത്താവുല്ല ഖാൻ...... ഈ ഗസൽ പാടാത്ത പ്രമുഖ ഗസൽ ഗായകരാരുമില്ല!


Main nazar se pee raha hoon ye samaa badal na jaaye

Na jhukaao tum nigaahein kahin raat dhal naa jaaye


Na naqaab utha saaqi abhi raat kuch hai baaki

Tera rind girte girte kahin phir sambhal na jaaye


Mere ashk bhi hain is mein ye sharab ubal na jaaye

Mera jaam chhoone wale tera haath jal naa jaaye


Meri zindagi ke maalik mere dil pe haath rakh de

Tere aane ki khushi mein mera dam nikal naa jaaye


Mujhe phoonkne se pahale mera dil nikaal lena

Ye kisi ki hai amanat, mere saath jal na jaaye


-Anwar Mirzapuri/ Ghulam Ali


ഞാൻ മിഴികളാൽ പാനം ചെയ്യുകയാണ്, ഈ ഋതു മാറിപ്പോകാതിരിക്കട്ടെ!

നീ മിഴി താഴ്ത്താതിരിക്കുക, ഈ രാവസ്തമിക്കാതിരിക്കട്ടെ!


മധു പകരുന്നവളേ, മുഖപടം മാറ്റാതിരിക്കൂ, രാവിനിയും ബാക്കിയാണല്ലോ.

മധു നുകർന്ന് വീണുപോയവർ വീണ്ടും എഴുന്നേറ്റു വന്നെങ്കിലോ!


എൻ്റെ മിഴിനീരുമുണ്ടിതിൽ, ഈ മധുപാത്രം തിളച്ചുയരാതിരിക്കട്ടെ!

എൻ്റെ ചഷകം തൊടുന്നവനേ, നിൻ്റെ കൈ എരിഞ്ഞുപോകാതിരിക്കട്ടെ!


എൻ്റെ ജീവൻ്റെ യജമാനനേ, എൻ്റെ ഹൃദയത്തിൻമേൽ കൈവെച്ചേക്കൂ.

നീ വരുമെന്ന ആനന്ദത്താൽ എൻ്റെ ശ്വാസം നിലക്കാതിരിക്കട്ടെ!


എന്നെ ദഹിപ്പിക്കുന്നതിനു മുമ്പ് എൻ്റെ ഹൃദയം പുറത്തെടുത്തേക്കൂ.

മറ്റൊരാളുടെ സ്വത്താണിത്, എന്നോടൊപ്പം എരിഞ്ഞു പോകാതിരിക്കട്ടെ!


പരിഭാഷ: ഷാജി ആലുങ്ങൽ












Saturday, 25 October 2025

Kabhi to khul ke baras

ജഗ്ജിത് ജിയുടെ ഗസലുകളെ, ഈണങ്ങളെ വലിയ ആരാധനയോടെ കാണുമ്പോഴും, അദ്ദേഹം തൻ്റെ ഏറ്റവും നല്ല ഈണങ്ങൾ കരുതിവെച്ചത് സ്വന്തം ഭാര്യ കൂടിയായ മികച്ച ഗായിക ചിത്രാ സിംഗിന് വേണ്ടിയായിരുന്നെന്ന് തോന്നിയിട്ടുണ്ട്. അവരുടെ ശബ്ദവും ആലാപനവും വളരെ പ്രത്യേകതകളുള്ളതാണ്. പാടുന്ന വരികളുടെ ആത്മാവറിഞ്ഞു പാടുന്നത് നമുക്കനുഭവിക്കാനാവും! പ്രത്യേകിച്ച് ഈ ഗസൽ അതിമനോഹരമായി പാടിയിരിക്കുന്നു!

     ഈ ഗസൽ എഴുതിയത് ഞാൻ അധികം കേട്ടിട്ടില്ലാത്ത പ്രേം വാർബർടനി എന്ന കവിയാണ്. വരികളിൽ ഒറ്റനോട്ടത്തിൽ കാണാത്ത ആഴമുള്ള ആശയങ്ങൾ കരുതിവെച്ചിരിക്കുന്നു!


kabhī to khul ke baras abr-e-mehrbāñ kī tarah 

mirā vajūd hai jalte hue makāñ kī tarah 


bharī bahār kā siina hai zaḳhm zaḳhm magar 

sabā ne gaa.ī hai lorī shafīq maañ kī tarah 


vo kaun thā jo barahna badan chaTānoñ se 

lipaT gayā thā kabhī bahr-e-be-karāñ kī tarah 


sukūt-e-dil to jazīra hai barf kā lekin 

tirā ḳhulūs hai sūraj ke sā.ebāñ kī tarah 


maiñ ek ḳhvāb sahī aap kī amānat huuñ 

mujhe sambhāl ke rakhiyegā jism-o-jāñ kī tarah 


kabhī to soch ki vo shaḳhs kis qadar thā buland 

jo bichh gayā tire qadmoñ meñ āsmāñ kī tarah 


bulā rahā hai mujhe phir kisī badan kā basant 

guzar na jaa.e ye rut bhī kabhī ḳhizāñ kī tarah


Prem Warbartani/ Chitra Singh


ഒരിക്കലെങ്കിലും ഒന്നു തുറന്നു പെയ്യൂ, കാരുണ്യവാനായ മേഘത്തെ പോലെ.

എൻ്റെ ദേഹമെരിയുകയാണ്, കത്തുന്ന ഒരു വീടു പോലെ!


ഈ നിറവസന്തത്തിൻ്റെ നെഞ്ചിലാകെ മുറിവുകളാണ്.

തെന്നലിതാ താരാട്ട് പാടുന്നു, ദയയാർന്നൊരമ്മയെപ്പോലെ!


ഉടയാടകളില്ലാതെ ആരാണാ ശിലകളെ ആലിംഗനം ചെയ്തത്, അതിരുകളില്ലാത്ത സമുദ്രം പോലെ?


ഹൃദയത്തിൻ്റെ മൗനം മഞ്ഞിൻ്റെ ഒരു ദ്വീപാണ്, പക്ഷേ

നിൻ്റെ സൗഹൃദമോ, സൂര്യൻ്റെ തണലു പോലെ!


ഞാനൊരു സ്വപ്നമാണെന്നതിരിക്കട്ടെ, നിൻ്റെ സ്വത്താണല്ലോ!

എന്നെ സൂക്ഷിച്ചു വെച്ചേക്കൂ, നിൻ്റെ പ്രാണൻ പോലെ!


ഒന്നോർത്തു നോക്കൂ,എത്ര ഉയരത്തിലായിരുന്നയാൾ!

ഇന്നിതാ നിൻ്റെ കാലടികളിൽ ചിതറിക്കിടക്കുന്നു, ആകാശം പോലെ


ഏതോ യൗവനമിതാ വീണ്ടുമെന്നെ വിളിക്കുന്നു.

ഈ ഋതുവും കടന്നുപോകാതിരിക്കട്ടെ, ശരത്കാലം പോലെ!


പരിഭാഷ: ഷാജി ആലുങ്ങൽ




Tuesday, 21 October 2025

Thodi der zara sa

ഗുൽസാർ സാബിൻ്റെ കുഞ്ഞു കവിതകളിലൊരെണ്ണം!


Thodi der zara sa aur wahin rukthin to...!


Suraj jhank ke dekh raha tha khidki se

Ek kiran jhumke par aakar baithi thi

Aur rukhsar ko choomnewali thi ki

tum munh modkar chal di aur bechari kiran farsh par girke choor hui

Thodi der, zara sa aur wahin rukti to....!


Gulzar


അൽപനേരം കൂടി അവിടെ നിന്നിരുന്നെങ്കിൽ!


സൂര്യൻ എത്തിനോക്കുകയായിരുന്നു, ജനലിലൂടെ.

ഒരു പ്രകാശകിരണം നിൻ്റെ ലോലാക്കിൽ വന്നിരുന്നിരുന്നു.

അതു നിൻ്റെ കവിൾ മുകരാനാഞ്ഞതേയുള്ളൂ,

നീ മുഖം തിരിച്ചവിടെ നിന്ന് പൊയ്ക്കളഞ്ഞു!

പാവമാ കിരണം നിലത്തു വീണ് തകർന്നു പോയി!

അൽപനേരം കൂടി നീ അവിടെത്തന്നെ നിന്നിരുന്നെങ്കിൽ......!


പരിഭാഷ: ഷാജി ആലുങ്ങൽ




Friday, 17 October 2025

haq vafa ka jo

haq vafā ke jo ham jatāne lage

aap kuchh kah ke muskurāne lage


thā yahāñ dil me tān-e-vasl-e-adū

uzr un kī zabāñ pe aane lage


ham ko jiinā paḌegā furqat meñ

vo agar himmat āzmāne lage


Dar hai merī zabāñ na khul jaa.e

ab vo bāteñ bahut banāne lage


jaan bachtī nazar nahīñ aatī

ġhair ulfat bahut jatāne lage


tum ko karnā paḌegā uzr-e-jafā

ham agar dard-e-dil sunāne lage


saḳht mushkil hai sheva-e-taslīm

ham bhī āḳhir ko jī churāne lage


jī meñ hai luuñ razā-e-pīr-e-muġhāñ

qāfile phir haram ko jaane lage


sirr-e-bātin ko faash kar yā rab

ahl-e-zāhir bahut satāne lage


vaqt-e-ruḳhsat thā saḳht 'hālī' par

ham bhī baiThe the jab vo jaane lage


Altaf Hussain Hali/Ghulam Ali


എൻ്റെ പ്രണയം ഞാൻ പറയാനൊരുങ്ങിയ നേരം,

നീ എന്തോ പറഞ്ഞു പുഞ്ചിരിക്കാൻ തുടങ്ങി!


ശത്രുവിനോട് ചേരുന്നതിലുള്ള നീരസം എൻ്റെ ഹൃദയത്തിലുണ്ടായിരുന്നു.

അവളോ, മുടന്തൻ ന്യായമെന്തോ പറയാൻ തുടങ്ങി!


എനിക്ക് വിരഹിയായിത്തന്നെ ജീവിക്കേണ്ടി വരും,

അവളെങ്ങാനും എൻ്റെ ധൈര്യം പരീക്ഷിക്കാനൊരുങ്ങിയാൽ!


ഞാൻ എന്തെങ്കിലും പറഞ്ഞു പോകുമോ എന്ന് ഭയന്ന്,

അവളിപ്പോൾ ഓരോന്നുണ്ടാക്കി പറയാൻ തുടങ്ങി!


ജീവൻ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല,

ഒരപരിചിതനിതാ പ്രണയത്തെക്കുറിച്ചു പറയാൻ തുടങ്ങി!


നിനക്ക് സ്വന്തം ക്രൂരതകൾക്ക് മാപ്പ് പറയേണ്ടി വരും,

ഞാനെങ്ങാനും ഹൃദയവേദനകൾ പറയാൻ തുടങ്ങിയാൽ!


എന്തിനും തലയാട്ടുക എന്നത് വലിയ ബുദ്ധിമുട്ടാണ്

അവസാനം ഞാനും ജോലിക്കൊന്നും പോകാതായി!


സത്രം സൂക്ഷിപ്പുകാരൻ്റെ സമ്മതം നേടണമെന്നുണ്ടായിരുന്നു,

യാത്രാസംഘങ്ങൾ പിന്നെയും മക്കയിലേക്ക് നീങ്ങിത്തുടങ്ങി!


ദൈവമേ, ഒളിച്ചുവെച്ച ആ രഹസ്യം വെളിപ്പെടുത്തിയാലും!

ഈ പൊങ്ങച്ചക്കാർ വല്ലാതെ അലട്ടുന്നല്ലോ!


പിരിയുന്ന നേരം 'ഹാലി'ക്ക് ദുസ്സഹമായിരുന്നു,

ഞാനുമുണ്ടായിരുന്നു അവൾ പോകാൻ തുടങ്ങിയപ്പോൾ!


പരിഭാഷ: ഷാജി ആലുങ്ങൽ





Tuesday, 14 October 2025

mujh se bichhaḌ ke

mujh se bichhaḌ ke ḳhush rahte ho 

merī tarah tum bhī jhūTe ho 


ik tahani pe chāñd Tikā thā 

maiñ ye samjhā tum baiThe ho 


ujle ujle phuul khile the 

bilkul jaise tum hañste ho 


mujh ko shaam batā detī hai 

tum kaise kapḌe pahne ho 


dil kā haal paḌhā chehre se 

sāhil se lahreñ ginte ho 


tum tanhā duniyā se laḌoge 

bachchoñ sī bāteñ karte ho


Basheer Badr/ Jagjith Singh


എന്നെപ്പിരിഞ്ഞ് സുഖമായിരിക്കുന്നുവെന്നോ?

എന്നെപ്പോലെ നീയും നുണപറയുന്നു!


ഒരു മരക്കൊമ്പിലതാ ചന്ദ്രനിരിക്കുന്നു,

ഞാനോർത്തു അത് നീയാണെന്ന്!


പൂക്കൾ വിടർന്നു തിളങ്ങുന്നു

നീ ചിരിക്കുന്നതു പോലെത്തന്നെ!


സന്ധ്യ എനിക്ക് പറഞ്ഞു തരുന്നു,

നീ ഏതു വസ്ത്രമാണ് ധരിച്ചിരിക്കുന്നതെന്ന്!


ഹൃദയത്തിൻ്റെ അവസ്ഥ മുഖം നോക്കി വായിക്കുന്നു,

തീരത്തു നിന്ന് തിരയെണ്ണുകയോ!


നീ ഒറ്റക്ക് ലോകത്തോട് എതിരിടുമെന്നോ?

കുട്ടികളെപ്പോലെ സംസാരിക്കുന്നല്ലോ!


പരിഭാഷ: ഷാജി ആലുങ്ങൽ




un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...